കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ അവളെ നോക്കാതെ ഇരിക്കാൻ പല പ്രാവശ്യം ഞാൻ ശ്രെമിച്ചു… പക്ഷെ പല പ്രവശ്യവും നോട്ടം ചെന്നു… അവൾ അത് കാണുകയും ചിരിക്കുകയും ചെയ്യും.. ഞാൻ പെട്ടന്ന് തന്നെ കഴിച്ചു എഴുനേറ്റു… ഞങ്ങൾ ഒരുമിച്ചു ഓഫീസിലേക്ക് പോയി…
ഞാനും പിന്നെ പരിചയമില്ലാത്ത ഒരാളും കൂടെ ഓഫീസിലേക്ക് നടന്നു വരുന്നത് കണ്ട് എല്ലാരും ഓരോന്ന് ഒക്കെ പറയുന്നുണ്ടായിരുന്നു… ഞാൻ അതൊന്നും കാര്യമാക്കാതെ എന്റെ കാബിനിനുള്ളിലേക്ക് കയറി… കൂടെ ജാസ്മിനും… എന്നിട്ട് ഞാൻ എന്റെ പേർസണൽ സെക്രട്ടറി ആയ പ്രവീണയെ വിളിച്ചു….
“സർ മേ ഐ ” പ്രവീണ ചോദിച്ചു…
“യസ് കം ഇൻ ” ഞാൻ പറഞ്ഞു …
“എന്താ സർ വിളിപ്പിച്ചത്…”
“താൻ റിസൈൻ ചെയ്യാൻ പോവുകയല്ലേ… തന്റെ പൊസിഷനിലേക്ക് വരാൻ പോകുന്ന പുതിയ അപ്പോയിമെന്റ് ആണ് ഇയാൾ… താൻ ഇയാൾക്ക് എങ്ങനെ ആണ് കാര്യങ്ങൾ എന്നൊക്കെ ഒന്ന് പറഞ്ഞു മനസിലാക്കണം ” ഞാൻ പറഞ്ഞു…{പ്രെവീണയുടെ കല്യാണം ആയി അപ്പോൾ അവളും അവളുടെ ഹസ്ബെന്റും കൂടെ US ഇലേക്ക് പോവുകയാണ്…}
“യസ് സർ ” അവളുടെ മുഖത്ത് ഒരു അത്ഭുതം ആയിരുന്നു… ഒരു ഇന്റർവ്യൂ പോലും ചെയ്യാതെ നേരെ പേർസണൽ സെക്രട്ടറി ആക്കുവാണെന്ന് കേട്ടതിന്റെ ആയിരുന്നു അത്…
“അടുത്ത മാസം അല്ലെ റിസൈൻ ചെയ്യുന്നത് ” ഞാൻ ചോദിച്ചു…
“യസ് സർ ” അവൾ മറുപടി പറഞ്ഞു…
“ഓക്കേ… യു ക്യാൻ ഗോ ” എന്ന് പറഞ്ഞു അവൾ ജാസ്മിനെയും വിളിച്ചുകൊണ്ടു പുറത്തേക്ക് പോയി… {ഞാൻ ഓഫീസിൽ ഉള്ള ആരുമായും പേർസണൽ വിഷയങ്ങളിൽ സൗഹൃദം സ്ഥാപിച്ചിരുന്നില്ല… പക്ഷെ പ്രവീണ അങ്ങനെ അല്ലായിരുന്നു… എല്ലാരുമായും പെട്ടന്ന് അടുക്കുന്ന ടൈപ്പ് ആയിരുന്നു… അവൾ പോകുന്നതിന്റെ വിഷമം എല്ലാവർക്കും ഉണ്ട് } അന്ന് ഉച്ചയോടെ തന്നെ ജാസ്മിൻ ആണ് അടുത്ത പേഴ്സണൽ സെക്രട്ടറി എന്ന് ഓഫീസിൽ മുഴുവൻ പരന്നു.. ഇന്റർവ്യൂ പോലും ഇല്ലാതെ അവളെ അപ്പോയിന്റ് ചെയ്തു എന്ന് പറഞ്ഞു ഞാനും അവളും തമ്മിൽ പ്രേമത്തിൽ ആണ് എന്നുള്ള ഗോസിപ്പും പരന്നു… അന്ന് എനിക്ക് പ്രെധാനപ്പെട്ട ഒരു മീറ്റിംഗ് ഉണ്ടായിരുന്നു… തിരിച്ചു വരുമ്പോൾ 8 മണി ഒക്കെ ആയിരുന്നു… വീട്ടിൽ എത്തിയപ്പോൾ ഗേറ്റ് പൂട്ടി ഇട്ടിരിക്കുന്നു… അപ്പോഴാണ് ജാസ്മിൻ അവിടെ ഓഫീസിൽ ആയിരിക്കും എന്ന് ഞാൻ ഓർത്തത്… ഞാൻ വേഗം തന്നെ ഓഫീസിലേക്ക് പോയി… അവൾ അവിടെ ഒറ്റക്ക് ഇരിക്കുകയായിരുന്നു…
“നിനക്ക് എന്നെ ഒന്ന് വിളിച്ചിതുകൂടായിരുന്നോ ” ഞാൻ ചോദിച്ചു…
“ഞാൻ വിളിക്കുവാൻ തുടങ്ങുകയായിരുന്നു…”
“കുറെ നേരം ആയോ ഇവിടെ ഒറ്റക്ക് നിക്കാൻ തുടങ്ങിയിട്ട് ”
“ഒരു 7 മണി വരെ പ്രവീണ ഉണ്ടയായിരുന്നു… അവൾക്ക് ലാസ്റ്റ് ബസ് വന്നപ്പോൾ കയറി പോയി..”
“ആഹ് നീ വാ.. പോകാം ” എന്ന് പറഞ്ഞു അവളേം കൊണ്ട് കാറിലേക്ക് കയറി..