ഞാനോ സുഖിക്കുവാൻ വേണ്ടി പണം കൊടുത്തു നിന്റെ ശരീരം വാടകയ്ക്കെടുത്തവൻ……
അങ്ങനെയെങ്കിൽ ഞാനല്ലേ യഥാർത്ഥ വേശ്യ…….?
ആൺവേശ്യ ……!
കുറ്റബോധത്തോടെ മനസ്സിൽ പറഞ്ഞുകൊണ്ടു അവളെ നോക്കുമ്പോഴേക്കും അവൾ റോഡിലിറങ്ങി വേവലാതിയോടെ തലങ്ങും വിലങ്ങും നടന്നു കൊണ്ട് ഒറ്റപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ഓട്ടോകൾക്ക് കൈ കാണിക്കാൻുവാൻ തുടങ്ങിയിരുന്നു ……!
അതിനിടെ റോഡിലൂടെ കടന്നുപോയ ചില ബൈക്കു യാത്രക്കാർ അവളോട് എന്തൊക്കെയോ പറയുന്നതും അവൾ അരിശത്തോടെയും ദേഷ്യത്തോടെയും മറുപടി കൊടുക്കുന്നതും കണ്ടു .
ഓട്ടോയിൽ പോകുന്ന ചില ചെറുപ്പക്കാർ അവളുടെ അടുത്ത വണ്ടി നിർത്തി അവളോട് എന്തൊക്കെയോ അശ്ലീലം ഉറക്കെ പറയുന്നത് കേട്ടപ്പോൾ അയാൾക്ക് ശരീരമാകെ വിറഞ്ഞു കയറിയെങ്കിലും തൻറെ നിസ്സഹായകത ഓർത്തപ്പോൾ നിശബ്ദനായി .
ആഹാരം കഴിച്ചതിന്റെ ദുർമോദസ് കുറയ്ക്കുവാൻ ആർദ്ധനഗ്നരായി ഓടിക്കൊണ്ടിരുന്ന മധ്യവയസ്‌ക്കരിൽ ചിലർ വയറുനിറയ്ക്കുവാൻ ശരീരം വിൽക്കേണ്ടി വരുന്ന അവളെയും നോക്കി അർത്ഥം വച്ചു ചിരിക്കുന്നതും ചില കമന്റുകൾ പറയുന്നതും കേട്ടപ്പോൾ അയാൾക്ക് പുച്ചം തോന്നി.
അവസാനം കൈ കാണിക്കാതെ തന്നെ ഒരു കാർ അരികിൽ കൊണ്ടു നിർത്തുകയും അവളെ അതിലേക്ക് കയറുവാൻ ക്ഷണിച്ചപ്പോൾ അവൾ അവൾ നിഷേധിക്കുന്നതും കാറോടിച്ചിരുന്നയാൾ അവളുടെ കൈയിൽ പിടിക്കുവാൻ ശ്രമിക്കുന്നതും കണ്ടപ്പോഴാണ് നിയന്ത്രണം വിട്ടു പോയത് .
“മായ ഇങ്ങോട്ട് വാ …….”
അയാളുടെ ശബ്ദം കേട്ടതും കാർ യാത്രക്കാരൻ വേഗം കാറിൽ കയറി ഓടിച്ചുപോകുന്നത് കണ്ടു.
അപ്പോഴാണ് അവളുടെയും അവളെ പോലുള്ളവരുടെ നിസ്സഹായാവസ്ഥയും ദയനീയതയും അയാൾക്കു മനസ്സിലായത്.
മുന്നേ ഏൽപ്പിച്ചിരിക്കുന്ന വണ്ടിയിൽ ഇതുപോലെ ഏതെങ്കിലും ഹോട്ടലിലേക്കോ മറ്റോ പോവുകയും അതേപോലെ തിരിച്ചുവരികയും ചെയ്യുന്നവളായിരിക്കും .
പാവം ….തനിക്കു വേണ്ടിയാണല്ലോ ഇപ്പോൾ അസഭ്യവും തെമ്മാടിത്തവും ഒക്കെ സഹിക്കേണ്ടിവന്നതെന്നോർത്തപ്പോൾ സങ്കടം വന്നു.
“ഒരിക്കൽ ഈ കുഴിയിൽ വീണുപോയാൽപിന്നെ ഒരിക്കലും കരകയറാൻ പറ്റില്ല ……