ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]

Posted by

ഒരു തേപ്പ് കഥ 8

Oru Theppu Kadha 8 | Author : Chullan Chekkan | Previous Part

 

കഴിഞ്ഞ പാർട്ടിൽ ഒരുപാട് നെഗറ്റീവ് കമന്റ്സ് വന്നു… നിങ്ങൾക്ക് ഇഷ്ടപെടുന്നില്ലേൽ പറയണം…

സ്നേഹ പൂർവ്വം ചുള്ളൻ ചെക്കൻ..

“ഇക്കാക്ക് ഐഷയെ ഇഷ്ടമായിരുന്നു അല്ലെ ” ഞാൻ വന്ന് എന്ന് മനസിലാക്കിക്കൊണ്ട് അവൾ തിരിഞ്ഞ് നിന്ന് തന്നെ ചോദിച്ചു…ഞാൻ അത് കേട്ട് ഞെട്ടി തരിച്ചുപോയി…

“അത് നീ എങ്ങനെ…” ഞാൻ ചോദിച്ചു..

“ഞാൻ ചുമ്മാ ചോദിച്ചതാണ്… ജെന്ന പറഞ്ഞതാണ് ഇതൊക്കെ അപ്പൊ ഒന്ന് ചോദിച്ചു എന്നെ ഉള്ളു ” അവൾ തിരിഞ്ഞു ചിരിച്ചുകൊണ്ട് ചോദിച്ചു… അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്…ഞാനൊരു ദീർഘനിശ്വാസം ഇട്ടു…

“എന്ത് പറ്റി ” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…ഒന്നുമില്ല എന്നാ രീതിയിൽ ഞാൻ തോൾ അനക്കി…

“ഇക്കാ എന്താ ഒന്നും സംസാരിക്കാത്തത്? ” അവൾ ചോദിച്ചു…

“തൊണ്ട വയ്യ ” ഞാൻ ഒരു കള്ളം പറഞ്ഞു…

“കള്ളം ഒന്നും പറയണ്ട… ജെന്ന അതും എന്നോട് പറഞ്ഞു… അതൊന്നും എനിക്ക് ഒരു പ്രേശ്നമേ അല്ല ” അവൾ പറഞ്ഞു…

“അതെ മതി വിളിക്കുന്നു ” ജെന്ന ഡോറിന്റെ അവിടെ വന്ന് നിന്ന് പറഞ്ഞു…

ഞാൻ അവിടെ നിന്ന് എഴുനേറ്റ് തിരിച്ചു ഉമ്മിടെ അടുത്ത് ഇരുന്നു… അപ്പോൾ എന്റെ മുഖത്തും മനസിനും ഒരു ചെറിയാ സന്ദോഷം ഉണ്ടായിരുന്നു…

“കാര്യങ്ങൾ ഞങ്ങൾ അറിയിക്കാം… എന്നാൽ ശെരി ഇറങ്ങട്ടെ ” വാപ്പി ചോദിച്ചു കൊണ്ട് എഴുനേറ്റു…

“ഓ ആയിക്കോട്ടെ ”എന്ന് പറഞ്ഞു അവളുടെ വാപ്പയും ഫൈസലിന്റെ വാപ്പയും എല്ലാരും എഴുനേറ്റു… ഞങ്ങൾ കാറിലേക്ക് കയറി വണ്ടി തിരിച്ചു…

“മോനെ ഞങ്ങൾ തീരുമാനിക്കട്ടെ ” ഉമ്മി ആണ് ചോദിച്ചത്…

“നിങ്ങൾ തീരുമാനിച്ചോ എനിക്ക് കുഴപ്പം ഒന്നും ഇല്ല ” ഞാൻ പറഞ്ഞു…

“ഉമ്മിക്കും വാപ്പിക്കും ഫൗസിയെ അങ്ങ് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നല്ലോ ” ഞാൻ ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *