ചോദിക്കണമല്ലോ ” ഞാൻ പറഞ്ഞു
“ വേണ്ട അത് ചോദിക്കേണ്ട ചിലപ്പോൾ എന്തെങ്കിലും പ്രശ്നമാകും ” അവളത് പറഞ്ഞപ്പോൾ ശരിയാണെന്ന് ഞാനും വിചാരിച്ചു…
“അഹ്. ശെരിയാ ” ഞാൻ പറഞ്ഞു…
കുറച്ചു കഴിഞ്ഞ് ആദ്യം ക്ലാസിലേക്ക് കയറി വന്നു,അപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് പോയി…
“ എടാ നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഏറ്റെടുത്ത് അപ്പോഴേ പറഞ്ഞു കൂടായിരുന്നോ ” ഞാൻ അവനോടു ചോദിച്ചു
“ എടാ ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാ പക്ഷേ എന്റെ മനസ്സ് പറഞ്ഞു ചോദിക്കേണ്ട എന്ന് ” അവൻ മറുപടി പറഞ്ഞു…
“ അല്ലടാ നീ എവിടെ താമസം ” ഞാൻ ചോദിച്ചു
“ അടി ഞാൻ വേറൊരു റൂമെടുത്തു മാറി ” അപ്പോ സാറ് ക്ലാസ്സിലേക്കു വന്നു…
അങ്ങനെ ക്ലാസ്സ് കഴിഞ്ഞു ഞാൻ നേരെ ഐഷയെയും കൂട്ടി അവളുടെ ഹോസ്റ്റലിൽ ചെന്നു ആളെ ഇറക്കി… പോകാൻ നേരത്ത് അവൾ സ്ഥിരമായി തരുന്ന ഉമ്മ എനിക്ക് തന്നിട്ട് അവൾ അകത്തേക്ക് കയറിപ്പോയി.. എനിക്ക് അവളോട് ആ കാര്യം ചോദിക്കണമെന്ന് ഉണ്ടായിരുന്നു,പക്ഷേ അതിൽ എന്തെങ്കിലും പ്രശ്നം ആയാലോ എന്ന് ആലോചിച്ച് അത് ചോദിക്കാൻ നിന്നില്ല…
അങ്ങനെ സന്തോഷത്തിന് കുറെ നാളുകളായിരുന്നു പിന്നീടങ്ങോട്ട് ഉണ്ടായിരുന്നത്…അതിനിടയിൽ ജോബിനുമായി ഐഷ ഫോണിൽ സംസാരിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു… പക്ഷെ അത് ഒരു ഫ്രണ്ട് എന്നാ രീതിയിൽ ആണെന്ന് ആണ് അറിഞ്ഞത്…ഞാൻ ആദിലുമായി വീണ്ടും കൂട്ടായത് ഐഷക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലായിരുന്നു.. കൂടാതെ ഞാൻ കൃഷ്ണപ്രിയ ആയിട്ടുള്ള ഫ്രണ്ട്ഷിപ്പും.. എല്ലാ കാര്യത്തിനും എന്റെ കൂടെ കൃഷ്ണപ്രിയ ഉണ്ടായിരുന്നു… കോളേജിൽ ഞങ്ങൾ തമ്മിൽ പ്രേമം ആണെന്നുള്ള സംസാരം വരെ ഉണ്ടായി… ഞാൻ അത് വലിയ കാര്യമായി എടുത്തില്ല…
അങ്ങനെ എക്സാം ആയി…
**–**
എക്സാം തീരാൻ ഇനി ഈ ഒരു ദിവസം മാത്രം ബാക്കി… അന്നത്തെ എക്സാം വളരെ പാടായിരുന്നു കൂടാതെ ക്ലാസിൽ നിന്ന് സാർ ഒന്ന് അനങ്ങാൻ പോലും സമ്മതിച്ചില്ലായിരുന്നു… ആ ദേഷ്യം എനിക്ക് ഉണ്ടായിരുന്നു.. ക്ലാസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മുഖം വീർപ്പിച്ചിരിക്കുന്ന ഐഷയെ ആണ് ഞാൻ കണ്ടത്…
“എന്താ ഐഷു മുഖം വീർത്ത് ഇരിക്കുന്നനെ ” ഞാൻ അവളോട് ചോദിച്ചു…
“നിങ്ങളും ആ കൃഷ്ണപ്രിയയും ആയി എന്താണ് ബന്ധം ” അവൾ ദേഷ്യത്തിൽ എന്നോട് ചോദിച്ചു…
“എന്ത് ബന്ധം… അവൾ എന്റെ നല്ലൊരു ഫ്രണ്ട് ആണ് ”ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ലേലും.. ഞാൻ നല്ല രീതിയിൽ ഉത്തരം പറഞ്ഞു…