രാത്രി ആയപ്പോ ക്യാമ്പ് ഫയർ പിന്നെ കുറച്ച് മ്യൂസിക് വിത്ത് ബോഡി മസിൽ ഒക്കെ കഴിഞ്ഞ് തിരിച്ചു റൂമിലേക്ക്. പിറ്റേന്ന് രാവിലെ ബൈക്ക് എടുത്ത് കറങ്ങാൻ ഇറങ്ങാൻ നേരം അമീറിന്റെ ബൈക്കിനു ചെറിയൊരു സസ്പെൻഷൻ പ്രോബ്ലം. വേണേൽ അത് വെച്ച് യാത്ര തുടരാം, പക്ഷെ തിരിച്ചു വയനാട് വരെ എത്തണ്ടേ എന്നാലോചിച്ചപ്പോ നേരെ സർവീസ് സെന്ററിൽ പോവാമെന്ന് തീരുമാനം ആയി.
ഇന്ന് നാഷണൽ ഹോളിഡേ ആണല്ലോ എന്നാലോചിച്ചപ്പോ പണി കിട്ടി എന്നാണ് വിചാരിച്ചത്. പക്ഷെ സർവീസ് സെന്ററിൽ വിളിച്ചപ്പോൾ കൊണ്ട് വന്നാൽ അവര് റെഡി ആക്കി തരാമെന്ന് പറഞ്ഞു. ഞങ്ങൾ ട്രിപ്പ് വെട്ടി ചുരുക്കി നേരെ കൊച്ചിക്ക് വിട്ടു.
****
കൊച്ചിയിലെ സർവീസ് സെന്ററിൽ ബൈക്ക് കൊടുത്തു് ഭക്ഷണം കഴിക്കാനായി അവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ ഞങ്ങളെല്ലാരും കയറി. ആറു പേർക്ക് ഇരിക്കാവുന്ന ടേബിളിൽ ഞങ്ങൾ അഞ്ചു പേരും ഹെൽമെറ്റ് എല്ലാം മാറ്റി വെച്ച് ഇരുന്നു. അവർ നാലു പേരും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഞാനെന്റെ ഗോ പ്രോയിലെ വിഡിയോസും ക്യാമെറയിലെ ഫോട്ടോസും നോക്കി കൊണ്ടിരുന്നു. 4കെ റെസൊല്യൂഷനിൽ റൈഡിങ് വീഡിയോസ് കാണുമ്പോൾ യാത്ര ചെയ്ത അതെ
ഫീൽ തന്നെ കിട്ടും. ഞാനാ വിഡിയോ എല്ലാം ഫാസ്റ്റ് ഫോർവേഡ് ചെയ്തു കാണുമ്പോ എന്താ ചെയ്യുന്നേ എന്ന് ചോദിച്ച് ബാക്കി ഉള്ളവരും വന്നു. ഞാൻ ക്യാമറ അവർക്കെടുത്തു കൊടുത്തു് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു.
അമീറും സാനിയയും ഫോട്ടോസ് കണ്ട് ചിരിച്ചു പരസ്പരം കോംപ്ലിമെൻറ് ചെയ്യൂകയാണ്. അഞ്ജലി ആണെങ്കിൽ അവളുടെ ഫോട്ടോ എടുത്തത് നന്നായില്ല വീണ്ടും എടുക്കണം എന്ന് പറഞ്ഞ് ഷാനിനോട് വഴക്കിട്ടു കൊണ്ടിരുന്നു. ഞാനിതെല്ലാം കണ്ട് ചിരിയടക്കി ഫോണിലും നോക്കി ഇരുന്നു. ഇതിനിടക്ക് ഞങ്ങളിരുന്ന ടേബിളിനരികിലേക്ക് കുറച്ച് പെൺകുട്ടികൾ വന്നു. കോളേജ് പിള്ളേർ ആണെന്ന് കണ്ടപ്പോൾ എനിക്ക് തോന്നി. പിന്നീടാണ് അവരെല്ലാം അഞ്ജലിയുടെ ക്ലാസ്സ്‌മേറ്റ്സ് ആണെന്ന് മനസ്സിലായത്. ഓരോരുത്തരെ ആയി അഞ്ജലി അവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. കൂട്ടത്തിൽ നന്നായി സംസാരിക്കുന്ന ഒരുത്തിയെ മാത്രം ഞാൻ ശ്രെദ്ധിച്ചു.
ലാസ്റ്റ് ബ്രേക്ക് അപ്പ് കഴിഞ്ഞ് ആറു മാസത്തിൽ താഴെ മാത്രമേ ആയിട്ടുള്ളു എന്നത് കൊണ്ട് വായി നോട്ടം താല്പര്യമില്ലാത്ത ഘട്ടം ആണ് ഇപ്പൊ എനിക്ക്. ശ്രെദ്ധിച്ചു എന്നതിൽ കവിഞ്ഞു പുറകെ പോയി സംസാരിക്കാൻ ഒന്നും താല്പര്യം തോന്നിയില്ല. ഞാൻ ഇരിക്കുന്നിടത്ത് തന്നെ ഇരുന്നു. ആ പെൺകുട്ടികൾ എല്ലാം ഞങ്ങളുടെ തൊട്ടടുത്ത ടേബിളിൽ തന്നെ ആണ് ഇരുന്നത്. ഷാനും അമീറും അവരോടു നന്നായി സംസാരിക്കുന്നുണ്ട്. ഐ ആം ടൂ ഓൾഡ് ഫോർ ദിസ് എന്ന ലൈൻ ആയിരുന്നു എന്റെ. അതവരെല്ലാം കാണുന്നുമുണ്ട്, ജോയിൻ ചെയ്യ് എന്ന് പറഞ്ഞ് എന്നെ നിർബന്ധിച്ചെങ്കിലും ഞാൻ നിരസിച്ചതെ ഉള്ളു.
****
വീട്ടിലെത്തിയപ്പോൾ നേരം പാതിരാ കഴിഞ്ഞിരുന്നു. യാത്രക്കിടയിൽ കഴിച്ചത് കൊണ്ട് ഒന്നും വേണ്ടെന്ന് പറഞ്ഞ് നേരെ റൂമിലേക്ക് പോയി. റൂമിലെത്തിയ ഉടനെ ലാപ്ടോപ് എടുത്തു ഓൺ ആക്കി ക്യാമറ കണക്ട് ചെയ്ത് ഫോട്ടോസ് എല്ലാം ലാപ്ടോപ്പിലേക്ക് മാറ്റി. ട്രിപ്പിന്റെ അൺഒഫീഷ്യൽ ഫോട്ടോഗ്രാഫർ ഞാനായത്