“അങ്ങനെ ആണേൽ പൊക്കോട്ടെ…” എന്ന് പറഞ്ഞിട്ട് ഞാൻ റൂമിലേക്ക് പോയി… യാത്ര ക്ഷീണം ഉള്ളത്കൊണ്ട് ഞാൻ നല്ലത് പോലെ ഉറങ്ങി… ഉറക്കം എഴുന്നേക്കുമ്പോൾ ജാസ്മിൻ ഡോറിന്റെ അവിടെ ചാരി നിക്കുവായിരുന്നു… ഞാൻ അവളോട് എന്താണെന്ന് പിരികം ഉയർത്തി ചോദിച്ചു… അവൾ ഒന്നുമില്ലന്ന് തോൾ അനക്കി കാണിച്ചു… അവളുടെ ഈ പ്രവർത്തി എന്റെ ഉള്ളിൽ അവൾക്ക് എന്നോട് ഇഷ്ടമുണ്ടോ എന്ന് സംശയം ഉയർന്ന വന്നു… ഞാൻ മുഖം കഴുകി വന്നു അവൾ അവിടെ തന്നെ നിക്കുകയായിരുന്നു… ഇനി അവളോട് ഇഷ്ടമാണോ എന്ന് ചോദിച്ചിട്ടും കാര്യമില്ല…അവിടെ വെളിയിടാൻ ഉള്ള കാര്യങ്ങൾ നടക്കുകയാണ്.. അതുകൊണ്ട് അവളോട് അധികം സംസാരവും ഒന്നും വേണ്ടന്ന് ഞാൻ തീരുമാനിച്ചു..ഞാൻ ഹാളിൽ ചെന്നപ്പോൾ ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. ടേബിളിൽ ഇരിക്കുന്നു… നല്ല വിശപ്പ് ഉള്ളത്കൊണ്ട് ഞാൻ നേരെ ഇരുന്നു അങ്ങ് കഴിച്ചു… ഞാൻ ഇരിക്കുന്നത് കണ്ട് അവളും വന്ന് ഇരുന്നു കഴിക്കാൻ…
“അവൻ കഴിച്ചോ?” ഞാൻ ചോദിച്ചു…
“അഹ് ” എന്നൊന്ന് മൂളി… അവൾക്ക് എന്നോട് എന്തോ സംസാരിക്കണം എന്ന് ഉണ്ട്… പക്ഷെ അവൾക്ക് പറയാൻ എന്തോ ബുദ്ധിമുട്ടും ഉണ്ട്… ഞാൻ അത് ചോദിക്കാനും നിന്നില്ല… കഴിച്ചു കഴിഞ്ഞ് ഞാൻ നേരെ റൂമിലേക്ക് പോയി… റൂമിന്റെ അടുത്ത് വരെ അവൾ എന്റെ പിറകെ ഉണ്ടായിരുന്നു… ഞാൻ റൂമിലേക്ക് കയറിയതും അവൾ വേറെ റൂമിലേക്ക് പോയി… ഞാൻ ഡോർ ലോക്ക് ചെയ്തു എന്നിട്ട് ബെഡിലേക്ക് കിടന്നു… എന്ത് ചെയ്യണം എന്ന് അറിയില്ല… വല്ലാത്ത ഒരു അവസ്ഥായാണ്… ഇനി ജാസ്മിന് എന്നെ ഇഷ്ടമാണെൽ ഫൗസിയെ ഒഴിവാക്കാൻ എനിക്ക് പറ്റില്ല… ജാസ്മിനെയും ഒഴിവാക്കാൻ പറ്റില്ല… രണ്ട് പേരുടെയും ഉള്ളിൽ മോഹം കൊടുത്തത് ഞാൻ ആണ്… അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് ഒരു കാൾ വരുന്നത്… ആരാണ് അറിയില്ല…
“ഹലോ ” ഞാൻ തുടക്കമിട്ടു…
“ഹലോ ” ഒരു സ്ത്രി ശബ്ധം ആണ്… ആദ്യം ആരാണെന്ന് മനസിലായില്ല…
“എന്താ ഒന്നും മിണ്ടാതെഇരിക്കുന്നേ…ഞാൻ ഫൗസിയാ മനസിലായില്ലേ ” അപ്പോളാണ് എനിക്ക് ഫൗസി ആണ് വിളിക്കുന്നതെന്ന് മനസിലായത്…
“ആദ്യം മനസിലായില്ല… പറഞ്ഞപ്പോ മനസിലായി… ആഹ് പറഞ്ഞോ ” ഞാൻ പറഞ്ഞു എനിക്ക് താല്പര്യം ഇല്ലായിരുന്നു സംസാരിക്കാൻ…
“അങ്ങ് പോയപ്പോൾ ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ ” അവൾ പിണക്കം കാണിച്ചു…
“അത്.. പിന്നെ ” ഞാൻ വിക്കി…
“വേണ്ട ഒന്നും പറയണ്ട… നാളെ ഇക്കാടെ വീട്ടിൽ നിന്ന് അവർ വരും എന്ന് പറഞ്ഞിട്ടുണ്ട് ” അവൾക്ക് നല്ല സന്ദോഷം ഉണ്ടോ ഞാൻ ആണേൽ ഇവിടെ ഉരുകി തീരുകയാണ്…ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല…
“എന്താ ഒന്നും മിണ്ടാത്തെ… ഞാൻ വിളിച്ചത് ഇഷ്ടപെട്ടില്ലേ ” അവൾ ചോദിച്ചു…
“അതൊന്നും അല്ല ചെറിയ ഒരു ക്ഷീണം അത്രെ ഉള്ളു…” ഞാൻ പറഞ്ഞു…