“ടാ നി നിന്റെ അമ്മേ വിളിക്ക് ” ഞാൻ അവിടെ ഇരുന്നു എന്നിട്ട് പറഞ്ഞു…
“ടാ ഞാൻ എങ്ങനെ പറയുമെടാ ” അവൻ ചോദിച്ചു… ശെരിയാ അവൻ എങ്ങനെ ആണ് ചോദിക്കുന്നെ….
“ അമ്മേടെ number ഇങ് കൊണ്ട് വാ ” ഞാൻ പറഞ്ഞു അവൻ number തന്നു… ഞാൻ ഡയൽ ചെയ്തു… 2 റിങ് അടിച്ചപ്പോൾ എടുത്തു…
“ഹലോ… അമ്മേ ഇത് ഞാനാ അജാസ് ”
“അഹ് മോനെ പറഞ്ഞോ… അവിടെ എന്തേലും പ്രശ്നം ” അമ്മ വേവലാതിയോടെ ചോദിച്ചു…
“അമ്മേ ഒരു ചെറിയ പ്രശ്നം ഉണ്ട് ” എന്ന് പറഞ്ഞു ഞാൻ കാര്യം എല്ലാം പറഞ്ഞു…
“മോനെ നി ഫോൺ അവനു കൊടുത്തേ ” ഞാൻ ഫോൺ അവനു നേരെ നീട്ടി… അവൻ ഫോൺ വാങ്ങി സ്‌പീക്കറിൽ ഇട്ടു..
“അമ്മേ ” അവൻ വിറക്കുന്ന നാവുകൾ കൊണ്ട് വിളിച്ചു…
“മോനെ എനിക്ക് സന്ദോഷം ഉണ്ടെടാ… ഇങ്ങനെ ഒരു കാര്യം നി അമ്മയോട് ചോദിച്ചിട്ട് തീരുമാനം എടുക്കാം എന്ന് വിചാരിച്ചല്ലോ… അമ്മക്ക് സമ്മതം ആണെടാ.. നി കണ്ട് പിടിക്കുന്ന കുട്ടി അമ്മേ നോക്കും എന്ന് അമ്മക്ക് അറിയാമെടാ മോനെ ” എന്ന് പറഞ്ഞു അമ്മ അവിടെ വിങ്ങുന്നത് ഫോണിലൂടെ ഞങ്ങൾ കേട്ടു…
“അമ്മേ… ലവ് യു അമ്മേ… ലവ് യു… ഉമ്മ ” അവൻ അമ്മയുടെ കരച്ചിൽ കേട്ടുകൊണ്ട് സന്ദോഷ കണ്ണീർ ഒഴിക്കി കൊണ്ട് പറഞ്ഞു.. ഇത് അഞ്ജന കണ്ടു… അഞ്ജന ഞങ്ങളുടെ അടുത്തേക്ക് വന്നു…
“ടാ മതിയെടാ… കുറച്ചു സ്നേഹം ആ കൊച്ചിന് കൊടുക്കാൻ വാക്കി വെച്ചേക്കണേ ” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു… ഇത് കേട്ട്ക്കൊണ്ട് ആണ് അഞ്ജന വന്നത്… അവൾ എന്താണ് കാര്യം എന്ന് കൈ കൊണ്ട് ചോദിച്ചു…
“നിന്റെ അമ്മായി ആണ്… നിന്നെ കെട്ടിക്കോട്ടെ എന്ന് ഇവൻ അമ്മായിയോട് ചോദിച്ചു ”
“അപ്പോൾ ” അവൾ ആകാംഷയോടെ ചോദിച്ചു…
“അപ്പോൾ കെട്ടിക്കോളാൻ പറഞ്ഞു ” എന്ന് അമ്മ ഫോണിലൂടെ പറഞ്ഞു.. അഞ്ജന വണ്ടർ അടിച്ചു നിക്കുകയാണ്… ഞാൻ അഞ്ജനെയെ പിടിച്ചു അവിടെ ഇരുത്തി… അവർ 3 പേരും സംസാരിക്കുകയാണ്… അവരുടെ കാര്യത്തിൽ ഇടപെടേണ്ട എന്ന് കരുതി ഞാൻ കൃഷ്ണപ്രിയയുടെ അടുത്ത് പോയി ഇരുന്നു…
“ഹലോ… അവർ set ആയി… നിനക്ക് ഒരാളെ വേണ്ടേ ”ഞാൻ കൃഷ്ണപ്രിയയോട് ചോദിച്ചു…