ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]

Posted by

അത് സൈനുവിന്റെ ആയിരുന്നു…

“അതെ സർ ഇയാളുടെ കൂടെ ആണ് അവൾ പോയത് ” ഞാൻ പറഞ്ഞു….

“ഇയാൾ തന്നെ ആണ് ഞങ്ങൾക്ക് പരാതി തന്നത്… ആളെ കാണാനില്ലന്നും. അതിന്റെ പിന്നിൽ താൻ ആയിരിക്കും എന്നൊക്കെ…”

“സർ അത് ഒരു തെറ്റധാരണയുടെ പുറത്ത് പറ്റിയതാണ്… സർ ഞാനും ജാസ്മിനും ഒരേ കോളേജിൽ ആയിരുന്നു സർ പഠിച്ചിരുന്നത്…2 മാസം മുൻപ് പെങ്ങളുടെ കല്യാണം ഉണ്ടായിരുന്നു… ഞാൻ നാട്ടിൽ ചെന്നു.. അന്ന് ആണ് ജാസ്മിൻ എന്നെ ആദ്യമായി വിളിക്കുന്നത്.. അവളുടെ അനിയൻ പോലീസ് സ്റ്റേഷനിൽ ആണെന്ന് പറഞ്ഞു… അന്ന് അങ്ങനെ ഞാൻ അവളെ സഹായിച്ചു.. അന്ന് അവൾക്ക് ആ കേസ് കാരണം ഒരുപാട് ശത്രുകൾ ഉണ്ടായി… അവൾക്ക് എതിരെ വധ ഭീഷണി വരെ ഉണ്ടായിരുന്നു… അതുകൊണ്ട് ഞങ്ങൾ അവളെ ഞങ്ങളുടെ വീട്ടിൽ തന്നെ താമസിപ്പിച്ചു… അവളെ കണ്ടപ്പോൾ മുതൽ എനിക്ക് അവളോട് പ്രണയം തുടങ്ങി..അത് ഞാൻ അവളോട് പറയുകയും ചെയ്തു… അന്ന് അവൾ എന്നെ കെട്ടിപ്പിച്ചു കുറച്ചു നേരം കരഞ്ഞു… എന്നിട്ട് വിട്ട് മാറി പൊയി…ഇടക്ക് ഭീഷണി മുഴക്കുന്നവരുടെ ശല്യം സഹിക്കാതെ ആയപ്പോൾ ആണ് അവളെ ഞാൻ ഇങ്ങോട്ട് കയറ്റി വിട്ടത്…അവൾക്ക് എന്നെ ഇഷ്ടമാണെന്ന് പറയാത്തതിനാൽ വീട്ടുകാർ എനിക്കായി കണ്ടെത്തി തന്ന കുട്ടിയെ എനിക്ക് കല്യാണം കഴിക്കാൻ തീരുമാനിക്കേണ്ടി വന്നു.. അതിനു ശേഷം ഞാൻ തിരിച്ചു ഇങ്ങ് എത്തി..ഞാൻ അവൾക്ക് എന്റെ പേർസണൽ സെക്രട്ടറി എന്നാ പോസ്റ്റ്‌ കൊടുത്തതാണ്…അവൾ വന്നപ്പോൾ മുതൽ സർ കാണിച്ചവൻ ശല്യം ഉണ്ടെന്നു പറഞ്ഞിരുന്നു… അങ്ങനെ ഇരിക്കെ 2 ദിവസം മുൻപ് അവൾ ഞാൻ വേറെ കല്യാണം കഴിക്കാൻ പോകുകയാണെന്ന് അറിഞ്ഞു… അപ്പോൾ അവൾ എന്നെ നാണം കെടുത്താനായി ഒരു നാടകം ഒപ്പിച്ചു… അതിനു ശേഷം അവനുമായി ഇറങ്ങി പോയി..ഉച്ചയൊക്കെ ആയപ്പോൾ ഞാൻ അവരെ വീണ്ടും കണ്ടു… അപ്പോൾ ഞാൻ അവനെ ഒരു അടി അടിച്ചു… പിന്നെ കുറച്ചു ഡയലോഗ് പറഞ്ഞു… അതാണ് സർ ആ തെറ്റധാരണ… അല്ലാതെ അവളെ മാറ്റി നിർത്തേണ്ട കാര്യം ഒന്നും എനിക്ക് ഇല്ല സർ ” ഞാൻ പറഞ്ഞു കഴിഞ്ഞ് അവിടെ ഇരുന്ന വെള്ളം എടുത്ത് കുടിച്ചു…

“നോക്ക് mr അജാസ്… നിങ്ങൾ പറയുന്നത് ശെരിയായിരിക്കാം… പക്ഷെ ഇപ്പൊ തെളിവുകൾ നിങ്ങൾക്ക് എതിരാണ്… നിങ്ങൾ തന്നെ ആണ് എന്ന് ഞാൻ പറയില്ല… പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല… പക്ഷെ നിങ്ങൾ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവൾക്ക് മറ്റു ശത്രുക്കൾ ഉള്ളത് കൊണ്ട് അവർ ചെയ്തത് ആണോന്ന് എനിക്ക് ഇപ്പോൾ സംശയം ഉണ്ട്… എപ്പോൾ വിളിപ്പിച്ചാലും അങ്ങ് സ്റ്റേഷനിൽ എത്തിക്കോണം ” എന്ന് പറഞ്ഞു അയാൾ പുറത്തേക്ക് ഇറങ്ങി ഞാനും Si ടെ കൂടെ ഇറങ്ങി…

“ഓക്കേ mr. അജാസ്.. നമുക്ക് ഇനിയും കാണേണ്ടി വരും.” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

എനിക്ക് എന്റെ ദേഷ്യം ഇരച്ചു കയറി… ഞാൻ ഫോൺ എടുത്ത് ഐഷയെ വിളിച്ചു..

“ഹലോ ” ഞാൻ ദേഷ്യം കൊണ്ട് അലറി…

“എന്താ ” അവൾ പേടിച്ചു ചോദിച്ചു…

“നീ ജാസ്മിനെ എവിടെയാ ഒളിപ്പിച്ചു വച്ചിരിക്കുന്നത്?” ഞാൻ അവളോട്

Leave a Reply

Your email address will not be published. Required fields are marked *