“ഓ…. ഒരു രാത്രിയിലേക്കാണ് അവളെ വാടകയ്ക്ക് എടുത്തിരിക്കുന്നത് സമയം കഴിഞ്ഞതിന്റെ ധൃതിയിൽ മടങ്ങിപ്പോകുവാൻ ഒരുങ്ങുന്നതായിരിക്കും ……”
അയാൾ മനസ്സിൽ വിചാരിച്ചു. സാധാരണരീതിയിൽ നേരം വെളുക്കുന്നതിന് മുന്നേ വിളിച്ചുണർത്തി പറഞ്ഞുറപ്പിച്ച വാടകയും വാങ്ങി സ്ഥലം വീടുകയാണ് മറ്റുള്ളവരുടെ പതിവ് ഇവൾ എന്താണാവോ ഇത്രയും വൈകിപ്പോയത്….?
ഒരു രാത്രിയിലെ ബന്ധം മാത്രമേയുള്ളൂ എങ്കിലും അവൾ പോവുകയാണല്ലോ എന്നോർത്തപ്പോൾ മനസ്സിൽ ഉള്ളിൽ എവിടെയോ ഒരു നൊമ്പരം ബാക്കിയായത് പോലെ……
ആലോചിച്ചു കൊണ്ട് അയാൾ തലയുയർത്തി കുപ്പിവെള്ളം വായിലേക്ക് കമിഴ്ത്തുവൻ നോക്കിയെങ്കിലും തല ഉയർത്തുവാൻ പറ്റുന്നില്ല…..!
പുരികക്കൊടി മുതൽ ചെവിവരെ കൂടംകൊണ്ട് അടിക്കുന്നത് പോലുള്ള വേദന…..!
രണ്ടുമൂന്നു തവണ ശ്രമിച്ച ശേഷം അയാൾ ആ ശ്രമം ഉപേക്ഷിച്ചു .
അഞ്ചുമിനുട്ട് കഴിഞ്ഞില്ല കുളിമുറിയിൽ നിന്നും അവൾ പുറത്തിറങ്ങുന്നതും മുറിയിലെ ലൈറ്റ് ഓൺ ചെയ്യുന്നതുംകണ്ടു .
മുഖം കഴുകി തലേരാത്രിയിലെ പോലെ ഭംഗിയായി സാരി ധരിച്ചതും നേരത്തെ ഉച്ചിയിൽ ചുരുട്ടികെട്ടിവച്ചിരുന്ന നീണ്ടമുടിയുടെ കിരീടം അതേപോലെ പിറകു വശത്തേക്ക് മാറ്റിയതുമൊഴിച്ചാൽ വേറെ യാതൊരു മാറ്റവുമില്ല…..!
“വെളളം കുടിച്ചില്ലെ ഇതുവരെ…..”
വേവലാതിയോടെ അയാളുടെ അടുത്തേക്ക് നടന്നു കൊണ്ടാണ് അവളുടെ ചോദ്യം.
ഇല്ലെന്ന് കൈകൾ കൊണ്ട് ആംഗ്യം കാണിച്ചയുടനെ അവൾ മേശമേലുള്ള ഗ്ലാസെടുത്തു കഴുകി കൊണ്ടുവന്നു കുപ്പിയിലെ വെള്ളം പകർന്നശേഷം കുടിക്കുവാനായി അയാളുടെ നേരെ നീട്ടിയപ്പോൾ എഴുന്നേൽക്കുവാനായി ഒരു ശ്രമം കൂടി നടത്തിനോക്കി .
“വയ്യ……”
മുറിയിൽ തെളിഞ്ഞുകൊണ്ടിരിക്കുന്ന ട്യൂബ് ലൈറ്റിലേക്ക് നോട്ടം പതിക്കുമ്പോൾ കണ്ണഞ്ചിപ്പോകുന്നു……!