ചെറിയ ചെറിയ കുടിലുകൾ ആണ് ഉള്ളത്. സ്ത്രീകൾ ആരും ബ്ലൗസ് ഒന്നും ഇട്ടിട്ടില്ലാതെ മേൽമുണ്ട് ഒക്കെ ഉടുത്തിരിക്കുന്നത്.വേലുവിന് 75 നു മുകളിൽ പ്രായം ഉണ്ട്. അവിടെ ആണുങ്ങളെക്കാൾ കൂടുതൽ പെണ്ണുങ്ങൾ ആണ് ഉള്ളത്. അങ്ങനെ മൂന്നു ദിവസത്തെ അവിടെത്തെ ക്യാമ്പ് കഴിഞ്ഞു മഴ മാറിയതോടെ ഞങ്ങൾ തിരിച്ചിറങ്ങാൻ പുറപ്പെട്ടു. അവരോട് യാത്ര പറഞ്ഞു ഞങ്ങൾ മലയിറങ്ങി.
അങ്ങനെ ഒരു 6 മാസത്തിനു ശേഷം ഞാൻ ലീവ് എടുത്തു നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു പക്ഷെ നാട്ടിൽ ആരും തന്നെ സ്വന്തമെന്ന് പറയാനില്ലാത്തതുകൊണ്ട് ഞാൻ എവിടെ പോകുമെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. എൻറെ കൂട്ടുകാരൊക്കെ അവരുടെ ജോലിയിലും വിദേശത്തും ഓക്കേ യാണ്. പിന്നെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അവളുടെ അടുത്തേക്ക് പോയാലോ എന്നും വിചാരിച്ചു. പക്ഷെ ഒന്നോ രണ്ടോ ദിവസമേ നിക്കാൻ പറ്റുകയുള്ളു. അവളൊരു സോഷ്യൽ വർക്കർ ആണ്.ആളൊരു ഫെമിനിസ്റ്റ് ആണ്. ഞാൻ അങ്ങനെ അവളെ ഒന്ന് വിളിച്ചു നോക്കാൻ തീരുമാനിച്ചു. അവളോട് എനിക്ക് എന്തുo പറയാൻ ഉള്ള സ്വാതന്ത്രം ഉണ്ടായിരുന്നു.
ഞാൻ : ഹലോ… സന്ധ്യ…
സന്ധ്യ : ഹായ് ഡാ…. നീ എവിടെ.. ഒരു വിവരവുമില്ലല്ലോ…
ഞാൻ : എടി ഞാൻ നാട്ടിലേക്ക് വരാൻ പ്ലാൻ ഇട്ടു നിക്കുകയാണ്…
സന്ധ്യ :അത് എന്തായാലും നന്നായി.. എടാ… നമുക്ക് എവിടേക്കെങ്കിലും ഒരു ട്രിപ്പ് പോയാലോ..
ഞാൻ : ആഹ്.. ബെസ്റ്റ്… എടി ഞാൻ ലീവിന് വന്നാൽ നിന്റെ വീട്ടിൽ രണ്ടു ദിവസം നോക്കാമോ എന്ന് ചോദിക്കാൻ ആണ് നിന്നെ വിളിച്ചത്.
സന്ധ്യ : എടാ.. ഞാൻ വീട്ടിൽ നിന്ന് വഴക്കിട്ടു ഇറങ്ങി… അതുകൊണ്ട് അവിടെയൊന്നും പോകാൻ പറ്റില്ല… പിന്നെ എനിക്ക് ഈ നാട്ടിൽ നിന്നും കൊറച്ചു മാറി നിക്കണം..
ഞാൻ : എന്ത് ചെയ്യും…. ഇനി..
സന്ധ്യ : എടാ.. നീയും കൂടി ഉണ്ടെങ്കിലേ എനിക്ക് ഒരു ധൈര്യം ഉണ്ടാവു..
ഞാൻ : ഓഹ് പിന്നെ ഞാൻ ഇല്ലെങ്കി നീ എവിടേക്കും പോകാറില്ലല്ലോ ല്ലേ…