ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]

Posted by

“ആണോ… ഞാൻ അത് ഓർത്തില്ല… എന്നാ പോയി റസ്റ്റ്‌ എടുത്തോ… ലവ് യു… ഉമ്മ്ഹ ” എന്ന് പറഞ്ഞു ഫോൺ അപ്പോഴേക്കും കട്ട്‌ ആയി… അത് കേട്ടപ്പോൾ കുറച്ചു നേരം ഞാൻ ഒന്ന് സ്തംഭിച്ചു നിന്ന് പോയി… അവൾ എന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി… ഇനി ഞാൻ എന്ത് ചെയ്യും എന്ന് അലോചിച്ചു കണ്ണടച്ചിരുന്നു… പതിയെ എപ്പോഴോ ഉറക്കത്തിലേക്ക് വീണു പോയി… കൃത്യം 8 മണിക്ക് ഓഫീസിൽ പോകുന്ന ഞാൻ അന്ന് എഴുന്നേറ്റപ്പോൾ കുറച്ചു താമസിച്ചു പോയി…9 മണി ആയിരുന്നു… ഞാൻ വേഗം തന്നെ എഴുനേറ്റ് ഫ്രഷ് ആയി.. താഴെ ചെന്നപ്പോൾ അവിടെ ജാസിം പോകാനായി ഒരുങ്ങുകയാണ്… ഞാൻ താഴെ ചെല്ലുമ്പോൾ ജാസ്മിൻ ഫുഡ് എല്ലാം എടുത്ത് വെച്ചിട്ടുണ്ട്… ഞാൻ അത് കഴിക്കാനായി ഇരുന്നു… കഴിച്ചു കഴിഞ്ഞപ്പോൾ അവനും ഒരുങ്ങി ഇറങ്ങി… ഞാൻ കാറിൽ അവനെ കൊണ്ട് ബസ്സ്റ്റാന്റിൽ വിട്ടു… അവൻ നേരത്തെ തന്നെ ബസ് ബുക്ചെയ്തിരുന്നു…. അങ്ങനെ അവൻ യാത്രയായി… ഞാൻ നേരെ ഓഫീസിലേക്ക് ചെന്നു…2 ആഴ്ചത്തെ വർക്കുകൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു… അങ്ങനെ ഓരോന്നും തീർത്ത വന്നപ്പോൾ സമയം ഒരുപാട് വൈകി രാത്രി 9 മണി ആയിരുന്നു… ഉച്ചക്ക് ഒന്നും കഴിച്ചില്ല… വർക്ക്‌ നീട്ടിക്കൊണ്ട് പോകുന്നത് എനിക്ക് ഇഷ്ടമല്ല അതുകൊണ്ട് ആണ് ഞാൻ അത് ഒറ്റ ദിവസം കൊണ്ട് തന്നെ തീർക്കാൻ തീരുമാനിച്ചത്… അങ്ങനെ ജോലി ഒക്കെ കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് ചെന്നു… കാളിങ്ബെൽ അടിച്ചു… അപ്പോൾ തന്നെ ഡോർ തുറന്നു… അവൾ tv കാണുകയായിരുന്നു… ഞാൻ അവളോട് ഒന്നും സംസാരിക്കാതെ നേരെ റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി ഉച്ചക്ക് കഴിക്കാത്തതിന്റെയും വിശപ്പിൽ ഞാൻ ഫുഡ്‌ കഴിക്കാനായി ഇരുന്നു… ജാസ്മിൻ അപ്പോൾ ഓടി വന്ന് ഫുഡ്‌ വിളമ്പാൻ തുടങ്ങി..

“ഇങ്ങനെ വിളമ്പി തരാൻ ഒന്നും നിക്കണ്ട എനിക്ക് കൈ ഉണ്ട് ഞാൻ എടുത്ത് കഴിച്ചോളാം ” ഞാൻ അങ്ങനെ പറഞ്ഞതും അവളുടെ മുഖം പെട്ടന്ന് ഇരുണ്ടുമൂടി… അവൾ വിളമ്പി കഴിഞ്ഞ് റൂമിലേക്ക് പോയി… ഞാൻ ഫുഡ് കഴിച്ചു എഴുനേറ്റു എന്നിട്ട് പ്ലേറ്റ് കഴുകാനായി കിച്ചനിലേക്ക് പോയി… ഞാൻ കഴിച്ച പ്ലേറ്റ് കഴുകാനായി വന്ന ജാസ്മിൻ അത് കണ്ടു… ഞാൻ തിരിഞ്ഞപ്പോളാണ് അവൾ അവിടെ നിക്കുന്നത് ഞാൻ കണ്ടത്..

“നാളെ മുതൽ ഫുഡ് ഒന്നും ഉണ്ടാക്കാൻ നിക്കണ്ട… അതിനൊക്കെ ഞാൻ ആളെ നിർത്തിയിട്ടുണ്ട്..അവർ നാളെ വരും… പിന്നെ നാളെ മുതൽ ഓഫീസിൽ പോകാൻ റെഡി ആകണം ” ഞാൻ പറഞ്ഞു അവൾ അത് കേട്ട് ഒന്ന് ചിരിച്ചു ഞാൻ അത് കാര്യമാക്കാതെ റൂമിലേക്ക് പോയി…
ഫോൺ എടുത്ത് വാട്സ്ആപ്പ് നോക്കിയപ്പോൾ കുറെ ഫോട്ടോകൾ.. ഉമ്മിയും പിന്നെ ഫൗസിയും അയച്ചിരിക്കുന്നു… ഇന്നത്തെ പരിപാടിയുടെ ആയിരുന്നു… അങ്ങനെ അവർ അതെല്ലാം തീരുമാനിച്ചു..
…….
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ എഴുനേറ്റു കുളിച്ചു ഒരുങ്ങി ഹാളിൽ വരുമ്പോൾ അവർ വന്ന് ഫുഡ്‌ ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു… ഞാൻ അത് കഴിച്ചുകൊണ്ട് ഇരുന്നപ്പോളാണ് റൂമിൽ നിന്ന് ഇറങ്ങി വരുന്ന ജാസ്മിനെ ഞാൻ കണ്ടത്…. ഒരു ഗോൾഡൻ കളറിൽ വർക്കുകൾ ചെയ്ത് ഒരു ടോപ്പും ഒരു പച്ച പാന്റും ആയിരുന്നു അവൾ ഇട്ടിരുന്നത്… എന്റെ കണ്ണുകൾ അവളിൽ ഉടക്കി നിന്നു… അവൾ അത് കണ്ടു അവൾ ചെറിയ ഒരു ചിരി ചിരിച്ചു… പെട്ടന്ന് ഞാൻ നോട്ടം മാറ്റി.. അവൾ എന്റെ എതിരെ ഉള്ള കസേരയിൽ വന്ന് ഇരുന്നു… ഫുഡ് കഴിക്കാൻ തുടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *