ഞാൻ: അടിപൊളി അപ്പോ പിന്നെ നീ തന്നെ കാര്യങ്ങൾ ഏതാണ്ട് ഭംഗിയാക്കിയ സ്ഥിഥിക്ക് ഇനി ആരും ഇടപെടണ്ടല്ലോ … ല്ലേ…
ഞാനിതു പറഞ്ഞ് തീരുമേം റീന ചേച്ചി എല്ലാം കേട്ടോണ്ട് മുന്നിൽ …പുള്ളിക്കാരി വീട്ടിൽ പോകാതെ അവിടൊക്കെ ചുറ്റിപറ്റി നിക്കുവാരുന്നു… സൂപ്പർ ഒരു പൊങ്കാലയ്ക്കുള്ള കോളുണ്ട് ഇത്തവണ ഞാനും മേടിക്കും
ഞാൻ എന്നേലും പറയുന്നേനു മുന്നെ റീന ചേച്ചി ഒരു സോറിയും പറഞ്ഞിട്ട് .. ചാടികേ റി അവന്റെ കവിളത്തൊരുമ്മയും കൊടുത്തിട്ട് ഒറ്റ ഓട്ടം … ഞാനും അവനും എന്താണ് നടന്നത് എന്ന് ഓർത്തെടുക്കാൻ തന്നെ ബുദ്ധിമുട്ടി ..പ്രശ്നം തല്ലി തീർക്കുന്നത് കേട്ടിട്ടുണ്ട് പക്ഷെ ആദ്യായിട്ടാ പ്രണയം തല്ലി തുടങ്ങുന്നത് ഞാൻ നോക്കുമ്പോ അവന്റെ കവിളിൽ റീനയുടെ ചുവന്ന ചുണ്ടിൽ നിന്നും പറ്റിയ ലിപ്സ്റ്റിക്കിന്റെ പാട് .. ഇപ്പറത്തേ കവിളിൽ അവള് തല്ലിയതിന്റെ പാട് സൂപ്പർ … ചിമിട്ടൻ ആണേൽ ഒരക്ഷരം മിണ്ടണ്ടില്ല ഇതിനിടയിൽ വീണ വന്നു പിന്നെ ഞാൻ എന്റെ വീണക്കുട്ടിയോട് കുറച്ച് നേരം കിന്നരിച്ചു എനിക്കിതുവരെ ഉമ്മ കിട്ടിയില്ല വാവെ .. ഒരെണ്ണം താ താ താന്ന് പറഞ്ഞ് കെഞ്ചി എവിടുന്ന് അവള് ചിമിട്ടനെ നോക്കി കലിപ്പിച്ചു എന്റെ ചെറുക്കന് വേണ്ടാത്ത ശീലമൊക്കെ നീയാണോടാ പഠിപ്പിക്കുന്നേന്നും ചോയിച്ച് ഒരു കപട ദേഷ്യം ദുഷ്ട …..ഉമ്മ തരാതെ അവള് നൈസായിട്ട് മുങ്ങി ഞാനാണേൽ ശശിയായി ഉമ്മ കിട്ടിയുമില്ല അത് ചിമിട്ടനറിയുവേം ചെയ്തു.ശ്ശെ…..
ചിമിട്ടനും റീന ചേച്ചിയും മത്സരിച്ച് പ്രേമിച്ചു .. സ്കൂളിലെ ഒര് കുഞ്ഞ് പോലും അറിയാതെ റീന ചേച്ചിയാണേൽ അവനെക്കാളും ഭ്രാന്തമായിട്ട് അവനെ സ്നേഹിച്ചു അവൻ എപ്പോഴും ഒരു അകലം പാലിച്ചു കാരണം ചേച്ചി പ്ലസ് ടു ഞങ്ങൾ പ്ലസ് വൺ പോരാത്തതിന് സ്കൂളിലെ ഒന്നാം നമ്പർ ചരക്കും ടീച്ചർമാര് വരെ ചേച്ചിയെ നോക്കി നിന്നു പോകും .. ഏതായാലും ചിമിട്ടൻ പഠനത്തിലും ശ്രദ്ധിക്കാൻ തുടങ്ങി .. ആ സമയത്താണ് ഞങ്ങടെ പഴയ സയൻസ് ലാബിന്റെ കെട്ടിടം തകരുന്നത് .. പിന്നെ ഞാനും ചിമിട്ടനും അവിടാക്കി താവളം അവിടെ ലാബിന്റെ മുറ്റത്ത് ഒരു ചെറിയ മാവ് ഉണ്ട് അതിന്റെ ചോട്ടിലിരുന്നാൽ താഴെ കൂടി വീണ വരുന്നത് കാണാം .. ഒരു ദിവസം ചിമിട്ടനെ വൈകിട്ട് കണ്ടില്ല ഞാൻ ഗ്രൗണ്ടിൽ നോക്കി .. അവിടെ ഇല്ല വർഷയ്ക്കും അറിയില്ല ലാസ്റ്റ് പിരിഡ് അവൻ ക്ലാസിൽ ഉണ്ടായിരുന്നു എന്നായാലും വീണ വരുമ്പോളേക്കും വരും എന്ന് കരുതി ഞാൻ വർഷയെ നേരത്തേ പറഞ്ഞ് വിട്ടിട്ട് ലാബിലേക്ക് വന്നു പെട്ടന്ന് ശാലിനി ടീച്ചർ അവിടെ നിന്നിറങ്ങി വന്നു എന്നെ നോക്കി ഒറ്റ ഡയലോഗ് ആ പെൺകൊച്ച് വന്ന് പോകാതെ സാറിനി വീട്ടിൽ പോകില്ലല്ലോ എന്ന് ഞാൻ ഞെട്ടിപ്പോയി …