“ടാ ചെറുക്കാ… നീ ഇനി എന്തൊക്കെ പറഞ്ഞാലും ശെരി അന്ന് തന്നെ കല്യാണം നടക്കും… ഒരു പെങ്കൊച്ചിന്റെ ജീവിതം വെച്ചിട്ടാൻ നീ കളിക്കുന്നത് എന്ന് ഓർക്കണം ” ഉമ്മി പറഞ്ഞു…
ഞാൻ ഒന്നും മിണ്ടിയില്ല…
“ഈ മാസം 30 ന് നീ ഇങ്ങ് എത്തിക്കോണം ഞങ്ങൾ ഈ ആഴ്ച തന്നെ അങ്ങ് എത്തും കാര്യങ്ങൾ എന്തെല്ലാം കിടക്കുന്നു… നീ ഒഴിയാൻ ഒന്നും നിക്കണ്ട അവിടെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു ” ഉമ്മി പറഞ്ഞു… എനിക്ക് സമ്മധിക്കാൻ അല്ലാതെ വേറെ വഴി ഇല്ലായിരുന്നു…ഞാൻ കണ്ണടച്ചു കിടന്നു…
“ഇക്കാ വാ ഫുഡ് കഴിക്കാം ”കണ്ണ് ഒന്ന് അടഞ്ഞു തുടങ്ങിയപ്പോഴേക്കും ജാസ്മിൻ വന്ന് വിളിച്ചു…
“ആ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ” എന്ന് പറഞ്ഞിട്ട് ഞാൻ കുളിക്കാൻ കയറി… തലയിലൂടെ കുറെ വെള്ളം വീണപ്പോഴേക്കും തല ഒന്ന് തണുത്തു… ഞാൻ ഡ്രസ്സ് ഒക്കെ ഇട്ട് കഴിക്കാനായി ചെന്നു… അവൾ ഞാൻ ഇറങ്ങി വരുന്നത് കണ്ടു… Tv ഓഫ് ചെയ്ത് വന്ന് ഇരുന്നു ഞങ്ങൾ ഒരുമിച്ച് ഇരുന്നു കഴിച്ചു… പക്ഷെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല…
…
അടുത്ത ദിവസം രാവിലെ ഞങ്ങൾ ഒരുമിച്ച് ഓഫീസിലേക്ക് പോയി… ജാസ്മിന്റെ വരവും നോക്കി നിക്കുകയായിരുന്നു സൈനു… ഞാൻ അവളെയും കൂട്ടി അവന്റെ അടുത്തേക്ക് പോയി…
“നിനക്ക് ഇവളോട് പ്രേമം ആണെന്ന് കേട്ടല്ലോ എന്താ സത്യമാണോ? ” ഞാൻ ചെറു ചിരിയോടെ അവന്റെ അടുത്ത് ചോദിച്ചു…
അവൻ ആണെന്ന രീതിയിൽ തല ആട്ടി…
“എന്നാലേ അത് ഇവിടെ വെച്ച് നിർത്തിക്കോ ” പെട്ടന്ന് എന്റെ മുഖം മാറി ഞാൻ അവന്റെ കുത്തിന് കയറി പിടിച്ചു… അത്രയും നേരം ചെറിയ പേടിയോടെ നിന്ന ജാസ്മിൻ അവന്റെ ഷർട്ടിൽ പിടിച്ചിരുന്ന കൈ തട്ടി മാറ്റി… എന്നിട്ട് എന്റെയും അവന്റെയും ഇടയിൽ കയറി നിന്നു…
“അത് പറയാൻ നിങ്ങൾക്ക് എന്ത് അവകാശം…” അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി ചോദിച്ചു….
“ജാസമീ ” അവളുടെ പ്രവർത്തിയിൽ ആശ്ചര്യപ്പെട്ട് ഞാൻ അവളെ ഒന്ന് വിളിച്ചു….
“ആ പേര് വിളിക്കാൻ പോലും നിങ്ങൾക്ക് അവകാശം ഇല്ല… വീട്ടിൽ നിന്നപ്പോ ഞാൻ അയാളുടെ ആരൊക്കൊയോ ആയിരുന്നു… എന്നെ ഇങ്ങോട്ട് കയറ്റി വിട്ടിട്ട് അയാൾ വേറെ പെണ്ണ് കണ്ട് അവളുമായി കല്യാണവും തീരുമാനിച്ചു… എന്റെ മനസ്സിൽ ആശ തന്നിട്ട് ഇയാൾ എന്നെ പറ്റിച്ചു… നിന്നെ ഒക്കെ കാത്തിരുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ… വന്നപ്പോൾ ഒരു വാക്ക് പറഞ്ഞിരുന്നേൽ.. എനിക്ക് ഇത്രയും വിഷമം കാണില്ലായിരുന്നു ” അവൾ കരയാതെ കരഞ്ഞുകൊണ്ട് പറഞ്ഞു…
“ശെരിയാണ് നിനക്ക് ഞാൻ ആശ തന്നു… നീ എപ്പോഴെങ്കിലും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നോ… ഒരു തവണയെങ്കിലും… ഇല്ല… പിന്നെ എന്ത് പറഞ്ഞു ഞാൻ നിന്നെ കാത്തിരിക്കണം… പിന്നെ എന്റെ കല്യാണയത്തിന്റെ കാര്യം… അത് നിന്നോട് പറഞ്ഞില്ല…” ഞാൻ പറഞ്ഞു…