“എനിക്ക് പ്രേണയിക്കണം എന്ന് ഉണ്ട് ടാ.. പക്ഷെ അയാൾ എന്നെ ചതിച്ചാൽ ഞാൻ അങ്ങ് ഇല്ലാതെ ആയി പോകും ” അവൾ പറഞ്ഞു…
“അങ്ങനെ ആണേൽ… നി അഞ്ജനെയെ പോലെ പ്രേമിക്കുന്ന ആളെ കെട്ടണം ” ഞാൻ സിമ്പിൾ ആയി പറഞ്ഞു…
“അത് നടക്കില്ലടാ… വീട്ടിൽ പ്രശ്നം ആകും… ചേച്ചി ഇത് പോലെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞു… വീട്ടുകാർ സമ്മതിച്ചില്ല… അത് കൊണ്ട് അവർ ഒളിച്ചോടി പോയി… അതിന്റെ നാണക്കേട് ഒന്ന് മാറുന്നതേ ഉള്ളു.. അതിന്റെ ഇടക്ക് ഞാൻ എന്തിനാ വെറുതെ…” അവൾ പറഞ്ഞു നിർത്തി… ഞാൻ തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ ഒടുക്കത്തെ ചിരിയും കളിയും ഒക്കെ… എനിക്ക് അത് കാണുമ്പോൾ അസൂയ തോന്നുന്നുണ്ട്… ഞാൻ പിന്നെ അങ്ങോട്ട് നോക്കാൻ പോയില്ല…
അങ്ങനെ ഞാനും കൃഷ്ണപ്രിയയും സംസാരിച്ചിരുന്നു…പക്ഷെ എന്നെ അലട്ടിക്കൊണ്ട് ഇരുന്ന കാര്യം ആദിലിന്റെ ഈ മാറ്റം ആണ്.. ആരൊക്കെയോ വന്ന് ക്ലാസ്സ് ഒക്കെ എടുത്ത് പോയി… ക്ലാസ്സ് കഴിഞ്ഞ ഉടനെ ഞാൻ വിവേകിനെ കൊണ്ട് വിടാൻ ആയി പോയി…
“എടാ വാ കേറൂ… റൂമിൽ ആക്കാം ” ഞാൻ പറഞ്ഞു…
“എടാ എന്താ ഇന്ന് ഇത്ര ഇത്…” അവൻ ചോദിച്ചു..
“എടാ ഐഷായുമായി ഒന്ന് ബീച്ചിൽ പോകാം എന്ന് പറഞ്ഞിരുന്നു…”
“ആണോ എന്നാ നീ പൊക്കോ… എന്റെ കയ്യിൽ ഡിയോ ഉണ്ട്… ഞാൻ കൊണ്ട് ആക്കിക്കോളാം ” അഞ്ജന ആണ് പറഞ്ഞത്… ഞാൻ അവളെ നോക്കി ചിരിച്ചു… എന്നിട്ട് ഐഷയെ നോക്കാൻ ആയി ബസ്സ്റ്റോപ്പിലേക്ക് പോയി… അവിടെ അവളും അവളുടെ കുറച്ച് കൂട്ടുകാരികൾ നിൽപ്പുണ്ടായിരുന്നു… ഞാൻ അങ്ങോട്ട് പോകുന്നത് അവരുടെ കൂട്ടത്തിൽ ഉള്ള ഒരു കുട്ടി പറഞ്ഞു…
‘അങ്ങോട്ട് നോക്കെടി നിന്റെ ചെക്കൻ വരുന്നു ’ ഐഷ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ ഒരു തട്ട് തട്ടി…. ഞാൻ അവിടെ കൊണ്ട് വണ്ടി നിർത്തി.. ആയിഷ ചുറ്റും ഒന്ന് നോക്കിയിട്ട് വണ്ടിയിലേക്ക് കയറി… ഞങ്ങൾ വണ്ടിയുമായി നേരെ ബീച്ചിലേക്ക് പോയി… പോകുമ്പോൾ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… ഞാൻ അതിനെല്ലാം മുളുക മാത്രം ചെയ്തു… അങ്ങനെ ഞങ്ങൾ ബീച്ചിൽ എത്തി… ഞാൻ വണ്ടി ഒതുക്കി നിർത്തി… അവൾ ഇറങ്ങി… ഞാനും… അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു എന്റെ തോളിൽ തല ചെയ്ച്ചു വെച്ച് ആണ് നടപ്പ്.. ഞങ്ങൾ ആരും ഇല്ലാത്ത ഒരു സ്ഥാലത്തേക്ക് ഇരുന്നു…
“എന്താ ഇങ്ങടെ മുഖം വല്ലാണ്ട് ഇരിക്കുന്നെ ”അവൾ എന്നോട് ചോദിച്ചു…
“അത് ഇല്ലെടി.. ആദിൽ ഇല്ലേ അവന്റെ ഈ മാറ്റത്തിന് കാരണം എന്താണെന്ന് അതൊക്കെ ആലോചിച്ചിട്ട ” ഞാൻ പറഞ്ഞു…
“നമ്മൾ ഇവിടെ വന്നത് കുറച്ചു സമാധാനത്തിനാണ്… അപ്പൊ ഈ ചിന്ത കളഞ്ഞേക്ക് ” അവൾ എന്റെ കൈ അവളുടെ രണ്ട് കയ്യുടെയും ഇടയിൽ വെച്ചുകൊണ്ട് പറഞ്ഞു…
“ ചിരിക്ക് അങ്ങോട്ട് ” അവൾ എന്റെ കവിളിൽ കുത്തിക്കൊണ്ട് പറഞ്ഞു…
ഞാൻ ഒരു ചിരി ചിരിച്ചു..