“എടാ നീ എന്നാലും എന്നോട് നിന്റെ പ്രണയം മറച്ചുവെച്ചു…”ഞാൻ അവനോട് പറഞ്ഞു…
“എടാ.. അത് എന്താണെന്ന് അറിയുവോ… എനിക്ക് ലക്ഷ്മിയെ ( അതായിരുന്നു വിവേകിന്റെ പ്രണയിനിയുടെ പേര് )എന്ത് ഇഷ്ടമായിരുന്നു എന്ന് അറിയാമോ… അവൾ എന്റെ ജീവൻ ആയിരുന്നു… പക്ഷേ അവൾ എന്നെ ചതിക്കുകയായിരുന്നു എന്നറിയാൻ ഞാൻ കുറച്ചു വൈകിപ്പോയി… അവൾ എന്നെ സ്നേഹിക്കുന്നു എന്ന രീതിയിൽ അഭിനയിക്കുകയായിരുന്നു… അവൾക്ക് മറ്റൊരാളെ ഇഷ്ടമായിരുന്നു പക്ഷെ അവൾ എന്നോട് പറഞ്ഞിരുന്നില്ല… ഞാൻ അവളെ ജീവനുതുല്യം സ്നേഹിച്ചിരുന്നു… ഞങ്ങളുടെ ബന്ധം ഓവർ ആയി തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായപ്പോൾ അവർ തന്നെ മറ്റേ പയ്യനോട് പറഞ്ഞു വീട്ടിൽ കല്യാണം ആലോചിച്ചു… എന്റെ മുൻപിൽ കരഞ്ഞു കാണിച്ചെങ്കിലും അവളുടെ ഉള്ളിൽ സന്തോഷമായിരുന്നു… അന്ന് അവളുടെ കല്യാണത്തിന് അന്ന് രാത്രി ഞാൻ അവിടുന്ന് നാടു വിട്ടതാണ് ഇങ്ങോട്ട്… തിരിച്ചു പോകുന്നില്ല എന്ന് ഉറപ്പിച്ച് ഞാൻ ഇങ്ങോട്ട് വന്നത് കാരണം വേറൊന്നുമല്ല.. അന്ന് എന്റെ അച്ഛൻ എന്നെ തള്ളി പറഞ്ഞു… അന്ന് അങ്ങ് മരിച്ചാലോ എന്ന് ചിന്തിച്ചതാണ് ഞാൻ…. പക്ഷേ മരിച്ചുകിടക്കുന്ന എന്റെ മുന്നിലിരുന്ന് കരയുന്ന അമ്മയെയും അനിയത്തിയേയും ഓർമ്മ വന്നപ്പോൾ അത് വേണ്ട എന്ന് വെച്ചു… അന്ന് അവിടുന്ന് വണ്ടി കയറി ഇവിടെ വരുമ്പോൾ എനിക്ക് സ്വന്തം എന്ന് പറയാൻ ആരും തന്നെ ഇല്ലായിരുന്നു എന്നാണ് ഞാൻ കരുതിയിരുന്നത്… പക്ഷേ ഇവിടെ വന്നപ്പോൾ നിന്നെയും നിന്റെ ഉമ്മയുടെയും അനിയത്തിയുടെയും എല്ലാവരുടെയും സ്നേഹം എനിക്ക് കിട്ടിയപ്പോൾ ഞാൻ പഴയ ജീവിതത്തിലേക്ക് പോവുകയായിരുന്നു… പക്ഷേ അന്ന് കയ്യും കാലും ഒടിഞ്ഞു കിടന്നപ്പോൾ അമ്മയെ ഞാൻ ഒരുപാട് മിസ്സ് ചെയ്തു… പക്ഷേ അച്ഛന്റെ മുഖം എനിക്ക് ഓർമ്മ വരുമ്പോൾ അമ്മയെ വിളിക്കേണ്ട എന്ന് വരെ ഞാൻ ചിന്തിച്ചു അതാണ് ഞാൻ നിന്നോട് അങ്ങനെ പറഞ്ഞത്… അന്ന് വീട്ടിലേക്ക് വീണ്ടും എന്ന് പറഞ്ഞതിനെ അന്ന് ഞാൻ അമ്മയെ വിളിച്ചു… അന്ന് അമ്മ പറഞ്ഞു അച്ഛൻ ഞാനവിടെ നിന്നു ഇറങ്ങിയതിനു ശേഷം അച്ഛൻ ചിരിച്ചിട്ടില്ല എന്ന്… അങ്ങനെയാണ് അവർ വന്ന് എന്നെ കൊണ്ട് പോയത്… പക്ഷേ എനിക്ക് നാട്ടിലേക്ക് പോകണമെന്ന് ഇല്ലായിരുന്നു.. കാലം എനിക്ക് കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നു ഞാൻ അവിടെ ചെന്നിറങ്ങി നാല് ദിവസങ്ങൾക്ക് ശേഷം എന്നെ കാണാൻ അവൾ വന്നു… കല്യാണം കഴിഞ്ഞു 2 മാസം കഴിഞ്ഞപ്പോൾ അവൾ എന്റെ കാര്യം ഹസ്ബൻഡ് നോട് പറഞ്ഞു… അന്ന് തൊട്ട് അയാൾക്ക് ഇവളോട് ദേഷ്യമായിരുന്നു… അയാൾ ഇവളെ ഉപദ്രവിക്കുമായിരുന്നു… അങ്ങനെ സഹിക്കവയ്യാതെ അവൾ അവിടെ നിന്ന് ഇറങ്ങി തിരിച്ച് വീട്ടിലേക്ക് വന്നു നിൽക്കുകയാണ്.. അങ്ങനെ അന്ന് ഞങ്ങൾ കുറെ നേരം സംസാരിച്ചപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി…അവളാണ് എന്നോട് പറഞ്ഞത് അവളെ ചിന്തിക്കാതെ മറ്റൊരാളെ നോക്കാൻ…”അവൻ നോൺസ്റ്റോപ്പ് ആയി പറഞ്ഞു…
“ഓ അതുകൊണ്ട് ആയിരിക്കും അല്ലെ അഞ്ജനെയെ നോക്കുന്നെ ”ഞാൻ ചോദിച്ചു…
“ അതല്ലടാ അവൾ പോയതിനു ശേഷം ഞാൻ ഇതുവരെ മറ്റൊരു