“അതെ…” അവൾ എന്നെ ഒന്ന് തട്ടി… ഞാൻ ഒന്ന് മൂളി…
“അതെ… ഇങ്ങോട്ട് നോക്ക് ” ഞാൻ നോക്കാതെ ആയപ്പോൾ അവൾ എന്റെ തല പിടിച്ചുതിരിച്ചുകൊണ്ട് പറഞ്ഞു…
“ആഹ്… എന്താ ” ഞാൻ ചോദിച്ചു…
“എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തരോ ” അവൾ എന്റെ തോളിൽ കുത്തിക്കൊണ്ട് ചോദിച്ചു… ഞാൻ അവളേം പിടിച്ചുകൊണ്ടു ആ ഐസ്ക്രീം വണ്ടിയുടെ അടുത്തേക്ക് നടന്നു…
“ചേട്ടാ രണ്ട് ഐസ്ക്രീം ” ഞാൻ ആ ആളോട് പറഞ്ഞു…
“ഏതാ വേണ്ടേ ” അയാൾ ചോദിച്ചു…
“എനിക്ക് ഒരു വാനില… നിനക്കോ ” ഞാൻ ഐഷയോട് ചോദിച്ചു…
“എനിക്ക് ഒരു ബട്ടർസ്കോച് ” അവൾ പറഞ്ഞു…
“മോളെ ബട്ടർസ്കോച് ഇല്ല… പിസ്‌ത എടുക്കട്ടെ ” അയാൾ അവളോട് ചോദിച്ചു…
“വേണ്ട വാനില തന്നെ എടുത്തോ… രണ്ടെണ്ണം ” അവൾ മറുപടി പറഞ്ഞു… അയാൾ ഐസ്ക്രീം എടുത്ത് തന്നു… ഞങ്ങൾ അതും കൊണ്ട് നേരത്തെ ഇരുന്നടുത്തേക്ക് നടന്നു…
“ഇക്ക ഞാൻ ഒരു കാര്യം ചോദിക്കട്ടെ ” അവൾ ഐസ്ക്രീം കഴിച്ചുകൊണ്ട് ചോദിച്ചു…
“അഹ് ചോദിക്ക് ” ഞാൻ തിരമാല നോക്കി പറഞ്ഞു…
“ഇങ്ങടെ എത്രമത്തെ ആൾ ആണ് ഞാൻ ” എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി അവൾ ചോദിച്ചു… അത് കേട്ടപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി…
“ആദ്യത്തെ ആൾ ” ഞാൻ പറഞ്ഞു പക്ഷെ അവൾ ഇപ്പോഴും എന്റെ മുഖത്ത് നോക്കിയിട്ടില്ല…
“ചുമ്മാ കള്ളം പറയാതെ സത്യം പറ ”
“ഞാൻ നിന്നെയും കൂട്ടി രണ്ട് പേരോട് ഇഷ്ടം ആണെന്ന് പറഞ്ഞുള്ളു.. ആദ്യത്തെ ആൾ ഞാൻ എട്ടിൽ പഠിക്കുമ്പോൾ ഉള്ളയാ.. അന്ന് അത് set ആയില്ല.. അന്നത്തോടെ ഞാൻ പ്രേമം നിർത്തിയത് പക്ഷെ നിന്നെ കണ്ടപ്പോൾ എന്തോ….” ഞാൻ പറഞ്ഞു നിർത്തി…എന്നിട്ട് ഞാൻ തിരമാലകൾ എണ്ണി ഐസ്ക്രീംമും കഴിച്ചു ഇരുന്നു… ഇടക്ക് ഞാൻ ഐഷയെ നോക്കുമ്പോൾ അവൾ ആ നീല കണ്ണുകൾ എന്റെ മുഖത്തുക്ക് തന്നെ ആയിരുന്നു …
“എന്താ ഇങ്ങനെ നോക്കുന്നെ ” ഞാൻ ചോദിച്ചു…
“എനിക്ക് ഒരു ഉമ്മ തരുമോ…” അവൾ നാണത്തോടെ ചോദിച്ചു…