നാണം ഉണ്ടോടാ” അവൻ ടൂത് ബ്രഷ് എടുത്ത് ബാത്‌റൂമിലേക്ക് നടന്നു.
“സോറി അളിയാ നീ ക്ഷെമി.. രാവിലെ കുറച്ച് വൈകിയപ്പോ ഞാൻ ഹാഫ് ഡേ ലീവ് ആക്കി, അപ്പോഴാ നിന്നെ കാണാമെന്നു വെച്ചത്” ഞാൻ ഒടുക്കം സത്യം പറഞ്ഞു.
“ഹാ.. ഇത് പിന്നേം വിശ്വസിക്കാം.. എന്നാ നീ ഇരി, ഞാൻ കുളിച്ചിട്ട് വരാം” അവൻ ബാത്‌റൂമിൽ കേറി വാതിലടച്ചു.
ഞാൻ ഫോൺ എടുത്ത് വാട്സ്ആപ്പ് മെസ്സേജ് എല്ലാം നോക്കി, ഏതേലും ചാറ്റ് അൺറീഡ് കിടക്കുന്നത് എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് എല്ലാം തുറന്നു നോക്കി. ഫോട്ടോസ് ചോദിച്ച് കൊണ്ട് ഷാനിന്റെയും അഞ്ജലിയുടെയും മെസ്സേജ് ഉണ്ട്, ഗൂഗിൾ ഡ്രൈവ് ലിങ്ക് അയച്ചു കൊടുത്തു. ബാക്കി ചില ഫ്രണ്ട്സ് റൈഡ് ഫോട്ടോസ് സ്റ്റാറ്റസ് കണ്ടിട്ട് മെസ്സേജ് അയച്ചിട്ടുണ്ട്. സെൽഫിയിൽ കൂടെ ഉള്ള പെൺപിള്ളേർ ആരാണെന്നാണ് അവന്മാർക്ക് അറിയേണ്ടത്. എന്റെ ഗേൾഫ്രണ്ട്സ് ആണ് രണ്ടുമെന്ന് പറഞ്ഞപ്പോ മെസ്സേജിങ് നിർത്തി..
ഇനി ഫേസ്ബുക്കിൽ എന്താണാവോ അവസ്ഥ. ഫേസ്ബുക് ഓപ്പൺ ആക്കിയപ്പോ തന്നെ പതിവില്ലാതെ നോട്ടിഫിക്കേഷൻസ് ഒരുപാടുണ്ട്, അവന്മാരെ ടാഗ് ചെയ്തതോടെ അവരുടെ ഫ്രണ്ട്‌സ് അതിനകത്തു കേറി കമന്റ് ചെയ്തിട്ടുണ്ട്. ആരൊക്കെയോ കേറി എന്തൊക്കെയോ വിളിച്ചു പറയുന്നു.. എനിക്കൊന്നും മനസ്സിലായില്ല.. നൈസ് പിക്സ് എന്ന് പറഞ്ഞ കമെന്റുകൾക്ക് മാത്രം ഞാൻ ലൈക് അടിച്ചു.
കൂട്ടത്തിൽ അപ്‌ലോഡ് ചെയ്ത ഞാനും എന്റെ ബൈക്കും ഉള്ള പിക് ആരും മൈൻഡ് ചെയ്തിട്ടില്ല. എന്റെ എല്ലാ ഫോട്ടോസിനും കമന്റ് ചെയ്യുന്ന ചിലവർ മാത്രം ഉണ്ട്, കൂട്ടത്തിൽ അറിയാത്ത ഒരു പ്രൊഫൈൽ ഞാൻ നോട്ട് ചെയ്തു.. കമന്റ് ഇങ്ങനെ ആയിരുന്നു “നൈസ് റൈഡ്..”
പ്രൊഫൈൽ ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ അറിയാവുന്ന മുഖം, ബാക്കി ഫോട്ടോസ് വല്ലോം ഉണ്ടോ എന്ന് നോക്കിയപ്പോ എല്ലാം ഹിഡൻ ഒന്നും കണ്ടില്ല.. അപ്പോഴാണ് സ്റ്റഡിയിങ് ഇൻ ഗവണ്മെന്റ് മെഡിക്കൽ കോളേജ് എറണാകുളം എന്ന് കണ്ടത്. അഞ്ജലിയുടെ ഏതോ ഫ്രണ്ട് ആണ്. ബാക്ക് ബട്ടൺ അമർത്താൻ നിൽക്കുമ്പോഴാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത് ഞാനാ പ്രൊഫൈൽ ഫോട്ടോ ഒന്നു കൂടെ എടുത്തു നോക്കി.. യെസ്.. ഇന്നലെ കണ്ട കൂട്ടത്തിൽ ഉള്ളത്..
കമന്റ് ചെയ്ത സ്ഥിതിക്ക് റിപ്ലൈ കൊടുക്കാത്തത് മോശമല്ലേ… താങ്ക് യൂ കൂടെ ഒരു ഹാർട് സിംബലും റിപ്ലൈ ആയി ഇട്ടു.. കുറച്ച് സമയം കൂടെ ഫേസ്ബുക് നോക്കി ഇരിക്കുമ്പോഴേക്കും ദീപക് കുളി കഴിഞ്ഞിറങ്ങി. അവന്റെ കൂടെ ബ്രേക്ഫാസ്റ് കഴിക്കാൻ ഇരിക്കാൻ പറഞ്ഞപ്പോ ഞാനൊരു ചായ മാത്രം കുടിച്ചു. ഞങ്ങൾ പുറത്തോട്ടൊന്നും ഇറങ്ങാതെ ഉച്ച വരെ കഥകളൊക്കെ പറഞ്ഞ് ഇരുന്നു ഒരു വർഷത്തോളം ആയിരുന്നു നേരിട്ട് കണ്ടിട്ട്. ഉച്ച ആയതോടെ ഞാൻ അവിടന്ന് ഇറങ്ങി നേരെ ഓഫീസിലേക്ക് പോയി.
ബോസിനെ കണ്ട് ഒന്ന് സന്തോഷിപ്പിക്കാൻ ശ്രെമം നടത്തി പണികളിലേക്ക് കടന്നു. അന്നെനിക്ക് തന്ന ടാർഗറ്റ് കണ്ടപ്പോ എന്റെ ഹാഫ് ഡേ ലീവ് വേണ്ടായിരുന്നു എന്നെനിക്ക് തോന്നി പോയി. വല്ലാത്ത ചെയ്ത്തായിരുന്നു..
കയ്യിന്ന് കുറച്ച് കാശൊക്കെ ചെലവാക്കി സെയ്ൽസ് എക്സിക്യൂട്ടീവ്സിനു നല്ല ഫുഡൊക്കെ വാങ്ങി കൊടുത്തു രാത്രി 9 മണിയുടെ മുമ്പ് ടാർഗറ്റ് അടിച്ചു.