ചോദിച്ചു…
“നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നത് ” അവൾ ഒന്നും മനസിലാക്കാത്തത് പോലെ ചോദിച്ചു…
“നീ എന്താ എന്നെ മണ്ടൻ ആക്കാൻ നോക്കുകയാണോ… സത്യം പറഞ്ഞോ ജാസ്മിൻ എവിടെയാണ് ” ഞാൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു…
“നിങ്ങൾ വിഷ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ ഒന്ന് പറയാം… ഞാനും എന്റെ ഹാത്തിം ഇക്കയും ഇപ്പോൾ എന്റെ വീട്ടിൽ ആണ്..” അവൾ പറഞ്ഞു… ഞാൻ അപ്പോൾ തന്നെ കാൾ കട്ട് ആക്കി.. അവൾ പറഞ്ഞത് എനിക്ക് വിശ്വാസം ആയിട്ടില്ല… ഞാൻ നേരെ വിവേകിനെ വിളിച്ചു…
“അളിയാ എന്താടാ…2 ആഴ്ച കഴിഞ്ഞ് വരാം എന്ന് പറഞ്ഞു പോയവൻ ആണ് ” അവൻ ആദ്യം വിശേഷം ചോദിക്കാൻ തുടങ്ങി…
“എടാ ഞാൻ വേറെ ഒരു പ്രോബ്ലത്തിൽ നിക്കുകയാണ്… ജാസ്മിനെ കാണാൻ ഇല്ല… അവൾക്ക് എന്നെ ഇഷ്ടമായിരുന്നു… ഞാൻ വേറെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞു അവൾ വേറെ ആളുടെ കൂടെ പോയി ഇന്ന് ഇപ്പൊ പോലീസ് വന്നപ്പോൾ ആണ് അവളെ കാണാൻ ഇല്ല എന്ന് അറിഞ്ഞത്… എനിക്ക് സംശയം ഐഷയെ ആണ്… അവൾ പറയുന്നത് അവളും അവളുടെ ഭർത്താവും ഐഷയുടെ വീട്ടിൽ ആണെന്ന് ആണ് ” ഞാൻ പറഞ്ഞു…
“എടാ അവൾ നാട്ടിൽ ഉണ്ടോ എന്ന് ഞാൻ ഇപ്പൊ പറയാം ” എന്ന് പറഞ്ഞു അവൾ കാൾ കട്ട് ആക്കി.. ഞാൻ ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു… എന്നിട്ട് ഞാൻ ഓഫീസിനുള്ളിലേക്ക് കയറി… എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് ഇരിക്കുന്നു….
“നിങ്ങൾക്കൊന്നും വെറുതെ ഇരിക്കാൻ അല്ല മാസം തുടങ്ങുമ്പോൾ സാലറി തരുന്നത്…” എന്റെ ഉള്ളിലെ ദേഷ്യം കൊണ്ട് ഞാൻ എല്ലാരോടുമായി അലറി… എല്ലാരും പെട്ടന്ന് നിശബ്ദരായി… അവരെ ഓരോരുത്തരെയും ദേഷ്യത്തോടെ നോക്കി നിന്ന എന്റെ അടുത്തേക്ക് പ്രവീണ വന്നു…
“സർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… ഒന്ന് വരുമോ ” അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…ഞാൻ അവളെ ഒന്ന് നോക്കി എന്നിട്ട് അവളുടെ കൂടെ പോയി…
“എന്താ, എന്താ കാര്യം ” ഞാൻ അവളോട് ചോദിച്ചു…
“സർ എന്റെ ഒരു സംശയം മാത്രം ആണ്…അതിൽ എത്ര സത്യം ഉണ്ടെന്ന് എനിക്ക് അറിയില്ല ”
“താൻ വളച്ചു കേട്ട് ഇല്ലാതെ കാര്യം പറ ” ഞാൻ പറഞ്ഞു…
“സർ ആ സൈനു നമ്മുടെ സ്റ്റാഫായ സ്ത്രികളോട് വളരെ മോശം ആയി ആണ് സംസാരിക്കാർ.. എന്റെ ഒരു സംശയം ആണ്… ഇനി അവൻ തന്നെ അവളെ മാറ്റി നിർത്തി സാറിന്റെ ഇമേജ് കളയാൻ ആണ് ഈ കേസ് കൊടുത്തതെങ്കിൽ ” അവൾ എന്നോട് ചോദിച്ചു… പക്ഷെ ഐഷ ആയിരിക്കും ഇത് ചെയ്തത് എന്ന്