പോയപ്പോൾ ഞാൻ അവനു നേരെ അവിടെ കിടന്ന ഹോക്കി സ്റ്റിക്ക് വീശി… അടി കൊണ്ട് അവൻ പുളയുമ്പോൾ അവന്റെ കൈ പിടിച്ചു തിരിച്ചു അവനെ ചവിട്ടി മാറ്റി… വിവേകിനെ പിടിച്ചു ഉയർത്തി… ജാങ്കോട് കൂടെ വാക്കി ഉള്ള മൂന് പേര് ആദിലിന്റെ അടുത്തേക്ക് ഓടി അടുത്ത്… ഇത് കണ്ട വിവേക് അവർക്ക് നേരെ എന്റെ കയ്യിൽ നിന്ന് ഹോകി സ്റ്റിക്ക് വേടിച്ചു ഓടി…ഒരുത്തനെ അടിച്ചുകൊണ്ട് ഇരുന്നപ്പോൾ പുറകിൽ നിന്ന് ഒരുത്തൻ അവന്റെ കയിലുള്ള ക്രിക്കറ്റ് ബാറ്റ് വെച്ച് വിവേകിന്റെ മുതുകത്ത് അടിച്ചു… വേദന കൊണ്ട് അവൻ പുളഞ്ഞു തിരിഞ്ഞപ്പോൾ അവൾ വിവേകിന്റെ തലക്ക് ആ ബാറ്റ് വീശി… അടി കൊണ്ട് അവന്റെ വായിൽ നിന്ന് ചോര തെറിച്ചു… ഞാൻ അവന്റെ അടുത്തേക്ക് ഓടുമ്പോൾ ഒരു ഭവ വ്യത്യസവും ഇല്ലാതെ അനങ്ങാതെ നിക്കുന്ന ആദിലിനെയും… അലറി കരയുന്ന അഞ്ജനയെയും ആണ് ഞാൻ കണ്ടത്… അവളെ പിടിച്ചു നിർത്തിയിരിക്കുന്ന കൃഷ്ണപ്രിയയെയും ഞാൻ കണ്ടു…ഞാൻ കയ്യിൽ കിട്ടിയ ഒരു തടി എടുത്ത് അവനെ അടിച്ചതും പുറകിൽ നിന്ന് ഒരുത്തൻ എന്നെ ചവിട്ടി… ചവിട്ട് കൊണ്ട് ഞാൻ ചെന്ന് വീണത് ജാങ്കോടെ കാലിന്റെ അവിടെ…. ജാങ്കോ എന്നെ കുത്തിനു പിടിച്ചു പൊക്കി…
“ടാ… ഞാൻ ഒരു തവണ കൂടി പറയാം… അവനെ വിട്ട് നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി പൊക്കോ ” അവൻ അത് പറഞ്ഞു തീർന്നതും അവന്റെ കൈ തട്ടി മാറ്റി ഞാൻ അവനെ അടുത്തുള്ള തൂണിൽ കൊണ്ട് ചെന്ന് ഇടിച്ചു… എന്നിട്ട് കൈ മടക്കി അവന്റെ മൂക്കിനിട്ട് കൊടുത്തു ഒരണ്ണം…
“ടാ നിങ്ങളെ പോലെ കളഞ്ഞിട്ട് പോകാൻ പറ്റത്തില്ല അവനെ ഞങ്ങൾക്ക്… കാരണം ഒരു കാലം ഞങ്ങൾ മൂന് ശരീരവും ഒരു മനസും ആയിരുന്നു ” എന്ന് പറഞ്ഞു ഞാൻ തിരിയുമ്പോൾ…. വാക്കി ഉള്ളവന്മാരെ എല്ലാം ഇടിച്ചിട്ടിട്ട്… വിവേകിനെ പിടിച്ചുയർത്തുന്ന ആദിലിനെ ആണ്… പൊങ്ങി കഴിഞ്ഞപ്പോൾ… വിവേക് അവന്റെ കയ്യിൽ ഉള്ള പിടി വിട്ടു…
“ഞങ്ങൾ തമ്മിൽ പല പ്രേശ്നവും കാണും… അതിന്റെ പേരിൽ ഞങ്ങളുടെ ആരുടെ എങ്കിലും ദേഹത്ത് തൊടാൻ ഒരുത്തനും ഇങ്ങോട്ട് വരണ്ട… വന്നാൽ ഇത് പോലെ ഇരിക്കും ”വിവേക് പറഞ്ഞിട്ട് ആദിലിനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് നടന്നു എന്റെ അടുത്തേക്ക് വന്നു… എന്നിട്ട് എന്റെ ഇടി കൊണ്ട് താഴെ കിടക്കുന്ന ജാങ്കോയോട് പറഞ്ഞു…
“മോനെ ജാങ്കോ… നിന്റെ ഒന്നും ഒരു കൂതാട്ടവും ഇവിടെ നടക്കില്ല… ഇനി അങ്ങനെ കാണിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ… ആ ഗേറ്റ് ഉണ്ടല്ലോ അതിനു പുറത്ത് നിനക്ക് എന്ത് വേണേലും കാണിക്കാം ” വായിൽ നിന്ന് വന്ന ചോര തുപ്പി കളഞ്ഞുകൊണ്ട് വിവേക് പറഞ്ഞു…
ഞാൻ അവനെ താങ്ങി നടന്നു…
“ടാ ”…. പുറകിൽ നിന്ന് ആദിൽ വിളിച്ചു…തിരിഞ്ഞു നോക്കെടാ എന്ന് മനസ്