“ നിങ്ങൾക്ക് ആരോടും അതിനെപ്പറ്റി സംസാരിക്കാൻ താല്പര്യം ഇല്ല എന്നറിയാം.. അതുകൊണ്ടാ ഞങ്ങളെ അവരെ പറഞ്ഞു വിട്ടത് ” അഞ്ജന പറഞ്ഞു…
“ ആ… രാവിലെ വന്നപ്പോൾ തൊട്ടു തുടങ്ങിയതാ.. എല്ലാരും ഞങ്ങളെ ഇങ്ങനെ ഒരു കോമാളിയെ പോലെ ആക്കി..”
“ അത് നിങ്ങടെ കൂടെ നടന്നവൻ നിങ്ങൾക്ക് പണി വന്നപ്പോൾ എല്ലാവരും… ആ അത് കള അത് കഴിഞ്ഞ കാര്യം നമ്മൾ അതിനെ പറ്റി ചിന്തിക്കുന്നില്ല ഇനി നമുക്ക് അടുത്ത കാര്യങ്ങളിലേക്ക് ശ്രെദ്ധ കൊടുക്കാം… ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട്… നിങ്ങളുടെ കൂടെ കൂടിയാൽ കൊള്ളാമെന്നു ” കൃഷ്ണപ്രിയ പറഞ്ഞു…ഞാൻ വിവേകിനെ നോക്കി… വിവേക് അഞ്ജനയെ തന്നെ ആയിരുന്നു നോട്ടം… ഞാൻ അവന്റെ കാലിൽ ഒന്ന് ചവിട്ടി…‘ആഹു ’ചവിട്ടിന്റെ വേദനയിൽ അവൻ കാൽ പൊക്കിയപ്പോൾ കാൽ ഡെസ്കിൽ വന്ന് ഇടിച്ചു…
“എന്താടാ ” അവൻ എന്റെ ചെവിയിൽ ചോദിച്ചു…
“ടാ നീ ഇവിടെ എങ്ങും അല്ലെ.. കൃഷ്ണപ്രിയ ചോദിച്ചത് വല്ലതും കേട്ടോ… അതെങ്ങനെയാ ആ അഞ്ജനയെ അല്ലായിരുന്നോ നോട്ടം” ഞാൻ അവന്റെ ചെവിയിൽ പറഞ്ഞു…
“എടാ അവൾ പറയുന്നത് ഞാൻ കേട്ടു പക്ഷെ… അവർ ഇങ്ങോട്ട് വന്ന് പറഞ്ഞ സ്ഥിതിക്ക് വിശ്വസിക്കാമോ… കാരണം ഇനി ഒരു പണി കൂടെ താങ്ങാൻ ഉള്ള ശക്തി ഇല്ലാത്തോണ്ടാ ” അവൻ എന്റെ ചെവിയിൽ പറഞ്ഞു…
“ എന്താ അവിടെ രണ്ടുപേരും കൂടെ ഒരു രഹസ്യം… ഞങ്ങളെ കൂടെ കൂട്ടാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി ” അഞ്ജന പറഞ്ഞു…
“ അതല്ല… നിങ്ങളെ വിശ്വസിക്കാൻ പറ്റുമോ എന്ന് ഇവൻ എന്നോട് ചോദിക്കുമായിരുന്നു ” വിവേക് എന്റെ തലയിൽ കെട്ടി വെച്ചു…
ഞാൻ അവനെ ഒന്ന് രൂക്ഷമായി നോക്കി.. അവൻ പെട്ടെന്ന് തലതിരിച്ചു…
“ എടോ എനിക്ക് മനസ്സിലാകും നിങ്ങടെ അവസ്ഥ…അവൻ നിങ്ങളെ ചതിച്ചു എനിക്ക് മനസ്സിലാകും… ഞങ്ങൾ അങ്ങനെ ചെയ്യില്ല അത് ഉറപ്പാണ് ”കൃഷ്ണപ്രിയ പറഞ്ഞു… അപ്പോൾ വിവേക് എന്റെ അടുത്തേക്ക് ഇരുന്നിട്ട് പറഞ്ഞു..
.“ എടാ നമ്മക്ക് കുറച്ചുനാളത്തേക്ക് നോക്കാം…എന്തെങ്കിലും കള്ളത്തരം കാണിച്ചാൽ നമുക്കവരെ ഒഴിവാക്കാം ”… അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാനും അതിനു ശെരി വെച്ചു…
“ അപ്പോ ശരി നിന്റെ നമ്മൾ ഫ്രണ്ട്സ്… ഗുഡ് ഫ്രണ്ട്സ് ”ഞാൻ കൃഷ്ണപ്രിയക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു…വിവേക് അഞ്ജനക്കും കൈ കൊടുത്തു…..അവർ അവരുടെ സീറ്റിലേക്ക് പോയി ഇരുന്നു…