“ഇപ്പോഴോ ഇവിടെ വെച്ചോ… ആൾക്കാർ കാണും ” ഞാൻ ചുറ്റും ഒന്ന് നോക്കിയിട്ട് പറഞ്ഞു…
“ആരും കാണില്ല ” എന്ന് പറഞ്ഞു അവൾ തട്ടം അഴിച്ചു എന്റെയും തലയുടെ മുകളിലൂടെ ഇട്ടു.. എന്നിട്ട് എന്റെ തോളിലൂടെ രണ്ട് കയ്യും ഇട്ട് എന്നെ അവളിലേക്ക് അടുപ്പിച്ചു… ഞാൻ അവളുടെ ചുണ്ടുകളെ എന്റെ ചുണ്ടുകൾ കൊണ്ട് വിഴുങ്ങി… ഏറെ നേരം അതെ ചുംബനം തുടർന്നു..ശ്വാസം കിട്ടാതെ ഞങ്ങൾ വിട്ട് മാറുമ്പോൾ എന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു….. ഞാൻ എടുത്ത് നോക്കുമ്പോൾ ആഫി ആയിരുന്നു…
“ഹലോ എന്താ ” ഞാൻ ചോദിച്ചു…
“ഇക്ക എവിടെയാ…” അവൾ ചോദിച്ചു…
“ഞാൻ ബീച്ചിൽ ആണ് ”
“ഒറ്റക്കോ ”
“അല്ല ഐഷയും ഉണ്ട്… നീ എന്താ പോലീസുകാരെ പോലെ ചോദ്യം ചെയ്യുന്നേ ”
“സമയം എന്തായി എന്നാ വിചാരം… ഇത്തിയെ കൊണ്ട് ആക്കിയിട്ട് വേഗം ഇവിടെ എത്തണം കേട്ടല്ലോ ”
“ഓഹ് ശെരി മാഡം ” എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചിട്ട് സമയം നോക്കുമ്പോൾ..5.50…
“എന്താ ” ഐഷ ചോദിച്ചു…
“ഒന്നുമില്ല… സമയം 6 ആകാൻ പോകുന്നു… നമുക്ക് പോകാം ” ഞാൻ പറഞ്ഞു എഴുനേറ്റു…
അവളും എന്റെ പിറകെ എഴുനേറ്റു… ഞാൻ വണ്ടി എടുത്തു അവൾ കയറി എന്റെ വയറിലൂടെ കയ്യിട്ട് മുതുകിൽ ചാരി ആണ് ഇരിപ്പ്.. ഞാൻ വണ്ടി കത്തിച്ചു വിട്ടു നേരെ ഐഷയുടെ ഹോസ്റ്റലിലേക്ക്… അവിടെ കൊണ്ട് വണ്ടി നിർത്തിയതും ഐഷ ഒന്ന് നെടുവീർപ്പ് ഇട്ടു…
എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയും തന്നിട്ട് അവൾ അകത്തേക്ക് ഓടി… ഞാൻ അവൾ ഓടി പോകുന്നതും നോക്കി ചിരിച്ചുകൊണ്ട് അവിടെ നിന്നു… അവൾ ഗേറ്റ് കടന്നതും തിരിഞ്ഞു എന്നിക്ക് കൈ ആട്ടി റ്റാറ്റാ തന്നു എന്നിട്ട് അകത്തേക്ക് പോയി… ഞാൻ വണ്ടി നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു… വീട്ടിൽ ചെന്ന് കയറി…
“എവിടെ ആയിരുന്നാവോ സാർ ഇത്രയും നേരം “ഉമ്മി എന്നെ ആക്കിക്കൊണ്ട് ചോദിച്ചു…
“ഞാൻ… ഐഷായേം കൊണ്ട് ബീച്ചിൽ ഒന്ന് പോയതാ ” ഞാൻ പതിയെ പറഞ്ഞു…