പാതിവരികൾ 02 [ആഞ്ജനേയ ദാസ്]

Posted by

 

 

“What else do you have to say about this??”

തന്റെ private chamber ൽ തനിക്കെതിരെ ഇരിക്കുന്ന circle inspector കിരൺ ദാസ്- നെയും SP ജെയിംസിനെയും നോക്കി ജസ്റ്റിസ് അനൂപ്നാഥ് ചോദിച്ചു

ഇരുവർക്കും ഉത്തരം ഒന്നും തന്നെ ഇല്ലായിരുന്നു.

“Let me ask you something sincerely…

ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരായ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്.? കോടതി മുറിയിലെ, സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും കൊണ്ട് വിലങ്ങണിയിക്കപ്പെട്ട നിങ്ങളുടെ നാവിൽ നിന്നുള്ള ഉത്തരമല്ല എനിക്ക് കേൾക്കേണ്ടത്.!!!

I hope you understand what I mean.!!!!

“Sir, ഏകദേശം രണ്ടു മാസങ്ങൾക്ക് മുമ്പാണ് DGP തരകൻ സാർ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചിട്ട് ഈ കേസിനെ പറ്റി പറഞ്ഞത്. സാധാരണ ഒരു കൊലപാതക കേസ് എന്നതിലുപരി അദ്ദേഹത്തിന് ഈ കേസിനോട് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അതിനു കാരണം, മരിച്ച സുദർശന എന്ന പെൺകുട്ടി അദ്ദേഹത്തിന്റെ good list ൽ ഉള്ള ഒരാളായിരുന്നു. വളർന്നുവരുന്ന ഒരു entrepreneur, Blindfolded people campaign ന്റെ ശക്തമായ active മെമ്പർമാരിൽ ഒരാൾ, തന്റെ മകളുടെ സുഹൃത്ത്, തുടങ്ങിയവയൊക്കെയാണ് അതിനു കാരണം. അതുകൊണ്ടുതന്നെ സുദർശനയുടെ മരണം അദ്ദേഹത്തെ ഇമോഷണലി കുറച്ച് ഡൗൺ ആക്കിയിരുന്നു.

 

Investigation order നൽകിയപ്പോൾ തന്നെ തരകൻ സാറിന്റെ suggestion ആയിരുന്നു investigation ടീമിൽ സർക്കിൾ ഇൻസ്പെക്ടർ കിരണനെയും ഉൾപ്പെടുത്തണം എന്നുള്ളത്.

‘അത്രയും പറഞ്ഞ ശേഷം കിരണിനെയും ജസ്റ്റിസ് അനൂപിനേയും ഒന്നു നോക്കിയശേഷം SP വീണ്ടും പറയാൻ തുടങ്ങി’

” ടീമിൽ ഞാൻ, കിരൺ, സബ് ഇൻസ്പെക്ടർ ദർശൻ,ആകാശ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.”

ജയിംസ് പറഞ്ഞു നിർത്തി, കിരണിനേ നോക്കി

“Sir, ഈ കേസ് അന്വേഷണത്തിന്റെ തുടക്കം മുതലേ ഞങ്ങൾക്ക് നെഗറ്റീവ് ആയിട്ടുള്ള റെസ്പോൺസ് ആണ് എല്ലായിടത്തുനിന്നും ലഭിച്ചിട്ടുള്ളത്. ഞങ്ങൾ എത്തിപ്പെടുന്ന സിറ്റുവേഷൻസ്, സംശയം തോന്നി ചോദ്യം ചെയ്യുന്നവർ, പ്രതികൾ എന്ന സംശയിക്കപ്പെടുന്നവർ തുടങ്ങിയ എല്ലാവരെയും ഞങ്ങൾക്കുവേണ്ടി ആരോ ഒരാൾ ഇട്ട് തരുന്നത് പോലെ. ശരിക്കും പറഞ്ഞാൽ നമ്മൾ ഏത് രീതിയിൽ കേസ് അന്വേഷണം മുന്നോട്ടു പോകണം എന്ന് ആരോ ഒരാൾ തീരുമാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *