താഴെ വീണു… ജാസ്മിൻ അത് കണ്ട് പേടിച്ചു… അവൻ പെട്ടന്ന് എഴുനേറ്റ് എന്റെ നേരെ അലറിക്കൊണ്ട് കൈ വീശി… ഞാൻ അവന്റെ കൈ തട്ടി മാറ്റിയിട്ടു അവനെ ഭലമായി പിടിച്ചു അവിടെ ഇരുത്തി..
“ഇപ്പൊ തന്നത് എന്തിനാണെന്ന് അറിയാമോ?… എന്റെ ഓഫീസിന്റെ ഫ്രണ്ടിൽ കിടന്ന് ഷോ ഇറക്കിയില്ലേ അതിനാണ് ” ഞാൻ പറഞ്ഞു…
“ആ പിന്നെ നീ ഒന്ന് സൂക്ഷിച്ചോ… ഒറ്റ ദിവസം കൊണ്ട് മനസ് മാറിയ ആൾ ആണ് നീ ഇപ്പൊ കൂടെ കൊണ്ട് നടക്കുന്നത്… നാളെ വേറെ ഒരുത്തനെ കാണുമ്പോൾ അവന്റെ കൂടെ പോകില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ….. അല്ലേൽ വേണ്ട നീ നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ് ”ഞാൻ അവനോട് പറഞ്ഞു… അത്രയും പറഞ്ഞപ്പോൾ എന്റെ മനസ്സിൽ എന്തോ സുഖമുള്ള ഒരു ഫീൽ ആയിരുന്നു…
“പിന്നെ നീ സൂക്ഷിച്ചോ… ഞാൻ ഉണ്ടായിരുന്നു എന്നുള്ള ഒറ്റ കാരണത്തിൽ ആയിരുന്നു ഇത്രയും നാൾ ഉള്ള നിന്റെ ജീവൻ… അവൾ നീ എവിടെ ഉണ്ടെന്ന് തിരക്കി നടക്കുകയാണ്… ഇനി നീ ആയി നിന്റെ കാര്യങ്ങളായി… എനിക്ക് ഇതിലൊന്നും ഒരു വിഷമവും ഇല്ല ” ഞാൻ പറഞ്ഞു എന്നിട്ട് തിരിഞ്ഞു നടന്നു… എന്നിട്ട് തിരഞ്ഞു വാലറ്റിൽ നിന്ന് ഒരു 3000 എടുത്ത് അവളുടെ കയ്യിൽ കൊടുത്തു… അവൾ ആദ്യം അത് വാങ്ങിച്ചില്ല….
“ഇത് നിനക്ക് വെറുതെ തരുന്നതല്ല…10,20 ദിവസം എന്റെ ഓഫിസിൽ നിന്നതല്ലേ ഇരിക്കട്ടെ ” എന്ന് പറഞ്ഞിട്ട് ഞാൻ കാറിലേക്ക് കയറി… നേരെ വീട്ടിലേക്ക് ചെന്നു… അവൾ അങ്ങനെ ഒക്കെ പറഞ്ഞതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു.. ഞാൻ നേരെ കയറി അങ്ങ് കിടന്നു… പതിയെ ഉറക്കത്തിലേക്ക് വീണു…ഉറക്കം എഴുന്നേറ്റപ്പോൾ തന്നെ മനസിന് എന്തോ വല്ലാത്ത ഒരു വേദന… ആരോടെങ്കിലും പറഞ്ഞാൽ കുറച്ചു ആശ്വാസം ആകും എന്ന് പറഞ്ഞു ഞാൻ നേരെ ഉമ്മിയെ വിളിച്ചു…
“ഉമ്മി ” ഞാൻ വിളിച്ചു… എന്റെ ശബ്ദം ഇടറിയിരുന്നു…
“എന്താടാ എന്താ പറ്റിയെ ” ഉമ്മി ചോദിച്ചു…
“ഉമ്മി… അവൾക്ക് എന്നെ ഇഷ്ടമായിരുന്നു… അവൾ ഇന്നലെ കാര്യങ്ങൾ എല്ലാം അറിഞ്ഞു… അവൾ ഓഫീസിന്റെ മുന്നിൽ വെച്ച് ഇതൊക്കെ പറഞ്ഞു എന്നിട്ട് വേറെ ഒരാളുടെ കൂടെ പോയി ” ഞാൻ പറഞ്ഞു…
“അയ്യോ.. ഞാനാണ് തെറ്റ് ചെയ്തത്… കുറച്ചു കൂടെ നോക്കിയിരുന്നേൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു ” ഉമ്മി പറഞ്ഞു… കരയാൻ തുടങ്ങുവാണെന്ന് ആ ശബ്ദം കേട്ടപ്പോളേ മനസിലായി…
“അതൊക്കെ നന്നായി എന്ന് കരുതിയാൽ മതി ഉമ്മി… ഇനി അങ്ങനെ ഒരു പ്രശ്നം ഇല്ലല്ലോ ” ഞാൻ പറഞ്ഞു…
“എന്നാലും ”
“ഒരു എന്നാലും ഇല്ല… എന്റെ ഒരു വിഷമം മാറാൻ ആണ് ഉമ്മിയെ വിളിച്ചത്… എന്നിട്ട് ഇപ്പൊ ഉമ്മി കൂടെ ഇങ്ങനെ ആയാലോ ” ഞാൻ പറഞ്ഞു…
“ശെരി ഞാൻ ഒന്നും പറയുന്നില്ല… പിന്നെ നീ പറഞ്ഞതുപോലെ അങ്ങ്