ഒരു പ്രണയ കഥ 2

Posted by

ഒരു പ്രണയ കഥ 2

Oru Pranayakadha Part 2 bY vichu Tvm | Previous Part

… ഞാൻ കോൾ ബട്ടൺ അമർത്തിയതും അങ്ങേത്തലകൽ നിന്നു വളരെ മൃതു ആയ ഒരു .. ഹലോ..
സത്യം പറഞ്ഞാൽ അപ്ഴാണ് എനിക്ക് ശ്വാസം നേരെ വീണത് ഏതായുടെ അപ്പൻ ഹരിദാസനല്ല .. വിവേകല്ലേ … ഹലോ.. ഞാൻ വീണ്ടും ഫോൺവിയോട് ചേർത്ത് അതെ എന്ന് മറുപടി കൊടുത്തു

വിവേകെ ഞാൻ ഞാൻ വീണയാ കൂട്ടുകാരന്റെ കൈയിൽ ഞാൻ നമ്പർ കൊടുത്തു വിട്ടാരുന്നു എനിക്കറിയാരുന്നു വിളിക്കുമെന്ന് ഇത്രയും അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു ഞാനാണേൽ ഒരു പൊട്ടനേ പോലെ മിഴുങ്ങസ്യാന്ന് എല്ലാം കേട്ടു നിന്നു വിവേക ഹലോ ഹലോ എന്ന വിളിയാണ് എന്റെ ബോധം തിരികെ കൊണ്ടു വന്നത് ഞാൻ പറഞ്ഞു വീണേ ഞാൻ തന്നെകുറിച്ചെപ്പോളും ഓർക്കും പക്ഷെ തന്നെ കോൺടാക്ട് ചെയ്യാൻ വഴി ഇല്ലാത്തോണ്ടാണ്

വീണ: വിവേകെ തനിക് അമ്പലത്തിൽ പോകുന്ന ശീലമൊന്നുമില്ലേടൊ ഞാൻ മിക്കപ്പോഴും തന്റെ വീടിനടുത്തുള്ള കാവിൽ വരാറുള്ളതാ
ങേ ശരിക്കും ?ഞാൻ എന്നാ മണ്ടൻ ആണല്ലേ ഒന്ന് അമ്പലത്തിൽ എങ്കിലും പോയി നോക്കേണ്ടത് ആയിരുന്നു ശ്ശേ ശ്ശേ കഷ്ടം ആയിപോയി
ഞാൻ: ഞാൻ അങ്ങനെ വല്യ അമ്പലവാസി ഒന്നുവല്ലഡോ എക്സാം ഒക്കെ അടുക്കുമ്പോ ഒന്ന് പോയി ദേവിയെ തൊഴും തിരിച്ചു പോരും അത്ര തന്നെ
വീണ : താൻ എന്ന മനുഷ്യനാടോ പ്രാർത്ഥിക്കുന്നതിലെങ്കിലും ഈ അരക്കത്തരം കുറച്ച് കൂടെ
ഞൻ: ആ ഉവ്വാ എന്നും പായസം കിട്ടുമെന്നുള്ളത് കൊണ്ട് മാത്രം ദർശനം നടത്തണവര് കൂടുതൽ വാചകമടിക്കല്ലേ കളളി ..
വീണ: താൻ പോടോ താൻ മിണ്ടണ്ട എത്രയും ദിവസമായിട്ടു ഒന്ന് അന്യോഷിക്കാത്ത ആളാ കൂടുതൽ കിന്നരിക്കാൻ വരണത്

സത്യം പറഞ്ഞാൽ ഇത്രയും അടുത്ത രീതിയിൽ ഞങ്ങൾ തമ്മിൽ ഇതുവരെ മിണ്ടിയിട്ടില്ല പക്ഷെ ഇന്നിപ്പോ … ആവോ .. രണ്ടു പേരുടെയും ജാഡ അറിയാതെ തന്നെ അഴിഞ്ഞു വീണിരിക്കുന്നു എത്ര നേരം മിണ്ടിയെന്നറിയില്ല ഞാനും അവളും കുറേ നാളുകൾക്ക് ശേഷം മിണ്ടണതു കൊണ്ടായിരിക്കാം പരസ്പരം മത്സരിച്ചു വർത്തമാനിക്കുന്നു അവസാനം അവളുടെ ചേച്ചി വരണ വരെ മിണ്ടിക്കൊണ്ടിരുന്നു .. അവൾ ഫോൺ വച്ചതും വല്ലാത്തൊരു തരം നഷ്ടബോധം എന്നെ പിടികൂടി

അതേറ നേരം നിലനിന്നില്ല പുറകിലെ കയ്യാലയുടെ പൊത്തിൽ കൂടി ആരോ ഒളിഞ്ഞ് നോക്കുന്നതായി എനിക്ക് തോന്നി ഞാൻ ഒരു കല്ലെടുത്ത് എറിയാൻ ആഞ്ഞ തും അളിയാ എറിയല്ലേ ഇതു ഞാനാടാ എന്നൊരു അളിഞ്ഞ ശബ്ദം ചിമിട്ടൻ തെണ്ടി ആ കള്ളക്കഴുവേറി വീണേടെ അപ്പനാരിക്കും വിളിച്ചത് എന്ന് കരുതി പേടിച്ചോടിയതാണ് വന്നപ്പോ അവന്റെ വക തള്ള് വേറെ .അവൻ കാട്ടു മുയലിനെ കണ്ടത്ര അതിനെ പിടിക്കാൻ പോയതാന്ന് നേരെ ചൊവ്വെ ഒരു സീൻ പിടിക്കാൻ അറിയാത്തവനാ കാട്ടുമുയലിനെ .. ഈ മൈരൻ ഇക്കണക്കിനാണേൽ തള്ളി തളളി കേരളമെടുത്ത് ബംഗാൾ ഉൾക്കടലിൽ വയ്ക്കും അതു കൂട്ട് തള്ളാ ചില സമയം.

Leave a Reply

Your email address will not be published. Required fields are marked *