ജിഷ്ണു : നീ എവിടെയാ?
കിച്ചു : മേലെ ടെറസിൽ ഉണ്ട്.
ജിഷ്ണു : ആ.. ഓക്കെ.
ഇത്രയുംപറഞ്ഞു ജിഷ്ണു ഫോൺ കട്ട് ചെയ്തു. ചേട്ടന്റെ ശബ്ദത്തിൽ ദേഷ്യം ഉള്ളതുപോലെ കിച്ചുവിന് തോന്നി. പക്ഷെ ഒന്നും പറയാതെ കട്ടും ചെയ്തു. ചേട്ടനെ തിരിച്ചു വിളിക്കണോയെന്ന് ശങ്കിച്ച് കിച്ചു ഇരുന്നു.
താഴെനിന്നും ടിറസിലേക്ക് ആരോ കേറി വരുന്ന ശബ്ദം. വന്നായാൾ ടെറസിലൊട്ടാകെ നോക്കി. കിച്ചുവിനെ കണ്ടപ്പോൾ കിച്ചുവിന്റെ ഭാഗത്തേക്ക് നടന്നു വന്നു. ഇരുട്ടിൽ ആരാണ് വരുന്നതെന്ന് കിച്ചുവിന് വ്യക്തമായില്ല. അടുത്ത് എത്തിയപ്പോൾ അത് ചേട്ടൻ ജിഷ്ണു ആണ്.
ജിഷ്ണു : നീ കുറെ നേരമായല്ലോ മേലോട്ട് കേറീട്ട്?
കിച്ചു : ഞാൻ ഇവിടെ.. വെറുതെ
ജിഷ്ണു : നിന്നെ താഴെ നോക്കീട്ട് കണ്ടില്ല. അതാ ഞാൻ ഫോണിൽ വിളിച്ചത്.
(ഒന്നും സംഭവിക്കാത്തപോലെ ജിഷ്ണു സംസാരം തുടർന്നു)
കിച്ചു : അതെ.
ജിഷ്ണു : എന്തോന്നാ?
കിച്ചു : ഞാൻ മേലെ ഇരിപ്പായിരുന്നു വിളിക്കുമ്പോ.
ജിഷ്ണു : ഞാൻ കുറെ നേരം ഉറങ്ങിപ്പോയി. എഴുന്നേറ്റ് നോക്കിയപ്പോ റൂമിൽ നീ.
കിച്ചു : ഞാൻ പിന്നെ..അറിയാതെ. ചേട്ടാ.. ഞാൻ…