പെൺകുട്ടിയെയും അങ്ങനെ കണ്ടിട്ടില്ലായിരുന്നു…പക്ഷേ എപ്പോഴോ എനിക്കവളോട് അങ്ങനെയൊക്കെ തോന്നിപ്പോയി… അത് ഇന്ന് തുടങ്ങിയതല്ല തുടങ്ങിയപ്പോൾ മൂന്ന് മാസമായി… അതും ഞാൻ നിന്നോട് മറച്ചുവെച്ചു ” അവൻ പറഞ്ഞു…
എനിക്ക് ആദ്യം വിഷമം വന്നെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാൻ നിന്നില്ല.. ഞാൻ അവിടെ നിന്ന് എഴുനേറ്റു…
“അഞ്ജനെ ഒന്ന് ഇങ്ങോട്ട് വരുമോ ” ഞാൻ അവളെ വിളിച്ചു…
“ടാ നി എന്ത് ചെയ്യാൻ പോകുവാ ” വിവേക് എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചു…
അപ്പോഴേക്കും അഞ്ജന എന്റെ അടുത്ത് എത്തിയിരുന്നു.. ഞാൻ അഞ്ജനെയും കൂട്ടി മാറി ഇരുന്നു…
“അഞ്ജനെ ഞാൻ പറയുന്നത് കേക്കണം ” ഞാൻ പറഞ്ഞു…
“ആ പറഞ്ഞോടാ ”
അവൾ പറഞ്ഞു
“എടി നമ്മുടെ വിവേകിന് നിന്നെ ഇഷ്ടമാണെടി ” ഞാൻ പറഞ്ഞു…
“എടാ അത് ശെരിയാകില്ല… എനിക്ക് സീരിയസ് റിലേഷൻ ആണ് താല്പര്യം… അവൻ ടൈം പാസ്സ് ആയിട്ട് ആയിരിക്കും നോക്കുന്നെ… അത് മാത്രം അല്ല അവൻ ഒരു കോഴി ആണെന്നാണ് എല്ലാരും പറയുന്നത് ” അവൾ പറഞ്ഞു…
“എടി ഞാൻ പറയുന്നത് കേൾക്കണം… എന്നിട്ട് നി ഒരു തീരുമാനം എടുത്താൽ മതി ” എന്ന് പറഞ്ഞു ഞാൻ അവന്റെ കഥകൾ എല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു…
“എടാ എനിക്ക് ആലോചിക്കാൻ സമയം വേണം.. കാരണം… ഞാൻ ഒരാളെ പ്രേണയിക്കുവാണേൽ അവനെ കെട്ടും… അഥവാ അത് സാധിച്ചില്ല എങ്കിൽ ഞാൻ കല്യാണം കഴിക്കില്ല… അത് അവനോട് പറഞ്ഞേക്ക്.. ഞാൻ ആലോചിച്ചിട്ട് കാര്യം പറയാം ” അവൾ പറഞ്ഞു… എന്നിട്ട് അവൾ എഴുനേറ്റ് വിവേകിന്റെ അടുത്ത് പോയി ഇരുന്നു… വിവേക് അവൾ പറയുന്നതിനെല്ലാം തല ആട്ടുന്നുണ്ട് എന്നല്ലാതെ ഒന്നും പറയുന്നില്ല… അഞ്ജന അവിടുന്ന് മാറിയപ്പോൾ ഞാൻ അവിടെ പൊയി ഇരുന്നു….
“എന്താടാ ” അവന്റെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു….
“എടാ അവൾക്ക് എന്നെ ഇഷ്ടമാണെന്ന് ” അവൻ പറഞ്ഞു…
“അതിനു വല്ലാതെ ഇരിക്കുന്നത് എന്തിനാ… സന്ദോഷിക്കണ്ടേ ” ഞാൻ ചോദിച്ചു…
“അതല്ലടാ.. അവൾ പ്രേമിക്കുവാണേൽ അയാളെ തന്നെ കെട്ടും ഇല്ലേൽ അവൾ കെട്ടില്ലെന്ന് ” അവൻ പറഞ്ഞു..
“അതെ അവൾ പറഞ്ഞത് ശെരിയാണ്.. അവൾ ആരെയും ചതിക്കാൻ തയ്യാർ അല്ല..”