“ഞാൻ ഇന്നലെയെ പറഞ്ഞില്ലെടോ, എന്റെ മോൾ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആദ്യം എന്നോടെ പറയു എന്ന് “
അത് കേട്ടപ്പോൾ റോയിക്കു അവിടെ നിന്നും ഇറങ്ങി പോകണം എന്ന് തോന്നി, പിന്നെ അങ്ങനെ ചെയ്യുന്നത് രാഘവേട്ടനോട് കാണിക്കുന്ന മര്യാദ കേടാണല്ലോ എന്ന ചിന്ത അവനെ അവിടെ പിടിച്ചിരുത്തി, രാഘവേട്ടൻ ചോദിച്ചതിനൊക്കെ അവൻ യാന്ത്രികമായി ഉത്തരം നൽകിക്കൊണ്ടിരുന്നു
“തനിക്കെന്താ പറ്റിയെ ഞാൻ വന്നപ്പോൾ തൊട്ടു ശ്രദ്ധിക്കുന്നതാ തന്റെ മനസ് ഇവിടെയെങ്ങും അല്ല, “
രാഘവേട്ടൻ തന്റെ മാറ്റം ശ്രദ്ധിച്ചിരുന്നു എന്നറിഞ്ഞ അവൻ തലവേദന എടുക്കുന്നു എന്നൊരു കള്ളവും പറഞ്ഞു
“ തലവേദന ആയിട്ടാണോ ഇവിടെ ഇരിക്കുന്നെ, വീട്ടിൽ പോയ്യി കിടക്കാൻ നോക്ക് മോനെ “
“ശരി രാഘവേട്ടാ, ഞാൻ പോകുവാ നാളെ കാണാം “
പിന്നെയും ദിവസങ്ങളും ആഴ്ചകളും കടന്നു പോയി, കോളേജിൽ വച്ചു പാർവതിയും റോയിയും കാണാറുണ്ടെങ്കിലും സംസാരം കുറഞ്ഞു. ഇതിനിടയിൽ ഒരു കല്യാണത്തിൽ വച്ചു പാർവതിയും വിഷ്ണുവും നേരിൽ കണ്ടു അയാൾക്ക് പാർവതിയെ ഇഷ്ടമായി ഉടനെ ഒരുദിവസം ഔദ്യോഗികമായി പെണ്ണുകാണാൻ വരും എന്ന് അറിയിച്ചു
“മോളെ അവർ അവിടുന്ന് പുറപ്പെട്ടിട്ടുണ്ട്, അധികം വൈകാതെ ഇവിടെ എത്തും “
പാർവതിയുടെ മനസ്സിൽ ഒരു യുദ്ധം നടക്കുകയാണ്, മനസ്സിന് ഇഷ്ടപ്പെട്ട ആളിനെ വേണോ ,ഒരു പരിചയവും ഇല്ലാത്ത ആളിനെ വേണോ, ഇഷ്ടപ്പെട്ട ആളിനെ വിവാഹം കഴിച്ചാൽ അച്ഛനെ നഷ്ടപ്പെടും അല്ലെങ്കിൽ തന്റെ സന്തോഷം നഷ്ടപ്പെടും
“മോളെ അവർ എത്തി “
ആലോചിച്ചു ഒരു തീരുമാനത്തിൽ എത്തുന്നതിനു മുന്പേ തന്നെ അച്ഛന്റെ വിളി വന്നു, ഒരു തീരുമാനം എടുക്കാൻ കഴിയാതെതന്നെ പാർവതി ഉമ്മറത്തേക്ക് നടന്നു,
“മോളെ അവർക്കു ചായ കൊടുക്ക് “
മുത്തശ്ശി നീട്ടിയ ട്രേയുമായി അവൾ അവർക്കരികിലേക്കു നടന്നു, അവൾ ആദ്യം അവിടെ ഇരുന്ന സ്ത്രീക്ക് ചായ കൊടുത്തു ആ സമയത്താണ് അവർ കഴുത്തിൽ അണിഞ്ഞിരിക്കുന്ന കൊന്ത അവൾ കാണുന്നത്, മുഖമുയർത്തി നോക്കിയ അവൾ കാണുന്നത് ഉമ്മറത്തിരിക്കുന്ന റോയിയെയും അമ്മയെയും ആണ് ,
“റോയിച്ചൻ “
അവൾ അറിയാതെ തന്നെ അവളുടെ ശബ്ദം പുറത്തേക്കു വന്നു