ഒരു വേശ്യയുടെ കഥ 2 [ HiTLER ]

Posted by

“ക്ഷീണം മാറുവാൻ തൽക്കാലം ഡ്രിപ് നൽകാം ഇഞ്ചക്ഷനും വയ്ക്കണം കുറച്ചു മരുന്നുകൾ അകത്തെ മെഡിക്കൽ സ്റ്റോറിൽനിന്നും വാങ്ങേണ്ടിവരും…..

ഡ്രിപ്പ് കഴിഞ്ഞശേഷം ഉപ്പുചേർത്ത കഞ്ഞി കൊടുത്തോളൂ അതിനുമുന്നേ കഴിക്കുവാൻ ഒന്നും കൊടുക്കരുത് ചിലപ്പോൾ ഓമിത്തിന് സാധ്യതയുണ്ട്…..”

മരുന്നുകൾ കുറിച്ച കുറിപ്പടി മായയുടെ നേരെ നീട്ടികൊണ്ടു ഡോക്ടർ പറഞ്ഞതുകേട്ടപ്പോൾ അയാൾ ആയാസപ്പെട്ടു കീശയിൽനിന്നും പാഴ്‌സെടുത്തു മരുന്നുവാങ്ങുവായി അവൾക്കു നേരെ നീട്ടി.

“ഇതിനെത്ര വിലയാകും ഡോക്ടർ…..”

കുറിപ്പടി കാണിച്ചുകൊണ്ട് അവൾ ഡോക്ടറോട് ചോദിക്കുന്നതുകേട്ടു.

“ഏകദേശം അഞ്ഞൂറിൽ താഴേ…”

ചിരിയോടെയുള്ള ഡോക്ടറുടെ മറുപടി കേട്ടയുടനെ അവൾ പാഴ്‌സിൽനിന്നും അഞ്ഞൂറ് രൂപയുടെ നോട്ടുമാത്രം വലിച്ചെടുത്തു ശേഷം പാഴ്സ് അയാളെത്തന്നെ തിരികെയേല്പിച്ചുകൊണ്ടു മരുന്നുകൾ വാങ്ങുവാനായി വേഗത്തിൽ വെളിയിലേക്ക് നടന്നു.

അവൾ തിരിച്ചെത്തുമ്പോഴേക്കും മുറിയിൽ കിടത്തി ഡ്രിപ്പ് നൽകിതുടങ്ങിയിരുന്നു.

ഇഞ്ചക്ഷന്റെയും ഡ്രിപ്പിന്റെയും മരുന്നുകളുടെയും ക്ഷീണത്തിൽ എപ്പോഴാണ് മയങ്ങിപ്പോയതെന്നറിയില്ല.

ഇടയ്ക്കിടെ മയക്കം നിന്നും ഉണർന്നപ്പോഴൊക്കെ അയാളുടെ കണ്ണകൾ വേവലാതിയോടെ ആദ്യം തിരഞ്ഞത് അവളെയായിരുന്നു…..!

മിക്കവാറും ഇറ്റുവീഴുന്ന മരുന്നുതുള്ളികൾതന്നെ ഉറ്റുനോക്കിക്കൊണ്ടു ചിന്താധീനയായി അവൾ കട്ടിലിന്റെ കാൽക്കൽ തന്നെയുണ്ടായിരുന്നു…!

ഒരിക്കൽ നോക്കുമ്പോൾ കൂട്ടിരിപ്പുകാർക്കു കിടക്കാനുള്ള ബെഡിൽ പുറംതിരിഞ്ഞു കിടക്കുകയാണ്….!

മറ്റൊരിക്കൽ തന്റെ നെറ്റിയിൽ ആരോ തലോടുന്നതുപോലെ തോന്നിയതുകൊണ്ട് കണ്ണുതുറന്നു നോക്കിയപ്പോൾ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടു തലയുടെ ഭാഗത്തുതന്നെ അവൾ ഇരിക്കുന്നുണ്ടായിരുന്നു….!

പിന്നെയൊരു ദീർഘമായ ഉറക്കത്തിനിടയി അവ്യക്തമായ ദുസ്വപ്നത്തിലാണ്ട് കിടക്കുമ്പോഴാണ് മുറിയിൽ ആരൊക്കെയോ സംസാരിക്കുന്നതുപോലെ തോന്നിയത്. ഞെട്ടിത്തെറിച്ചുകൊണ്ടു ഭാരമുള്ള കണ്പോളകൾ വലിച്ചുതുറന്നുനോക്കി്…..!

Leave a Reply

Your email address will not be published. Required fields are marked *