“ശെരിയാണെടാ…എനിക്കും അതിൽ കുഴപ്പം ഒന്നും ഇല്ല… പക്ഷെ ഞാൻ അവളെ കെട്ടി എന്റെ വീട്ടിലോട്ട് കൊണ്ട് പോകുമ്പോൾ… അമ്മക്കോ അച്ഛനോ ഇവളെ ഇഷ്ടമായില്ലേൽ… അവളുടെ ജീവിതം കൂടെ നശിക്കത്തില്ലേ ” അവൻ ചോദിച്ചു… ഞാനും അതിനെ പറ്റി ആലോചിച്ചു…
“എടാ നി ഒരു കാര്യം ചെയ്.. ആദ്യം അമ്മയോട് ചോദിക്ക്… അമ്മ അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചോളും… അമ്മ സമ്മതിച്ചില്ലേൽ അവളെ വേദനിപ്പിക്കാൻ നിക്കണ്ട ”” ഞാൻ പറഞ്ഞു
“അഹ് ടാ… ഞാൻ അമ്മയോട് ഇന്ന് തന്നെ പറയാം ” അവൻ പറഞ്ഞു.. അപ്പോൾ ക്ലാസ്സ് നിശബ്ദം ആകുന്നത് അറിഞ്ഞു ഞാൻ ഡോറിന്റെ ഭാഗത്തേക്ക് നോക്കി അപ്പോൾ ആദിൽ കയറി വരുന്നത് ഞാൻ കണ്ടു…അപ്പോഴേക്കും സർ ക്ലാസ്സ് എടുക്കാൻ ആയി വന്നു… ക്ലാസ്സ് ഒക്കെ കഴിഞ്ഞു ഉച്ചക്ക് ഞങ്ങൾ പുറത്തോട്ട് ഇറങ്ങി… അപ്പോൾ ഐഷ അതുവഴി നടന്നു പോയി… അവളുടെ കൂടെ ഉള്ള കുട്ടി എന്നെ കണ്ടു.. അവൾ ഐഷയോട് പറഞ്ഞു… അപ്പോഴാണ് ഐഷ എന്നെ കണ്ടത്…
അവൾ എന്റെ അടുത്തേക്ക് വന്നു…
“ ഞാൻ വന്നിട്ട് എന്നെ ഒന്ന് കാണാൻ പോലും വന്നില്ലല്ലോ നി ” ഞാൻ അവളോട് പറഞ്ഞു…
“വരണം എന്ന് വിചാരിച്ചയ… പക്ഷെ ഇങ്ങൾ വന്നോ ഇല്ലയോ എന്ന് അറിയത്തെ എങ്ങനെയാ… അത് മാത്രം അല്ല ഇങ്ങളെ കാണാൻ ഞാൻ അവിടെ വന്നാൽ… ആ ആദിൽ എന്നെ നോക്കും… എനിക്ക് ഇഷ്ടല്ല അത് ” അവൾ പറഞ്ഞു…
“എങ്കിൽ നി പൊക്കോ.. വൈകിട്ട് കാണാം ”
ഞാൻ പറഞ്ഞു
“വൈകിട്ട് നമ്മക്ക് എങ്ങോട്ടേലും പോയാലോ ” അവൾ ചോദിച്ചു…
“എങ്ങോട്ട് പോകാൻ ” ഞാൻ ചോദിച്ചു
“ബീച്ചിൽ പോകാം ” അവൾ പറഞ്ഞു…
“ആഹ് ശെരി ഞാൻ വിവേകിനെ കൊണ്ട് വിട്ടിട്ട് വരാം… നി അപ്പോൾ കൂട്ടുകാരികളുടെ കൂടെ ബസ്സ്റ്റോപ്പിൽ നിക്കണം ” ഞാൻ പറഞ്ഞു..അവൾ ok പറഞ്ഞു നടന്നു പോയി… ഞാൻ തിരിയുമ്പോൾ അവനെ ഞാൻ കണ്ടു… കണ്ണുകൾ ഒക്കെ ചുമപ്പിച്ചു ദേഷ്യത്തോടെ എന്നെ നോക്കുന്ന ആദിൽ… ഞാൻ അവനെ mind ചെയ്യാതെ ക്ലാസിലേക്ക് പോയി… ഞാൻ ക്ലാസ്സിൽ കയറുമ്പോൾ വിവേക് അവിടെ കിടക്കുകയായിരുന്നു… ഞാൻ അവന്റെ അടുത്തേക്ക് പോയി..
“എന്ത് പറ്റിയെടാ ” ഞാൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു…
“ എനിക്കറിയത്തില്ല എനിക്ക് വല്ലാതെ വിഷമം തോന്നുന്നു” അവൻ വിഷമത്താൽ പറഞ്ഞു…