“അതൊക്കെ കഴിഞ്ഞില്ലേ… അതല്ല എന്റെ പ്രശ്നം.. എല്ലാരും അത് കണ്ടുകൊണ്ട് ആണ് നിന്നത് ഇനി ഞാൻ എങ്ങനെ അവരുടെ ഒക്കെ മുഖത്ത് നോക്കും ” ഞാൻ ചോദിച്ചു…
“സാറിന് എന്താ പ്രശ്നം അവർ പറയുന്നത് പറയട്ടെ… അവർ അല്ല സാറിന്റെ സാലറി തരുന്നത് സർ അവർക്ക് ആണ് സാലറി കൊടുക്കുന്നത്… അവരുടെ ഒക്കെ വാ അടപ്പിക്കുന്നതിലും നല്ലത് സർ അത് കേട്ടില്ല എന്ന് നടിക്കുന്നതാണ് ”അവൾ പറഞ്ഞു…
“താൻ എന്തായാലും ഈ മാസം പോവുകയല്ലേ… അടുത്ത ആളെ ഉടനെ കണ്ട് പിടിക്കണം ” ഞാൻ പരിഭ്രാന്തിയോടെ പറഞ്ഞു…
“സർ ടെൻഷൻ അടിക്കേണ്ട… കല്യാണത്തിന് ഇനി 2 മാസം കൂടെ ഉണ്ടല്ലോ… ഞാൻ പറഞ്ഞാൽ കേക്കുന്ന ആൾ തന്നെ ആണ് എന്നെ കല്യാണം കഴിക്കാൻ പോകുന്നത്… അതുകൊണ്ട് പുതിയ ആളെ കിട്ടിയിട്ടേ ഞാൻ പോകുന്നുള്ളൂ…” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… അവളുടെ വാക്കുകൾ എനിക്ക് ഒരു ആശ്വാസം ആയിരുന്നു…
“ഇന്ന് തന്നെ എന്തായാലും ആളെ ആവശ്യം ഉണ്ടെന്ന് പറഞ്ഞു ന്യൂസ് കൊടുത്തേക്ക് ” ഞാൻ അവളോട് പറഞ്ഞു…
“യസ് സർ ” പെട്ടന്ന് തന്നെ അവൾ അവളുടെ ജോലി നോക്കാൻ ആയി പോയി… അവൾ ഈ കമ്പനിക്ക് ഒരു മുതൽ കൂട്ട് ആയിരുന്നു… ഇനി വരാൻ പോകുന്ന ആൾ എങ്ങനെ ആണോ എന്തോ? എന്ന് ആലോചിച്ച് ഞാൻ ടേബിളിൽ തല വെച്ചു കിടന്നു… കണ്ണ് ഒന്ന് അടഞ്ഞു തുടങ്ങിയപ്പോൾ ആരോ വന്ന് ഡോറിൽ മുട്ടി…
“യസ് കം ഇൻ ” ഞാൻ പറഞ്ഞു…
“സർ ആളെ ആവശ്യമുണ്ടെന്ന് നമ്മുടെ എല്ലാ സോഷ്യൽ നെറ്റ്‌വർകുകളിലും പറഞ്ഞിട്ടുണ്ട് ന്യൂസ് പേപ്പറിൽ നാളെ വരും… മാറ്റാനാളത്തേക്ക് ആണ് ഡേറ്റ് വെച്ചിരിക്കുന്നത് ” അവൾ പറഞ്ഞു…
“ആഹ് ഓക്കേ ” ഞാൻ ഉറക്ക ക്ഷീണത്തിൽ പറഞ്ഞു…
“സർ വീട്ടിലേക്ക് പൊക്കൊളു.. എന്തേലും ആവശ്യം ഉണ്ടേൽ ഞാൻ വിളിക്കാം ” അവൾ പറഞ്ഞു… എന്നിട്ട് അവൾ പുറത്തേക്ക് പോയി. ഇന്ന് എനിക്ക് അധികം ജോലി ഒന്നും ഇല്ല അതുകൊണ്ട് ഞാൻ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു… ഓഫിസിൽ നിന്ന് ഇറങ്ങി വണ്ടിയും എടുത്ത് മുന്നോട്ട് പൊക്കൊണ്ട് ഇരുന്നപ്പോഴാണ് ബസ്സ്റ്റോപ്പിൽ അവളും അവനും ഇരിക്കുന്നത് കണ്ടത്… അവളെ കണ്ടതും ഒന്ന് അടങ്ങിയിരുന്ന മനസ് വീണ്ടും കൈവിട്ട് പോകുന്നതുപോലെ എനിക്ക് തോന്നി… ഞാൻ വേഗം വണ്ടി സൈഡ് ഒതുക്കി ഇറങ്ങി…ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവരുടെ അടുത്തേക്ക് പോയി… രണ്ടുപേരും അവിടെ ഇരിക്കുകയായിരുന്നു… ഞാൻ വരുന്നത് അവർ കണ്ടു പക്ഷെ അവർക്ക് ഒരു ഭാവവും ഇല്ലായിരുന്നു… ഞാൻ നേരെ ചെന്ന് അവളുടെ കൂടെ ഇരുന്ന സൈനുവിന്റെ കരണം നോക്കി ഒരണ്ണം പൊട്ടിച്ചു… ഒട്ടും പ്രേധിക്ഷിക്കാതെ കിട്ടിയ അടി ആയതുകൊണ്ട് അവൻ ഇരുന്നിടത് നിന്നും