വീണ: പോടാ മണ്ടൻ ഷേരു ഞാൻ ട്യൂഷന് വരണത് എനിക്ക് പഠിയ്ക്കാനാ അയ്യടാ.. അല്ലാതെ ഈ മത്തങ്ങാ മോന്ത കാണാനാന്നോർത്തോ
ഞാൻ: ന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞില്ല സുല്ല് സുല്ല് … പുല്ല്
വീണ: അല്ല ഷേരുക്കുട്ടൻ പിണങ്ങിയോ … ന്റെ കണ്ണനെ കാണാതെ വാവ എങ്ങനാടാ ഇരിക്കുക എനിക്ക് പറ്റിഞ്ഞിട്ടല്ലേ പിന്നെ എന്നും കാണാല്ലോ കണ്ണാ പ്ലീസ് എനിക്കല്ലാതെ പറ്റില്ല പ്ലീസ് പ്ലീസ്
ഞാൻ: എന്റെ വാവേ നീ ഇത്രയുമേ ഉള്ളോടി … നീ എന്തു വേണേലും കാട്ടിയ്ക്കോ കേട്ടോ
വീണ : പിന്നെ അതിനിപ്പോ ഷേരുന്റെ അനുവാദം ഒന്നും വേണ്ട ഒന്നു പോടാ പോയിക്കിടന്ന് ഉറങ്ങ് നേരം കുറെ ആയി ചേച്ചി ചോയിക്കുന്നു ഏത് കൂട്ട് കാരിയാണ് എന്ന് … ഞാൻ പോവാന്നെ ഗുഡ് നൈറ്റ് …
ഞാൻ വീണ്ടും പ്ലിങ്ങി ഈ പെണ്ണ് KSEB യെ’ ക്കാളും കഷ്ടാണല്ലോ … അങ്ങനെ പതിവു പരിപാടികൾ എല്ലാം മുറതെറ്റാതെ നടന്നു കൊണ്ടിരിന്നു … അതിനിടയിൽ അശ്വതിയും സാജുവും കയറി അങ്ങ് പ്രേമിച്ച് തകർത്തു ഏതായാലും അവരുടെ ആക്രാന്തം കൊണ്ട് സ്റ്റാഫ് റൂം മുഴുവൻ സംഗതി അറിഞ്ഞു എക്സാമിനു രണ്ടിനും മാർക്ക് കുറവായോണ്ട് ദീപാവലി ഓഫർ ആരുന്നു രണ്ടിന്റെയും ചേർത്ത് 20 % കിഴിവിൽ രണ്ടെണ്ണത്തിനും ടീച്ചർമാരുടെ കയ്യിൽ നിന്നും കണക്കിനു കിട്ടി അങ്ങനെ താൽകാലികമായി ആ പ്രണയത്തിന് ചെറിയൊരു സ്റ്റോപ് ആയി അതല്ലേലും എത് ടീച്ചർമാരാ പറയണെ നിങ്ങള് പ്രേമിക്കടാ മക്കളെ എന്ന് ഹല്ല പിന്നെ ഇതിനൊക്കെ ഒരു പ്രത്യേക കഴിവ് ഉണ്ട് .. പിന്നെ ഞാൻ കൂടുതൽ ഇളക്കാൻ പോയില്ല … പക്ഷെ അത് ഞങ്ങടെ ഗ്യാങ്ങിനെ സാരമായി ബാധിച്ചു ..അശ്വതി പഠിത്തത്തിൽ മാത്രമായ് ശ്രദ്ധ സാജു ആകട്ടെ കിളി പറന്ന് .നടന്നു .പക്ഷെ പെട്ടു പോയത് വർഷ ആണ് അവക്ക് വല്ലാണ്ട് വിഷമമായി .. ഇങ്ങനെ വിരസതയോടെ ദിനങ്ങൾ ചവിട്ടി തള്ളി നീക്കുമ്പോൾ ആണ് ചിമിട്ടൻ ഒരു എമണ്ടൻ ഏണി പിടിച്ചോണ്ട് വരണത് അവൻ B2 വിലെ റീന ചേച്ചിയുടെ കവിളത്ത് ഒന്ന് കീറിയെന്ന് …പിന്നെ പോരെ പൂരം… റീന ആണേൽ സ്കൂളിലെ സ്വപ്ന സുന്ദരിയാണ് എട്ട് വീട്ടിലെ വർക്കിടെ ഒറ്റ മോള് .. അവളുടെ ക്ലാസിൽ ഉള്ളോരുടെ ഇടി കിട്ടിട്ട് മിച്ചമുണ്ടേൽ അടപ്പന്റെ ആൾക്കാരും കേറി നിരങ്ങും ഏതായാലും നല്ല ടൈമിംഗാ ഏണി വാങ്ങിച്ച് വയ്ക്കാൻ പറ്റിയ ബെസ്റ്റ് സമയം.. B2 മൊത്തം ഇളകി ഇടി ഉറപ്പായി ..