ഷർട്ടിലെ ബട്ടൻസ് ശരിയാക്കി കൊടുക്കുന്നതിനിടയിൽ താഴേക്ക്‌നോക്കി എന്തോഓർത്തെന്നപോലെ ഊറിച്ചിരിച്ചുകൊണ്ട് സാരിത്തുമ്പ് ഗ്ലാസിലെ വെള്ളത്തിൽ മുക്കി തൻറെ നെഞ്ചിൽ തുടയ്ക്കുന്നത് കണ്ടപ്പോഴാണ് വളരെ പണിപ്പെട്ട് നെഞ്ചിലേക്ക് നോക്കിയത്……
നെഞ്ചിൽ മുഴുവൻ അവളുടെ ചുവന്ന പൊട്ട് പടർന്നുകിടപ്പുണ്ടായിരുന്നു….!
തുടച്ചു മാറ്റുന്നതിനിടയിൽ കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ നാണം കലർന്ന ചിരിയോടെ അവൾ മിഴികൾ താഴ്ത്തിയതും ഒരുമിച്ചായിരുന്നു .
ഒരു രാത്രിയിലേക്ക് മാത്രമാണല്ലോ താൻ ഈ ചിരിയും പരിചരണവും സ്വന്തമാക്കിയത് എന്നോർത്തപ്പോൾ വല്ലാത്ത നിരാശ തോന്നി.
അവളുടെ ചുമലിൽ താങ്ങിപ്പിടിച്ചു കൊണ്ടാണ് ഹോട്ടലിൽ വെളിയിലേക്ക് ഇറങ്ങിയത്. അവളാണെങ്കിൽ വലതുകൈകൊണ്ട് ഒരു കുഞ്ഞിനെയെന്നപോലെ അയാളുടെ അരക്കെട്ടിൽ ചേർത്തുപിടിച്ചുകൊണ്ടാണ് പതിയെ മുന്നോട്ടുനീങ്ങിയത്.
ഡ്രൈവ് ചെയ്യുവാൻ പറ്റില്ലെന്ന് അറിയുന്നതുകൊണ്ട് പോർച്ചിൽ കിടക്കുന്ന കാറിൻറെ കാര്യം മായയോട് മിണ്ടിയതേയില്ല…..!
പുറത്തു നേരം വെള്ളകീറി തുടങ്ങിയിട്ടേയുള്ളൂ കടകളൊന്നും തുറന്നിട്ടില്ല.
പൊതുവേ വിജനമായ റോഡിൽ ചില കാൽനടയാത്രക്കാരും വയറും കൊഴുപ്പും മോദസും കുറയ്ക്കുവാൻ ഓടുന്നവരും പത്രം വിൽപ്പനക്കാരും മാത്രമേയുള്ളൂ.
“അവിടെയുള്ള തട്ടുകടക്കാരനും ചില ഓട്ടോകാർക്കും എന്നെയും എന്റെ തൊഴിലും അറിയാം അതുകൊണ്ട് നിങ്ങൾ ഇവിടെയിരുന്നോളൂ എനിക്കിപ്പോൾ തന്നെ വേണ്ടുവോളം പേരുദോഷമുണ്ട് …..
എൻറെ കൂടെ കണ്ടതുകൊണ്ട് നിങ്ങൾക്കും വെറുതെ പേരുദോഷമുണ്ടാക്കേണ്ട അതുകൊണ്ട് നിങ്ങൾ ഇവിടെ ഇരുന്നോ ഒരു ഓട്ടോ കിട്ടുമെന്ന് ഞാൻ നോക്കട്ടെ……”
ഹോട്ടലിനു മുന്നിലുള്ള കടവരാന്തയിൽ അയാളെ ഇരുത്തിയശേഷം ചിരിച്ചുകൊണ്ടാണ്് പറഞ്ഞത് .
അതുകേട്ടപ്പോൾ വല്ലാത്ത സഹതാപം തോന്നി.
“മായെ നീ പറഞ്ഞതുപോലെ നീ ഒരുപാട് പുരുഷന്മാരുമായി കിടക്ക പങ്കിട്ട പങ്കിട്ടത് പോലെ ഞാനും ഒരുപാട് സ്ത്രീകളുമായി അതേ തെറ്റു ചെയ്തതല്ലേ അങ്ങനെയാണെങ്കിൽ ഞാനുമൊരു വേശ്യയല്ലേ…….
നീ ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്നവൾ………