“പിന്നെ നല്ല കുട്ടി ആണല്ലോ ” വാപ്പി പറഞ്ഞു ..
“നല്ല സ്വഭാവും ആണ്, കാണാനും കൊള്ളാം ” ഉമ്മി പറഞ്ഞു…
“എത്രയും പെട്ടന്ന് ഇത് നടത്തണം..” വാപ്പി പറഞ്ഞു…
“തിരക്ക് പിടിക്കേണ്ട.. അവരോട് കാര്യം പറഞ്ഞിട്ട് അവർക്ക് എന്ന് നടത്താൻ പറ്റും എന്ന് ആലോചിച്ചിട്ട് തീരുമാനം എടുത്താൽ മതി ” ഉമ്മി പറഞ്ഞു
“എന്നാലും ആഫി കൂടെ വേണമായിരുന്നു…” ഞാൻ പറഞ്ഞു…
“അവർ പോയപ്പോൾ എന്നാൽ പിന്നെ നിനക്ക് പറഞ്ഞുകൂടായിരുന്നോ ഇത് കഴിഞ്ഞ് പോയാൽ മതിയെന്ന്” ഉമ്മി ചോദിച്ചു..
“ആ ഇനി അഥവാ ഇതും ശെരിയായില്ലായിരുന്നേൽ അവളോട് പിന്നെയും വഴക്ക് ഇടേണ്ടി വന്നേനെ..” ഞാൻ പറഞ്ഞു… അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു വീട്ടിലേക്ക് എത്തി..
ഉമ്മി നേരെ റൂമിലേക്ക് പോയി… അപ്പോൾ വാപ്പി എന്റെ കയ്യിൽ പിടിച്ചു…
“നിനക്ക് അവളെ ഇഷ്ടപെട്ടില്ലേ” വാപ്പി ചോദിച്ചു…
“ഇഷ്ടപ്പെട്ടു വാപ്പി എന്താ?” ഞാൻ ചോദിച്ചു…
“അല്ല നീ അവളെ നോക്കിയത് പോലും ഇല്ല.. ഞാൻ ശ്രെദ്ധിച്ചിരുന്നു ”
“അത് വാപ്പി .. എനിക്ക് പെട്ടന്ന് നോക്കാൻ തോന്നിയില്ല അതുകൊണ്ട് ആണ്. പക്ഷെ അവൾക്ക് കാര്യം ഒക്കെ അറിയാം..”
“അപ്പൊ നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ ” വാപ്പി ഒന്നുകൂടെ ചോദിച്ചു…
“കുഴപ്പം ഒന്നും ഇല്ല വാപ്പി ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് വീടിനുള്ളിലേക്ക് കയറി പോയി…
..
..
അടുത്ത ദിവസം തന്നെ ഞാൻ വിവേകിന്റെ വീട്ടിലേക്ക് പോയി…
“ആ വാടാ അവിടുള്ള കാര്യങ്ങൾ എല്ലാം കഴിഞ്ഞില്ലേ ” വീടിന്റെ മുൻപിൽ ഒരു വണ്ടി വന്ന് നിക്കുന്നതറിഞ്ഞു ഇറങ്ങി വന്ന് വിവേക് ചോദിച്ചു…
“അവിടെ എല്ലാം കഴിഞ്ഞു എനിക്ക് ഒരു പെണ്ണും കണ്ടു ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഓഹോ അവിടെ വരെ ഒക്കെ ആയോ കാര്യങ്ങൾ… അപ്പോൾ ജാസ്മിനെ വേണ്ടന്ന് വെച്ചോ ” അവൻ ചോദിച്ചു…
“എടാ വേണ്ടന്ന് വെച്ചിട്ട് അല്ല.. അവൾക്ക് എന്നെ വേണ്ടെങ്കിൽ ഞാൻ പിന്നെ എന്ത് ചെയ്യാൻ ആണ് ” ഞാൻ അവനോട് ചോദിച്ചു..
“അത് ശെരിയാ..അഞ്ജന ഇന്നലെ കൂടെ നിന്നെ തിരക്കി ” അവൻ പറഞ്ഞു…