“ഞാൻ ചോദിച്ചപ്പോൾ തരാൻ ബുദ്ധിമുട്ടായിരുന്നല്ലോ… അതുകൊണ്ട് ഞാൻ തരുന്നില്ല ” ഞാൻ പറഞ്ഞു…
“പ്ലീസ്, പ്ലീസ്, പ്ലീസ്… ഒരണ്ണം ഒരണ്ണം മതി… ഒരെണ്ണം തന്നുടെ ” അവൾ കെഞ്ചി…
“ഒരെണ്ണമേ തരു… ഉമ്മാ ”ഞാൻ അവൾക്ക് കൊടുത്തു..
“അയ്യേ ഈ ഒണക്ക ഉമ്മക്കായിരുന്നോ ഞാൻ കിടന്ന് കെഞ്ചിയത്… ശ്ശേ ” അവൾ നിരാശപെട്ടു…
“ഇനി നീ ചോദിച്ചു വരുമെടി ഉമ്മ താ ഉമ്മ താ എന്ന് പറഞ്ഞു ” ഞാൻ പറഞ്ഞു ഫോൺ കട്ട് ചെയ്തു… അപ്പോൾ തന്നെ അവളുടെ കാൾ വന്നു…
“എന്താ ദേഷ്യത്തിൽ ആണോ.”അവൾ ചോദിച്ചു…
“ആണെങ്കിൽ ”
“എന്നാ ഇത് വെച്ചോ… ഉമ്മ. ഉമ്മ, ഉമ്മ ” എന്നിട്ട് അപ്പോൾ തന്നെ കാൾ കട്ട് ആയി… വല്ലാത്ത ഒരു ഫീൽ തന്നെയാണ് സംസാരം എല്ലാം കഴിയുമ്പോൾ ഉള്ള ആ ഉമ്മക്ക്… ആ സമയം തന്നെ ജാസ്മിന്റെ ഓർമ്മകൾ എല്ലാം പോയിരുന്നു… എന്റെ മനസ് ഫൗസിയുടെ അടുത്തേക്ക് ഏതാണ് കൊതിച്ചുകൊണ്ട് ഇരുന്നു… ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു… നല്ല താമസിച്ചു തന്നെ ആണ് ഞാൻ എഴുന്നേറ്റത്… കണ്ണ് തുറന്നപ്പോൾ ഫോൺ കാൾ വന്ന് വൈബ്രേറ്റ് ചെയ്യുന്നതാണ് കണ്ടത്… അപ്പോൾ തന്നെ കാൾ കട്ട് ആയി… ഞാൻ ഫോൺ നോക്കിയപ്പോൾ 30+ മിസ്സ്ഡ് കാൾസ്.. പ്രവീണ ആയിരുന്നു… പിന്നെ വേറെ കുറച്ചു സ്റ്റാഫുകളും വിളിച്ചിരിക്കുന്നു…
ഞാൻ പ്രവീണയെ തന്നെ തിരിച്ചു വിളിച്ചു…
“ഹലോ സർ ” അവളുടെ ശബ്ദം കേട്ടപ്പോൾ എനിക്ക് മനസിലായി പേടിച്ചാണ് വിളിക്കുന്നത്…
“എന്താണ് പ്രവീണ എന്താ പ്രോബ്ലം ” ഞാൻ ചോദിച്ചു…
“സർ എത്രയും പെട്ടന്ന് വരണം… ഇവിടെ പോലീസ് വന്ന് നിൽക്കുന്നു.. എന്താ പ്രോബ്ലം എന്ന് അറിയില്ല ” അവൾ പറഞ്ഞു…
“ഞാൻ ഇപ്പോൾ വരാം… താൻ പേടിക്കണ്ട ” ഞാൻ ഫോൺ കട്ട് ചെയ്തിട്ട് വേഗം തന്നെ ഫ്രഷ് ആയി ഡ്രസ്സ് ചെയ്ത് ഇറങ്ങി.. പെട്ടന്ന് തന്നെ ഓഫീസിൽ എത്തി… പുറത്ത് ഒരു വണ്ടിയിൽ പോലീസ് നിൽക്കുന്നു… ഞാൻ ഓഫീസിനകത്തേക്ക് ചെന്നു… എന്റെ കാബിനിൽ ഒരു SI ഇരിക്കുന്നു… ഞാൻ അകത്തേക്ക് കയറി…
{കന്നഡ ഭാഷയിൽ ആണ് സംസാരം അത് മലയാളത്തിൽ തർജിമ ചെയ്യാം }
“എന്താണ് സർ പ്രോബ്ലം ” ഞാൻ ചോദിച്ചു…
“നിങ്ങളുടെ കൂടെ കേരളത്തിൽ നിന്ന് ഇവിടെ വന്ന ആളെ ഇന്നലെ മുതൽ കാണാൻ ഇല്ല എന്ന് പറഞ്ഞു ഒരു പരാതി കിട്ടിയിട്ടുണ്ട് ” Si പറഞ്ഞു…
“സർ എന്റെ കൂടെ വന്നു എന്നുള്ളത് ശെരിയാണ്… പക്ഷെ ഇന്നലെ ചെറിയ പ്രേശ്നങ്ങൾ ഉണ്ടായി അവൾ ഒരാളുടെ കൂടെ പോയി…” ഞാൻ പറഞ്ഞു.
“ആരുടെ കൂടെ? ”
“സർ ഇവിടെ ജോലി ചെയ്തിരുന്ന ആൾ ആണ്… അയാൾക്ക് അവളെ ഇഷ്ടമായിരുന്നു… അവൾ ഇന്നലെ അയാളുടെ കൂടെ പോയി ” ഞാൻ പറഞ്ഞു…
“ഇയാളുടെ കൂടെ ആണോ ” എന്ന് പറഞ്ഞു Si എന്നെ ഒരു ഫോട്ടോ കാണിച്ചു…