ഒരു പൊട്ട കഥ
Oru Potta Kadha | Author : Deepu
എന്റെ പേര് ദീപു. വയസ് 28 പട്ടാളത്തിൽ ആണ് ജോലി ചെയുന്നത്. പറയാൻ അങ്ങനെ ആരും തന്നെ ഇല്ല.അനാഥൻ ആണ്. പിന്നെ ഈ ലോകത്തെ എല്ലാവരും എന്റേതാണെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. ഈ കഥ നടക്കുന്നത് അട്ടപ്പാടിയിലെ ഒരു ആദിവാസി ഗ്രാമത്തിൽ വെച്ചാണ്.2019 ഇൽ ഉണ്ടായ മണ്ണിടിച്ചിലിൽ റെസ്ക്യൂ ടീംസ് ആയി പോയതായിരുന്നു ഞങ്ങൾ 35 പേർ.
മലയിൽ കുറെയധികം ആദിവാസികൾ താമസിക്കുന്നുണ്ട്. പക്ഷെ എല്ലാവരും വളരെ ദൂരത്തിൽ കാടിന്റെ ഉള്ളിൽ ഒക്കെ ജീവിക്കുന്നവരാണ്. ഞങ്ങൾ 35 പേരിൽ നിന്നും 6 പേരായി ഓരോ ആദിവാസി ഗ്രാമങ്ങളിലേക്കും ചെന്ന് അവരുടെ സുരക്ഷയും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നതാണ് ഞങ്ങളുടെ ഡ്യൂട്ടി.
എന്റെ ടീമിന്റെ ക്യാപ്റ്റൻ ഞാൻ ആയിരുന്നു.അങ്ങനെ ഞങ്ങൾ മല കയറി എത്തിപ്പെട്ടത് ******എന്നാ ഒരു തരo ആദിവാസികളുടെ അടുത്താണ്. ഞങ്ങളെ കണ്ടതും അവർ പേടിച്ചു ഞങ്ങളുടെ അടുത്തേക്കൊന്നും വരാതെ നിക്കുന്നത് കണ്ടിട്ട് ഞങ്ങൾ കുറെ സംസാരിച്ചു അവരെ ഞങ്ങൾ രക്ഷകരാണ് എന്ന് ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമാണ് അവർ ഞങ്ങളോട് നന്നായി പെരുമാറാൻ തുടങ്ങിയത്.30 ആളുകൾ ഉള്ള ഒരു കൂട്ടം ആണ് *******. ഞങ്ങൾ അവിടെ എത്തിയപോഴേക്കും മഴ നന്നായി പെയ്തു മുഴുവൻ സ്ഥലങ്ങളും ഒലിച്ചു പോകുമെന്ന അവസ്ഥയിലാണ്. ഞങ്ങൾക്ക് അവരെ എങ്ങനെ എങ്കിലും മലയിറക്കി കൊണ്ടുപോകണം.
പക്ഷെ എത്ര പറഞ്ഞിട്ടും കാട് വിട്ടു പോകാൻ അവർ തയ്യാറായില്ല. ഭക്ഷണം പോലുമില്ലാതെ അവർ ബുദ്ധിമുട്ടിജീവിക്കുകയാണ്. എനിക്ക് അവരുടെ അവസ്ഥ കണ്ടപ്പോൾ ആകെ വിഷമം തോന്നി. ഞാൻ എന്റെ കയ്യിലെ വയർലെസ് കൊണ്ട് വിളിച്ചു പറഞ്ഞു ഹെലികോപ്റ്ററിൽ ഇവർക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ കൊണ്ട് കൊടുത്തു. അവർ അത്രെയും സന്തോഷത്തോടെ അതൊക്കെ കഴിച്ചു. പക്ഷെ ഇവർ മലയിറങ്ങാത്തതുകൊണ്ട്.
ഇവരുടെ സംരക്ഷക്ക് ഞങ്ങൾ മൂന്നു ദിവസം നിക്കാൻ മോളിൽ നിന്നും ഓർഡർ വന്നു. അങ്ങനെ ഞങ്ങൾ അവിടെത്തന്നെ അവർക്കു വേണ്ടി നിൽക്കേണ്ടിവന്നു. അവരോട് കൂടുതൽ അടുത്ത് തുടങ്ങി. അവരിലെ നേതാവ് ആയ വേലു വിനോട് ചോദിച്ചു അവിടെത്തെ കാര്യങ്ങൾ മനസിലാക്കി.34 പേരുണ്ട് ആ ആദിവാസി കോളനിയിൽ.