“ആഹ് ചെല്ല് ചെല്ല്.. പോയി കുളിച്ചിട്ട് വാ ”ഉമ്മി പറഞ്ഞു ഞാൻ രക്ഷപെട്ടു എന്ന് രീതിയിൽ മുകളിലേക്ക് ചാടി കയറി പോയി.. കുളിച്ച് താഴെ വന്നു ചായ ഒക്കെ കുടിച്ചു… Tv കണ്ട് ഇരുന്നു… അങ്ങനെ ആ ദിവസം കടന്നു പോയി… പിന്നീട് ഉള്ള ദിവസങ്ങൾ… അഞ്ജന വിവേകിന്റെ കൂടെ കൂടിയപ്പോൾ കൃഷ്ണപ്രിയ ഒറ്റക്ക് ആയത് കൊണ്ട് ഞാൻ അവളുടെ കൂടെ കൂടി… ഐഷക്ക് അത് ഇഷ്ടപെടുന്നില്ലായിരുന്നു… പക്ഷെ ഞാൻ അത് വല്യ കാര്യം ആക്കിയില്ല… പക്ഷെ അവളുടെ ആഗ്രഹങ്ങൾ എല്ലാം ഞാൻ സാധിച്ചു കൊടുത്തുകൊണ്ട് ഇരുന്നു… അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാനും വിവേകും ക്ലാസ്സിൽ ഇരിക്കുമ്പോൾ പുറത്ത് ഒരു ശബ്ദം കേട്ടു ആളുകൾ എല്ലാം ഓടി കൂടുന്നതും ഞങ്ങൾ കണ്ടു… വിവേക് ഒന്ന് എത്തി നോക്കി…എന്നിട്ട് എന്റെ അടുത്ത് വന്നു…
“എന്താടാ ” ഞാൻ അവനോട് ചോദിച്ചു…
“എടാ ആ ജാങ്കോയും ടീമും ആരുമായോ മുട്ടുകയാണ്…” അവൻ പറഞ്ഞു…
അപ്പോൾ കിദച്ചുകൊണ്ട് ഒരുത്തൻ ക്ലാസ്സിലേക്ക് ഓടി വന്നു… ‘ആദിലിനെ അവിടെ ജാങ്കോയും ടീമും എടുത്തിട്ട് ഇടിക്കുന്നു ’ കേട്ട പാതി കേക്കാത്ത പാതി… അവനോട് ദേഷ്യം ഉണ്ടെങ്കിലും ഞാനും വിവേകും അങ്ങോട്ടേക്ക് ഓടി… കൂടി നിന്നവരെ എല്ലാം തള്ളി മാറ്റി ഞങ്ങൾ അവിടേക്ക് ചെന്നു…
“അജാസേ, വിവേകേ മാറ്… ” ആദിലിനെ ഞങ്ങളുടെ പിറകിൽ ഒളിപ്പിച്ചപ്പോൾ ജാങ്കോ പറഞ്ഞു…
“ജാങ്കോ.. ഞങ്ങളോട് ചിലപ്പോൾ അവനു എന്തേലും പ്രശ്നം കാണും പക്ഷെ ഞങ്ങൾ ഇവിടെ ഉള്ളടുത്തോളം കാലം നീ ഒന്നും ഇവിന്റെ ദേഹത്ത് നീ ഒന്നും തൊടില്ല ” വിവേക് ചെറിയ ചിരിയോടെ പറഞ്ഞു…
“ആണോ.. എന്നാ അവനെ ഇങ് എടുത്തോടാ ” ജാങ്കോ അവന്റെ പുറകിൽ നിക്കുന്നവനോട് പറഞ്ഞു.. അവൻ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു.. വിവേക് എന്നെ ഒന്ന് നോക്കി ചിരിച്ചു… എന്നിട്ട് ആദിലിന്റെ മുഖത്തേക്ക് നോക്കി.. അപ്പോൾ ഓടി വന്നവൻ avante കയ്യിൽ ഇരുന്ന ഹോക്കി സ്റ്റിക്ക് വിവേകിനു നേരെ വീശി… വിവേക് അതി വിധക്തമായി കുനിഞ്ഞുമാറി.. അവന്റെ കാലിൽ തട്ടി… അവന്റെ ബാലൻസ് തെറ്റി അവൻ താഴെ വീണപ്പോൾ ആഞ്ഞു അവന്റെ നെഞ്ചിൽ ചവിട്ടി… കണ്ട് നിന്ന ജാങ്കോ ഉൾപ്പടെ എല്ലാവരും ആ ചവിട്ട് കണ്ട് ചെറുതായി ഒന്ന് പേടിച്ചു…വിവേകിന്റെ ചുണ്ടിൽ ഇപ്പോഴും ആ ചിരി ഉണ്ട് പക്ഷെ പെട്ടന്ന് അവന്റെ ചിരി മാഞ്ഞു.. അവന്റെ നോട്ടം ചെന്ന ദിശയിലേക്ക് ഞാൻ നോക്കുമ്പോൾ കാണുന്നത് കണ്ണുകൾ ഒക്കെ ചുവപ്പിച്ചു നിക്കുന്ന അഞ്ജനയെ ആണ്.. വിവേക് അവന്റെ നെഞ്ചത്ത് നിന്ന് കാൽ എടുത്ത്… അപ്പോൾ ജാങ്കോടെ കൂട്ടത്തിൽ ഉള്ള വേറൊരുത്തൻ ഓടി വന്നു വിവേകിനെ ആഞ്ഞു ചവിട്ടി വിവേക് അവിടെ വീണു… അവനെ വീണ്ടും ചവിട്ടാൻ