“സമയം ഇല്ലായിരുന്നീടി… ആകെ കിട്ടുന്ന സമയത്താണ് ഇവനെ വിളിക്കുന്നത്… അപ്പോഴോ ഈ നാറി നിന്റെ കാര്യം പറഞ്ഞോണ്ട് ഇരിക്കും ” ഞാൻ അഞ്ജനെയെ പൊക്കി പറഞ്ഞു… വിവേക് അപ്പൊ എന്നെ ഒന്ന് നോക്കി. ഞാൻ അവനെ ഒരു കണ്ണ് അടച്ചു കാണിച്ചു…
“ആഹ് ഞങ്ങൾ വീട്ടിലോട്ട് വരുന്നുണ്ട് ഒരു ദിവസം” അവൾ കഴിച്ചുകൊണ്ട് പറഞ്ഞു…
“ഒരു കാര്യവും ഇല്ല.. ഞാൻ നാളെ തന്നെ തിരിച്ചു പോകും ” ഞാൻ പറഞ്ഞു…
“അതൊന്നും പറഞ്ഞാൽ പറ്റില്ല… ഞങ്ങൾ വരുന്നതിന് മുൻപ് വിളിച്ചു പറയും അപ്പൊ നീ ഇവിടെ ഉണ്ടായിരിക്കണം… ഇല്ലേൽ ഈ ജന്മത്ത് ഞാൻ നിന്നോട് മിണ്ടില്ല നോക്കിക്കോ ” അവൾ വാശി പിടിച്ചു പറഞ്ഞു…
“ഒരു രണ്ട് ആഴ്ച സമയം താ ഞാൻ അവിടെ പോയി ഒന്ന് set ആക്കിയിട്ട് തിരിച്ചുവരാം ” ഞാൻ പറഞ്ഞു അവൾ ok പറഞ്ഞു.. ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു അവർ വിവേകിന്റെ വീട്ടിലേക്ക് പോയി.. എനിക്ക് നാളെ തന്നെ തിരിച്ചു പോകേണ്ടത് കൊണ്ട് ഞാൻ അവനോട് പറഞ്ഞിട്ട് നേരെ ഞങ്ങൾ വീട്ടിലേക്ക് യാത്രയായി…ഞാൻ നേരെ പോയി കിടന്ന് ഉറങ്ങി… രാത്രി ഒരു 8 മണി ഒക്കെ ആയപ്പോളാണ് എഴുന്നേറ്റത്… ഉമ്മി അപ്പൊ എനിക്ക് കൊണ്ട് പോകാനായി എന്തൊക്കെയോ ഉണ്ടാക്കി പാക്ക് ചെയ്യുകയാണ്… വാപ്പി അവിടെ ഹാളിൽ ഇരിക്കുകയായിരുന്നു…
“വാപ്പി ഇനി എപ്പോഴാ തിരിച്ചു പോകുന്നത്..” ഞാൻ ചോദിച്ചു…
“ഈ ആഴ്ച തന്നെ പോകാനാണ് തീരുമാനിക്കുന്നത്.. എന്ത്?”
“അല്ല ഞാൻ നാളെ അങ്ങ് പോകും പിന്നെ വാപ്പിയും പോയാൽ ഉമ്മി ഇവിടെ ഒറ്റക്ക് ആകില്ലേ ” ഞാൻ ചോദിച്ചു…
“അത് ഞാൻ ഓർത്തായിരുന്നു… അവൾക്ക് ഉള്ള വിസ ശെരിയാക്കാൻ പറഞ്ഞിട്ടുണ്ട്.. ഞാനും അവളും ഒരുമിച്ചാണ് പോകുന്നത് ” വാപ്പി പറഞ്ഞു… ഞാൻ അവിടുന്ന് എഴുനേറ്റ് ഉമ്മിടെ അടുത്തേക്ക് പോയി…ഉമ്മിയെ പിറകിലൂടെ കെട്ടിപിടിച്ചു നിന്നു…
എന്റെ പ്രേവർത്തിയിൽ ആദ്യം ഒന്ന് പേടിച്ചെങ്കിലും അത് മാറി.
“എന്താ ഇപ്പൊ ഒരു സ്നേഹപ്രേഘടനം ” ചെയ്തോണ്ട് ഇരുന്ന പണിയിൽ ശ്രെദ്ധിച്ചുകൊണ്ട് ഉമ്മി പറഞ്ഞു…
“ഇന്ന് കൂടെ അല്ലെ ഇതൊക്കെ ഉള്ളു നാളെ ഞാൻ പോയി കഴിഞ്ഞാൽ പിന്നെ ഉമ്മിയും വാപ്പിയും അങ്ങ് പോകില്ലേ അതുകൊണ്ടാ ” ഞാൻ ഉമ്മിടെ തോളിൽ തല വെച്ച് പറഞ്ഞു…
“എനിക്ക് അങ്ങ് പോകണമെന്ന് ഇല്ല… പക്ഷെ ഇക്കാ നിർബന്തിച്ചപ്പോ… അത് മാത്രം അല്ല ഞാൻ ഇവിടെ ഒറ്റക്ക് ആകില്ലേ.. അപ്പൊ പിന്നെ പോകാമെന്നു വിചാരിച്ചു ” ഉമ്മി പറഞ്ഞു…
“ആ പിന്നെ അവർക്ക് 3 മാസത്തിനുള്ളിൽ കല്യാണം വേണമെന്ന്… അതിനു മുൻപ് വള കൊണ്ട് ഇടാൻ പറഞ്ഞു… അപ്പോൾ ഞങ്ങൾ പോകുന്നതിന് മുൻപ്