എത്തിക്കോണം കേട്ടല്ലോ ” ഉമ്മി പറഞ്ഞു…
“എന്നാ ഞാൻ വെക്കട്ടെ ”
“ആ മോനെ ”എന്ന് പറഞ്ഞു.. ഞാൻ ഫോൺ കട്ട് ചെയ്തു… ഫോൺ അവിടെ തന്നെ വെച്ചിട്ട് കിടന്നു… ആഗ്രഹിച്ച പലതും എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു… ജീവിതം തന്നെ വെറുതെ ആയി തുടങ്ങിയിരിക്കുന്നു… അങ്ങനെ ഓരോന്ന് ആലോചിച്ച് വിഷമിച്ചു ഇരിക്കുമ്പോൾ ആണ്.. ഫൗസി വിളിച്ചത്…
“ഹലോ… എന്താ ഒരു മൈൻഡ് ഇല്ലാത്തെ ” അവൾ ചോദിച്ചു…
“ഒന്നുമില്ല ” ഞാൻ താല്പര്യം ഇല്ലാതെ പറഞ്ഞു…
“എന്താ സുഖമില്ലേ.. ശബ്ദം വല്ലാതെ ഇരിക്കുന്നത് ” അവൾ പേടിയോടെ ചോദിച്ചു…
“അല്ല കുറച്ചു പ്രശനം ഉണ്ട്… അതുകൊണ്ട് ആണ് ” ഞാൻ പറഞ്ഞു…
“എന്ത് പ്രശനം? ” അവൾ ചോദിച്ചു..
അപ്പോഴാണ് പ്രവീണ പറഞ്ഞ കാര്യം ഞാൻ ഓർത്തത്… ഇനി ഇവളോട് മറച്ചുവെച്ചിട്ട് അത് ഇനി എന്തെങ്കിലും കുഴപ്പം ആയാലോ എന്ന് കരുതി… ഞാൻ അവളോട് കാര്യം പറഞ്ഞു…
“അതൊക്കെ കഴിഞ്ഞില്ലേ ഇനി അവളെ പറ്റി ചിന്തിക്കേണ്ട… ഞാൻ ഉണ്ടല്ലോ എല്ലാത്തിനും ” അവൾ പറഞ്ഞു… ആ വാക്കുകൾ എനിക്ക് തന്ന ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു… മനസ്സിൽ സന്ദോഷം വന്നുകൊണ്ടിരിക്കുന്നു ഇരുന്നു… ഞാൻ ആ സന്ദോഷത്തിൽ അവളോട് ഓരോന്ന് ചോദിച്ചു ഇരുന്നു… സമയം പോയത് അറിഞ്ഞില്ല.9 മണിക്ക് തുടങ്ങിയ കാൾ അവസാനിച്ചത് 12 മണിക്ക് ആണ്…
“അതെ ഉറക്കം ഒന്നും ഇല്ല ” അവൾ എന്നോട് ചോദിച്ചു…
“വെക്കാൻ തോന്നണില്ല ” ഞാൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു…
“വെച്ചിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക് മനുഷ്യ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… ആ ചിരി കേക്കാൻ തന്നെ നല്ല സുഗമായിരുന്നു…
“അതെ നാളെ ഓഫീസിൽ പോകുമ്പോൾ അവിടെ ഉള്ളവരുടെ മുഖത്തേക്ക് നോക്കാൻ നിക്കണ്ട… കേട്ടല്ലോ ” അവൾ ശാസനയോട് പറഞ്ഞു…
“ശെരി മാഡം… അതെ എനിക്ക് ഒരു ഉമ്മ തരുമോ?” ഞാൻ ചോദിച്ചു…
“അയ്യടാ… അതൊക്കെ കല്യാണം കഴിഞ്ഞിട്ട് ” അവൾ ഒഴിഞ്ഞു മാറാൻ നോക്കി ഞാൻ വിടുമോ…
“വേണ്ടടെ കല്യാണം കഴിഞ്ഞും വേണ്ട ” ഞാൻ വിഷമം അഭിനയിച്ചു പറഞ്ഞു…
“അയ്യേ ഞാൻ വെറുതെ പറഞ്ഞതല്ലേ… ഉമ്മ ”
“എന്നാ ശെരി പോയി ഉറങ്ങിക്കോ ” ഞാൻ പറഞ്ഞു
“അത് എന്ത് പരിപാടി ആണ്.. ഒരു സാധനം തന്നാൽ അത് തിരിച്ചു തരണ്ടേ ” അവൾ ചോദിച്ചു…