തന്നെ ചെറിയ ഒരു ചടങ്ങ് ആയി.. നമ്മുടെ കുറച്ചു ആളുകളെയും കൊണ്ട് ചെന്ന് അതങ്ങ് നടത്താം… എന്താ നിന്റെ അഭിപ്രായം ” ഉമ്മി ചോദിച്ചു …
“അതെല്ലാം നിങ്ങൾ വേണ്ട പോലെ ചെയ്താൽ മതി ” ഞാൻ പറഞ്ഞിട്ട് അവിടെ നിന്നും ഹാളിലേക്ക് വന്ന് ഇരുന്നു… അതിനെ പറ്റി കൂടുതൽ സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു… അത് അവളെ ഇഷ്ടമല്ലാത്തത് കൊണ്ട് അല്ല… എനിക്ക് ഇത് വരെ ജാസ്മിൻ എന്റെ അല്ല എന്ന് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് കൊണ്ട് ആണ്… അന്ന് അങ്ങനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു കിടന്നു… രാവിലെ തന്നെ യാത്രയാകണം… ആഫി ഒക്കെ ടൂറിൽ ആയതുകൊണ്ട് അവരെ കാണാൻ പോകണ്ട… ഫൗസിയുടെ വീട്ടിൽ പോയി അവരോട് കൂടെ പറഞ്ഞിട്ട് പോകാൻ ആണ് ഉമ്മി പറഞ്ഞത്… പക്ഷെ എനിക്ക് അതിൽ താല്പര്യം ഇല്ലാത്തത്കൊണ്ട് ഞാൻ പോകാൻ നിന്നില്ല…
… അങ്ങനെ ഞാൻ തിരിച്ചു ബാംഗ്ലൂർ എത്തി… വില്ലയുടെ ഫ്രണ്ടിൽ നിക്കുമ്പോൾ അകത്ത് ആളുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു… കാരണം പുറത്തേക്ക് ഒരു ശബ്ദവും ഇല്ലായിരുന്നു… ഞാൻ ഡോർ ബെൽ അടിച്ചു…
കുറച്ചു സമയം കഴിഞ്ഞ് ആണ് ഡോർ തുറന്നത്… ഞാൻ വരുന്ന വിവരം വീട്ടിൽ നിന്ന് ഉമ്മി വിളിച്ചു പറഞ്ഞു എന്ന് പറഞ്ഞിരുന്നു…. അവൾ കുളിക്കുവായൊരുന്നു എന്ന് തോന്നുന്നു… മുടിയിൽ നിന്ന് വെള്ളം ഇറ്റ് ഇറ്റ് വീഴുന്നുണ്ട്…
“ഞാൻ കുളിക്കുവായിരുന്നു അതാ താമസിച്ചത് ” അവളെ തന്നെ നോക്കി നിന്ന എന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു.. എന്നിട്ട് അവൾ റൂമിലേക്ക് പോയി… ഞാൻ അകത്തേക്ക് കയറി… എന്ത് വൃത്തി ആയി ഇരിക്കുന്നു വീട്.. ഞാൻ മാത്രം ഉണ്ടായിരുന്നപ്പോൾ എങ്ങനെ കിടന്ന് വീട് ആണ്… ഞാൻ ഷൂ ഒക്കെ അഴിച്ചു വെച്ചിട്ട് നേരെ റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി ഹാളിൽ തന്നെ വന്ന് ഇരുന്നു… അപ്പോൾ തന്നെ ജാസ്മിൻ ഒരു ചായയുമായി വന്നു…
“അവൻ എന്തെ ” ഞാൻ ജാസ്മിനോട് ചോദിച്ചു…
“അവൻ റൂമിൽ കാണും ” അവൾ കപ്പ് എനിക്ക് തന്നുകൊണ്ട് പറഞ്ഞു എന്നിട്ട് എന്നെ തന്നെ നോക്കി നിന്നു… അവൾക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന് ആ നോട്ടത്തിൽ നിന്ന് എനിക്ക് മനസിലായി…
“എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ ” ഞാൻ അവളോട് ചോദിച്ചു…
“അത്.. അവന് തിരിച്ചു കോളേജിൽ പോകണമെന്ന്.. അവന് exam ഒക്കെ വരുവാണ് ” അവൾ പറഞ്ഞു…
“അത് ഞാൻ ചോദിക്കാൻ വരുവായിരുന്നു… നീ തിരിച്ചു നാട്ടിൽ പോകുന്നോ അതോ ഇവിടെ തന്നെ നിക്കുന്നോ ” ഞാൻ കപ്പ് ടിപോയുടെ മുകളിൽ വെച്ചു എന്നിട്ട് നേരെ ഇരുന്നുകൊണ്ട് ചോദിച്ചു…
“നാട്ടിലോട്ട് പോയിട്ടും കാര്യം ഇല്ല.. എന്റെ അവിടുത്തെ ജോലി പോയി… ആ വരുമാനം കൊണ്ട് ആണ് ഞങ്ങൾ പൊക്കൊണ്ടിരുന്നത്…”അവൾ പറഞ്ഞു…
“അങ്ങനെ ആണേൽ എന്റെ കമ്പനിയിൽ ഒരു ജോലി ശെരിയാക്കാം… അവന് എന്നാണ് പോകുന്നത് ” ജോലി ശെരിയാക്കാം എന്ന് പറഞ്ഞു കേട്ടപ്പോൾ തന്നെ അവളുടെ മുഖം ഒന്ന് വിടർന്നു…
“അവന് നാളെ പോയാൽ മറ്റന്നാൾ മുതൽ മുതൽ ക്ലാസ്സിന് കേറാമെന്ന് ആണ് പറയുന്നത് ” അവൾ പറഞ്ഞു…