പുഞ്ചിരി സ്മൈലി വെച്ചിട്ടുണ്ട്.. അപമാനിച്ചു മതിയായെങ്കിൽ പൊയ്ക്കൂടേ..
“യാ സെയിം ഹിയർ” എന്നെ ഒന്ന് കൊന്ന് തരോ എന്ന് തർജമ..
അപ്പൊ തന്നെ നെറ്റ് ഓഫ് ആക്കി ഫോൺ എടുത്ത് ബെഡിന്റെ അറ്റത്തേക്ക് എറിഞ്ഞു.. കാണണ്ട എനിക്ക്.. തലയിണയിലേക്ക് മുഖം പൂഴ്ത്തി ഉറങ്ങാൻ ശ്രെമിച്ച ഞാൻ എപ്പോഴോ ഉറങ്ങി പോയി..
രാവിലെ എഴുന്നേറ്റപ്പൊ രാത്രി നടന്ന സംഭവം പെട്ടന്ന് ഓർമ്മ വന്നില്ല. ഓഫീസിലേക്ക് ഇറങ്ങാൻ നേരം ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കിയപ്പോൾ ആണ് മെസ്സഞ്ചറിലെ അവസാന മെസ്സേജ് വരുന്നത്. എടുത്ത് നോക്കിയപ്പോൾ റ്റാനിയ അയച്ച ഗുഡ് നൈറ്റ്..
വെറുതെ മുകളിലോട്ട് സ്ക്രോൾ ചെയ്ത് നോക്കിയപ്പോൾ ഇന്നലത്തെ ചാറ്റ് കണ്ട് നിന്ന നില്പിൽ ഞാനൊന്ന് വിയർത്തു. ഇത്രേം അപമാനം ഞാനടുത്ത കാലത്ത് അനുഭവിച്ചു കാണില്ല. പക്ഷെ ഇന്നലെ തോന്നാത്ത കാര്യം എനിക്ക് രാവിലെ ആണ് കത്തിയത്, ഇന്നലെ രാവിലെ നോക്കിയപ്പോ അവളെന്റെ ഫോട്ടോക്ക് ഒരു കമന്റ് ഇട്ടിരുന്നല്ലോ. അറിയാത്ത ഒരാളുടെ ഫോട്ടോക്ക് കമന്റ് ഇടോ??
എന്താണെങ്കിലും നാണം കെടാൻ ഇനി ഒന്നും ബാക്കി ഇല്ല നേരിട്ട് ചോദിച്ചിട്ട് തന്നെ കാര്യം..
മെസ്സഞ്ചർ എടുത്ത് ഗുഡ് നൈറ്റ് മെസ്സേജിന് റിപ്ലൈ അയച്ചു
“ഗുഡ് മോർണിംഗ്”
പതിവ് പോലെ ഓൺലൈൻ ഉണ്ടായിട്ട് റിപ്ലൈ ഒന്നുല്ല, ഫോൺ എടുത്ത് പോക്കറ്റിൽ വെച്ച് വണ്ടിയെടുത്തു.
ഓഫിസിൽ നിന്ന് നേരെ ഫീൽഡ് വിസിറ്റിനു ഇറങ്ങി ലഞ്ച് ടൈം ആയപ്പോഴാണ് പിന്നെ മെസ്സഞ്ചർ നോക്കുന്നത്.
രാവിലെ 11 മണി ആയപ്പോൾ “ഗുഡ് മോർണിംഗ്” റിപ്ലൈ ഉണ്ട്. ഓഹ്.. അവൾക്കിപ്പോ ആയിരിക്കും നേരം വെളുത്തത്..
എന്ത് അയക്കും.. കുറച്ച് നേരം ആലോചിച്ചിട്ട് എനിക്ക് ഐഡിയ ഒന്നും കത്തിയില്ല.. ഒടുക്കം രണ്ടും കല്പ്പിച്ചു ചോദിക്കാൻ തന്നെ തീരുമാനിച്ചു.
“അറിയാത്ത ആളുകളുടെ ഫോട്ടോക്ക് താഴെ കമന്റ് ചെയ്യോ?”
അവളിപ്പോ തലക്ക് കൈ കൊടുത്തു ചമ്മി ഇരിക്കായിരിക്കും നമ്മളോടാ കളി..
“എപ്പോ കമന്റ് ചെയ്തു?” ഹേ.. ഇവള് കൊള്ളാലോ.. ചമ്മൽ മറച്ചു വെച്ച് എന്താ അഭിനയം.. ഓസ്കാർ അവാർഡ് കിട്ടുമെടി നിനക്ക്..
“ഞാൻ അപ്‌ലോഡ് ചെയ്ത എന്റെ ഫോട്ടോക്ക് താഴെ കമന്റ് ചെയ്ത കാര്യം ആണ് ചോദിച്ചത്.” ഇതിനവൾക്കു റിപ്ലൈ കാണില്ല.. അമ്മാതിരി ചോദ്യമല്ലേ ചോദിച്ചേ..
“ഏത് റൈഡ് ഫോട്ടോസിനു താഴെ ഇട്ട കമന്റ് ആണോ? ആ ഫോട്ടോസ് ഇയാളാണോ ഇട്ടത്? എനിക്കറിയില്ലായിരുന്നു.. കമന്റ് ഇഷ്ടായില്ല ഡിലീറ്റ് ആക്കണോ?” യെവൾ എന്താ ഇങ്ങനെ.. എങ്ങനെ സാധിക്കുന്നു.. ഇപ്പൊ എനിക്കെല്ലാം ബോധ്യമായി.. ഇവൾക്ക് അഹങ്കാരം ഒന്നും അല്ല.. ശെരിക്ക് എന്നെ അറിയാത്തത് കൊണ്ടാണ്.. വെറുതെ തെറ്റിദ്ധരിച്ചു..
“ഏയ് ഒന്നുല്ലാ.. ആ താക്കോൽ അവിടെ തന്നെ വെച്ചേക്ക്.. ഐ മീൻ ആ കമന്റ് അവിടെ തന്നെ വെച്ചേക്ക്” ഞാൻ ആയുധം വെച്ച് കീഴടങ്ങി.