അടുത്തത് ഒന്നര വർഷം, അവസാനത്തേത് 6 മാസം ഇത്രേം നാളെ അത് മുന്നോട്ട് പോവുകേം ചെയ്തുള്ളു. ബാക്കി ഉള്ള സമയങ്ങളിൽ എല്ലാം ഞാൻ ദെ ഇപ്പോഴുള്ള അതെ അവസ്ഥയിൽ ആയിരിക്കും. അവസാനമായി എന്നെ തേച്ചവളെ ഞാൻ ശെരിക്കും പ്രേമിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്, പ്രേമം അവളുടെ ശരീരത്തോട് ആയിരുന്നു. അതോണ്ട് തന്നെ ഒടുക്കം സത്യം അവൾ മനസ്സിലാക്കി നൈസ് ആയിട്ട് എന്നെ ഒഴിവാക്കിയതിൽ തെറ്റ് പറയാൻ ഒക്കില്ല..
ഇപ്പോഴത്തെ ഈ യാത്ര പ്രത്യേകിച്ച് കാര്യ കാരണം ഒന്നും ഇല്ലാതെ ആണ്. ജോലി ഇല്ലാതിരുന്ന ഒരു ഞായറാഴ്ച വണ്ടിയുമെടുത്തു ഇറങ്ങി. വൈകുന്നേരത്തോടെ തിരിച്ചു വീട്ടിലേക്ക്, രാത്രിക്ക് മുമ്പേ വീട്ടിലെത്തിയാൽ അമ്മയുടെ ചീത്ത വിളിക്ക് കുറച്ച് കുറവുണ്ടാകും.
രാത്രി ആവാറായതോടെ റോഡിലെ തിരക്ക് കുറേശെ വർദ്ധിക്കാൻ തുടങ്ങി. മുക്കം ടൌൺ കടന്ന് കിട്ടാൻ കുറച്ച് കഷ്ടപ്പെട്ടു. എന്നാലും രാത്രി പത്തു മണിയോടെ വീടെത്തി.
കോഴിക്കോട് ചേവായൂരിനടുത്താണ് വീട്, ഒരു ഹൌസിങ് കോളനി. ഞങ്ങളിവിടെ പുതിയ താമസക്കാരാണ്, പപ്പക്ക് തറവാട് ഭാഗം വെച്ചപ്പോൾ കിട്ടിയ കാശ് എടുത്ത് ഈ വീടങ്ങു മേടിച്ചു. പപ്പക്ക് ടൗണിൽ ജുവല്ലറി ആണ്, രാവിലെ വീട്ടീന്ന് ഇറങ്ങിയാൽ രാത്രി ആവുമ്പോ എത്തും. ഞായറാഴ്ച എല്ലാരുടേം കൂടെ വീട്ടിൽ, അമ്മ കുറേശെ എംബ്രോയിഡറി വർക്ക് ഒക്കെ ചെയ്യുന്ന ഒരു സാധാരണ വീട്ടമ്മ. സഹോദരങ്ങളായി എനിക്കാകെ ഒരു അനിയത്തി മാത്രമേ ഉള്ളു, പുള്ളിക്കാരി സിഎ പഠിക്കുന്നു. എന്റെ ഏറ്റവും വലിയ ശത്രുവും മിത്രവും ലവൾ തന്നാണ്. മനസ്സിൽ എന്തെങ്കിലും വിചാരിച്ചാൽ ഞാൻ പറയുന്നതിന് മുന്നേ തന്നെ അവളറിയും, ഒരു തരം ടെലിപ്പതി ഉണ്ട് ഞങ്ങൾ തമ്മിൽ.
വീട്ടിലെത്തി ബൈക്ക് പോർച്ചിലേക്ക് നിർത്തി ഞാൻ അകത്തേക്ക് കയറി. എല്ലാവരും കൂടെ ഒരുമിച്ചിരുന്നു സംസാരിക്കുന്നു, എന്നെ പറ്റി കുറ്റം വല്ലോം പറയണോ എന്ന രീതിയിൽ ഞാൻ എല്ലാവരെയും ഒന്നു നോക്കി.
“ഹാ.. നോക്കെടി ദെ വന്നിരിക്കുന്നു നിന്റെ മോൻ” പപ്പ ആദ്യത്തെ ഗോളടിച്ചു.
“ഹാ.. ചേട്ടായി, ഈ വഴി ഒക്കെ അറിയാലേ” ദെ ലവളുടെ വക അടുത്തത്.
“മിണ്ടാതിരിക്കെടി, കുട്ടി പോയി കുളിച്ചിട്ട് വാ ഭക്ഷണം എടുത്ത് തരാം” അല്ലെങ്കിലും എന്റെ അമ്മക്ക് മാത്രേ എന്നോട് സ്നേഹമുള്ളു.
പപ്പയെയും ലവളെയും ഒന്നു നോക്കിയ ശേഷം ഞാൻ അകത്തേക്ക് പോയി, രണ്ടും നല്ല ചിരിയാണ് പുറകിൽ. ഹാ.. ഇത്തവണത്തേക്ക് ക്ഷെമിച്ചു. മിക്കവാറും എപ്പഴും ക്ഷെമിക്കാറു തന്നാണ് പതിവ്, ആ രണ്ടെണ്ണം ഒന്നിച്ചാൽ അടിച്ചു നിൽക്കാൻ എനിക്ക് പറ്റാറില്ല.
റൂമിലെത്തി ജാക്കറ്റ്, ഡ്രസ്സ് എല്ലാം അഴിച്ചു നേരെ ബാത്‌റൂമിൽ കയറി നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു. കുളിച്ചു കഴിഞ്ഞ് കുറച്ച് കത്തി ഒക്കെ അടിച്ചു എല്ലാരുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിച്ച് നേരെ ബെഡിലേക്ക്.
ഉറക്കം വരാതെ കിടന്നപ്പോൾ ഫോൺ എടുത്ത് ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ഇജ്ജാതി അപ്പ്സ് എല്ലാം തുറന്നും അടച്ചും ഒരൊന്നൊന്നര മണിക്കൂർ അങ്ങ് പോയി. എപ്പോഴോ അങ്ങ് ഉറങ്ങി പോവുകയും ചെയ്തു.