” ജാസ്മി നിനക്ക് എന്നെ ഇഷ്ടമല്ലേ… ഇനി ഇവനോട് ഒന്നും സംസാരിച്ചു നിക്കണ്ട കാര്യം ഇല്ല… ഇവിടുത്തെ ജോലി ഒക്കെ മതിയാക്കി വാ നമുക്ക് നാട്ടിലേക്ക് പോകാം…” സൈനു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു… അതൊക്കെ കണ്ട് നിക്കാനേ എനിക്ക് കഴിഞ്ഞുള്ളു… എന്റെ കണ്ണുകൾ നിറഞ്ഞു അത് തുടച്ചുകൊണ്ട് ഞാൻ തല തിരിച്ചപ്പോളാണ്… ബാക്കിൽ കൂടി നിക്കുന്ന ആളുകളെ ഞാൻ കണ്ടത്… ഓഫീസിലെ മുഴുവൻ പേരും ഉണ്ടായിരുന്നു… അവരിൽ പലരുടെയും മുഖത്തെ സന്ദോഷം ഞാൻ കണ്ടു… പറഞ്ഞ ഗോസിപ്പ് ശെരിയായിരുന്നു എന്ന് അറിഞ്ഞതിന്റെ സന്ദോഷം ആയിരിക്കും… അത് കൂടെ ആയപ്പോൾ എന്റെ ശരീരം തളരുന്നത് പോലെ എനിക്ക് തോന്നി… ഞാൻ അവരെ ഒക്കെ തള്ളി മാറ്റി പിടിച്ചു പിടിച്ചു എന്റെ കാബിനിനുള്ളിലേക്ക് കയറി ഇരുന്നു…
പ്രവീണ ഉടനേ എന്റെ അടുത്തേക്ക് വന്നു….
“സർ ആർ യു ഓക്കേ ” അവൾ ചോദിച്ചു…
“പ്രവീണാ… കുറച്ചു വെള്ളം കിട്ടുമോ ” ഞാൻ ചോദിച്ചു..അവൾ പെട്ടന്ന് തന്നെ പോയി ഒരു ബോട്ടിൽ വെള്ളവുമായി വന്നു…. അവൾ ആ ബോട്ടിൽ എനിക്ക് തന്നു…കുറച്ചു നേരം അവൾ അവിടെ തന്നെ നിന്നു…
“സർ ഇത് വരെ സർ പേർസണൽ കാര്യങ്ങൾ ആരോടും സംസാരിച്ചിട്ടില്ല… ആരും അത് ചോദിക്കാനും വന്നിട്ടില്ല… വിരോധം ഇല്ലേൽ എന്നോട് പറഞ്ഞൂടെ… സാറിന്റെ വിഷമങ്ങൾ കുറച്ചു കുറയും ” കുറച്ചു നേരം കഴിഞ്ഞു അവൾ പറഞ്ഞു.. ഞാൻ അവളെ ഒന്ന് നോക്കി…ഒന്ന് ആലോചിച്ചപ്പോൾ അതാണ് ശെരി എന്ന് എനിക്കും തോന്നി…
ഞാൻ അവളോട് കാര്യങ്ങൾ എല്ലാം പറഞ്ഞു…
“ ഇത്രയും ഒക്കെ അനുഭവിച്ചിട്ടാണോ… സർ അവളുടെ ഭാഗത്ത് നിന്ന് ചോദിച്ചാൽ അവൾ പറയുന്നത് ശെരിയല്ലേ… പക്ഷെ സർ സാറിന്റെ ഭാഗത്ത് നിന്ന് നോക്കിയാൽ സർ ചെയ്തതും ശെരി തന്നെ ആണ് ” അവൾ പറഞ്ഞു…
“സർ പറഞ്ഞത് വെച്ച് നോക്കുവാണേൽ… അവൾ സാറിന്റെ കാര്യം അറിഞ്ഞത് ഇന്നലെ ആയിരിക്കും.. അങ്ങനെ ആണേൽ ഒറ്റ ദിവസം കൊണ്ട് സാറിനെ ഉപേക്ഷിച്ചു അവനെ സ്നേഹിക്കണമെങ്കിൽ അവളുടെ സ്നേഹം സർ ഒന്ന് ആലോചിച്ച് നോക്ക് ” അവൾ എന്നോട് ചോദിച്ചു… ശെരിയാണ്… ഒരാളെ മറന്നു മറ്റേ ആളെ സ്നേഹിച്ച അവൾ.. അവളെ ഞാൻ കല്യാണം കഴിച്ചു കഴിഞ്ഞ് ഒരു പ്രശ്നം ഉണ്ടായാൽ എന്നെ വിട്ട് പോകില്ല എന്ന് ഉറപ്പ് പറയാൻ പറ്റില്ല… അപ്പോൾ എന്തോ ഭാഗ്യം കൊണ്ട് തന്നെ ആണ് അവൾ പോയത്….
“താങ്ക്യൂ ” ഞാൻ പ്രവീണയോട് പറഞ്ഞു…
“എന്തിനാണ് സർ ” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…
“ഈ അവസ്ഥായിൽ താൻ കൂടെ ഇല്ലായിരുന്നേൽ ഞാൻ ആകെ തളർന്നു പോയേനെ ” ഞാൻ പറഞ്ഞു…
“അത് നല്ലതിനാണ് എന്ന് കരുതിയാൽ മതി സർ… കെട്ടാൻ പോകുന്ന ആളെ സ്നേഹിച്ചാൽ മതി… ഇനി പ്രശനം ഒന്നും ഇല്ലല്ലോ ഇനി സർ ആ കുട്ടിയോട് ഒന്ന് തുറന്ന് സംസാരിച്ചാൽ എല്ലാം ശെരിയാകും” അവൾ പറഞ്ഞു…
“ഞാൻ തന്നോട് പണ്ടേ കൂട്ടുകൂടേണ്ടതായിരുന്നു…” ഞാൻ അവളോട് ചിരിച്ചുകൊണ്ട് പറഞ്ഞു…
“ ഞാൻ സംസാരിക്കാൻ വന്നിട്ടുള്ളതല്ലേ സർ അല്ലെ മൈൻഡ് ചെയ്യാതെ ഇരുന്നത് ” അവൾ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു..