പറഞ്ഞെങ്കിലും… നോക്കാൻ ഞാൻ നിന്നില്ല…അപ്പോൾ തന്നെ അഞ്ജന ഓടി വന്നു വിവേകിനെ കെട്ടി പിടിച്ചു… വിവേക് തിരിച്ചു… ആരൊക്കെ നോക്കുന്നുണ്ട് എന്ന് അറിയാൻ ഞാൻ ഒന്ന് ചുറ്റും നോക്കുമ്പോൾ ആ കുട്ടത്തിൽ നിന്ന് നോക്കുന്ന ഐഷയെ ഞാൻ കണ്ടു… ഞാൻ കണ്ടു എന്ന് ഉറപ്പായപ്പോൾ അവൾ നോട്ടം മാറ്റി… ഞാൻ പതിയെ ക്ലാസ്സ് റൂമിലേക്ക് കയറി… അഞ്ജന നിർത്താതെ വിവേകിനെ ഉപദേശിക്കുവാ… കൃഷ്ണപ്രിയ ആണ് എന്റെ കൂടെ ഇരിക്കുന്നെ.
“എടാ നിങ്ങൾ എന്തിനാ അവനെ ” ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവൾ ചോദ്യം പാകതിക്ക് വെച്ച് നിർത്തി…
“എടി ഞങ്ങൾ എങ്ങനെ ആയിരുന്നെന്നോ.. ഒരു കാര്യത്തിനും എതിർ അഭിപ്രായം ഇല്ലായിരുന്നു… എല്ലാ കാര്യത്തിനും യോജിച്ചു നിക്കുന്നവർ ആയിരുന്നു..പക്ഷെ ഒരു ദിവസം ഇതെല്ലാം തെറ്റി… അന്ന് അവൻ റൂം ഒക്കെ മാറി.. അന്ന് ഞങ്ങളെ ഇടിച്ചു…ഇതിന്റെ ഒന്നും കാര്യം അറിയില്ല ”ഞാൻ പറഞ്ഞു… അപ്പോൾ ആരുടെ ഒക്കെയോ കൂടെ ആദിൽ അകത്തേക്ക് വന്നു… വിവേകിനെ അഞ്ജന എന്നൊക്കെയോ പറയുന്നത് കണ്ട് ആദിൽ എന്റെ അടുത്തേക്ക് വന്നു..
“എടാ എനിക്ക് ഒന്ന് സംസാരിക്കണം ” അവൻ പറഞ്ഞു..
“എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല ” ഞാൻ പറഞ്ഞു..
“ഞാൻ പറയുന്നത് നീ ഒന്ന് കേക്കണം… എന്ന് പറഞ്ഞു അവൻ എന്റെ എതിരെ ഇരുന്നു… ഞാൻ അവനെ നോക്കിയത് പോലും ഇല്ല…
“എടാ ഞാൻ ആണ് തെറ്റ് ചെയ്തത്… എന്തിനാണെന്ന് അറിയാമോ… അവൻ എന്നെ കളിയാക്കിയില്ലേ.. കുറെ നാൾ ആയി ഒരു കൊച്ചിന്റെ പിറകെ നടക്കുന്നെന്ന്… അത് ആരാണെന്നു അറിയാമോ… അത് ഐഷയാ..” അവൻ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഞെട്ടി…
“അതേടാ.. അന്ന് നിനക്ക് അവളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല.. അങ്ങനെ ആണ് നിങ്ങളുമായി ഞാൻ അടി ഉണ്ടാക്കിയത്… പക്ഷെ അന്ന് നിങ്ങൾക്ക് അത്രയും ഒക്കെ പറ്റും എന്നെ പടച്ചോൻ ആണേ എനിക്ക് അറിയില്ലായിരുന്നു ” അവൻ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു…
“എടാ… ഇവിടെ വരുന്നതിന് മുൻപ് ഒരു ദിവസം അവളോട് ഞാൻ എന്റെ ഇഷ്ടം പറഞ്ഞതാ അപ്പോൾ അവൾ പറഞ്ഞത് എന്താണെന്ന് അറിയാമോ… ഞാൻ കറുത്തിട്ടാണെന്ന്.. ശെരിയാണെടാ ഞാൻ കറുത്തിട്ടാണ്… പക്ഷെ അത് എന്റെ തെറ്റ് ആണോ ” അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
“എന്നോട് ക്ഷേമിക്കാൻ പറ്റില്ല എന്ന് അറിയാം പറ്റുമെങ്കിൽ ക്ഷെമിക്കുക ” എന്ന് പറഞ്ഞു അവൻ കണ്ണുകൾ തുടച്ചു പുറത്തേക്ക് പോയി..
‘ഈ കാര്യം എന്തായിരിക്കും അവൾ എന്നോട് പറയാതെ ഇരുന്നത് ‘
“എന്താടാ ആലോചിക്കുന്നന്ത് ” അവൻ പോയി കഴിഞ്ഞപ്പോൾ കൃഷ്ണപ്രിയ ചോദിച്ചു..
“ അല്ലെടീ വന്ന കാര്യം ഒന്നും അവൾ എന്റെ അടുത്ത് പറഞ്ഞിട്ടില്ല” ഞാൻ എന്റെ സംശയം അവളോട് ചോദിച്ചു
“ എടാ അത് ചിലപ്പോൾ നിന്റെ അടുത്ത് പറയാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരിക്കും ” അവൾ പറഞ്ഞു
“ എന്റെ അടുത്ത് പറയാൻ എന്ത് ബുദ്ധിമുട്ട്… ഇത് അവളോട് ഒന്ന്