കഴുത്തിലേക്ക് ആ താലി മാല കെട്ടി. വൃന്താ അഞ്ജനയുടെ മുടി ഉയർത്തി കൊടുത്തു മാല കെട്ടുവാനായി.പുറകിൽ നിന്നവർ എല്ലാം പൂക്കൾ വാരി എറിഞ്ഞു അവരെ അനുഗ്രഹിച്ചു… ശേഷം അവർ രണ്ടുപേരും എഴുനേറ്റ് രണ്ട് അച്ഛനമ്മമാരുടെയും അനുഗ്രഹം വാങ്ങി മണ്ഡപത്തിന് ചുറ്റും വലം വെച്ചു…അതിനു ശേഷം ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഓരോരോ ഗിഫ്റ്റ് കൊണ്ട് കൊടുത്തു… ഞാൻ സ്റ്റേജിൽ നിന്ന് മാറി നിന്നു… അപ്പോൾ ഉമ്മിയും വാപ്പിയും ഒരു ഗിഫ്റ്റുമായി കേറി ചെല്ലുന്നത് കണ്ടത് അപ്പോഴാണ് അവർ വന്നിട്ടുണ്ട് എന്ന് തന്നെ ഞാൻ അറിഞ്ഞത്… ഉമ്മിയും വാപ്പിയും അവരോട് എന്തൊക്കെയോ പറഞ്ഞു ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്തു… അവർ ഇറങ്ങിയപ്പോൾ അടുത്ത ആൾ വന്നു… ഒരു ഗോൾഡൻ കളർ സാരിയിലും അതെ കളർ ബ്ലൗസും ഇട്ട് ഐഷ ഒരു ഗിഫ്റ്റുമായി വന്നു… അവൾ അത് അഞ്ജനയുടെ കയ്യിൽ കൊടുത്തു… വിവേക് എന്നെ ഒന്ന് നോക്കി… അഞ്ജനക്കും അവൾ വന്നത് അത്രക്ക് പിടിച്ചിട്ടില്ല… അവൾ അവരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തതിനു ശേഷം എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇറങ്ങി എന്റെ അടുത്ത് വന്നു…
“പേടിപ്പിച്ചാൽ പേടിക്കുന്നവൾ അല്ല ഈ ഐഷ.. ഒരു കാര്യം ഞാൻ മനസ്സിൽ കണ്ടാൽ അത് ഞാൻ നടത്തിയിരിക്കും.. നോക്കിക്കോ.. ഇന്നലെ എന്റെ കഴുത്തിൽ പിടിച്ച കൈക്കൊണ്ട് നാളെ നിങ്ങൾ എന്റെ കാലിൽ വീണു കരയും ” എന്ന് പൊട്ടി ചിരിച്ചുകൊണ്ട് അവൾ പുറത്തേക്ക് പോയി… അപ്പോൾ ഉമ്മിയും വാപ്പിയും എന്റെ അടുത്തേക്ക് വന്നു..
“അത് ഐഷ അല്ലെ മോനെ ആ പോയത് ” ഉമ്മി സംശയത്തോട് കൂടെ ചോദിച്ചു…
“ആ ഉമ്മി ” ഞാൻ പറഞ്ഞു…
“അവൾ എന്താ നിന്നോട് പറഞ്ഞത് ” ഉമ്മി ചോദിച്ചു…
“അവൾ ഒന്ന് ഭീഷണി പെടുത്താൻ വന്നതാണ് ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
“മോനെ നീ സൂക്ഷിക്കണേ ” ഉമ്മി പേടിയോടെ പറഞ്ഞു..
“എന്നെ ഒന്നും ചെയ്യില്ല ഉമ്മി… അവൾക്ക് വേണ്ടത് ജാസ്മിനെ ആണ്… ജാസ്മിൻ എവിടെ ആണെന്ന് അവൾക്ക് അറിയുകയും ഇല്ല… പിന്നെ എന്ത് ചെയ്യാനാണ് ” ഞാൻ ചോദിച്ചു…
“എന്നാലും ഒന്നും സൂക്ഷിച്ചോ ” വാപ്പി പറഞ്ഞു… വിവേകിന്റെ മുഖത്ത് ചെറിയ പേടി പോലെ ഞാൻ കണ്ടു… ഞാൻ ചിരിച്ചുകൊണ്ട് കണ്ണടച്ചു കാണിച്ചു… അപ്പോൾ അവന്റെ മുഖത്ത് ചെറിയ ചിരി വിടർന്നു…അത് കഴിഞ്ഞു ഭക്ഷണം കഴിക്കാനായി ഇരുന്നു… അപ്പോഴാണ് അഞ്ജന എന്നോട് സംസാരിച്ചത്…
“എടാ എത്ര നാൾ ആയെടാ ഒന്ന് സംസാരിച്ചിട്ട് ” അവൾ എന്റെ തോളിൽ ഒരു അടി തന്നുകൊണ്ട് പറഞ്ഞു..
“നീ ആണ് കല്യാണ പെണ്ണ് അടങ്ങി ഇരിക്ക് ആളുകളെകൊണ്ട് ഒന്നും പറയിപ്പിക്കാതെ ” ഞാൻ അടി കൊണ്ട് ഭാഗം തടവി ചിരിച്ചുകൊണ്ട് പറഞ്ഞു…
“ആര് എന്ത് പറഞ്ഞാലും ആ അമ്മക്കും അച്ഛനും… പിന്നെ ഈ പൊട്ടനും എന്നെ നല്ലത് പോലെ അറിയാം എനിക്ക് അത് മതി ”അവൾ ഒരു ഇതും ഇല്ലാതെ പറഞ്ഞു…
“നീനക്ക് ഞാൻ വെച്ചിട്ടുണ്ട് അന്ന് പോയതിൽ പിന്നെ ഒന്ന് വിളിച്ചിട്ട് പോലും ഇല്ല ഫ്രണ്ട് ആണ് പോലും..” എന്ന് പറഞ്ഞു അവൾ മുഖം മാറ്റി.