ഇനിയിപ്പോ ആ കൊച്ചിന്റെ വീട്ടുകാരോ മറ്റോ ചോദിച്ചുവന്നാൽ എന്റെ ഈശ്വരാ……
കുഴപ്പമൊന്നും ഇല്ലമ്മേ.രേവതിടീച്ചർ പ്രശ്നമില്ലാതെ നോക്കാം എന്നുപറഞ്ഞു.
ഞാൻ അപ്പുറത്തെ വൃന്ദടീച്ചറെ പോയെന്നു കാണട്ടെ.ചോദിച്ചുനോക്കാം നിന്നെ ക്ലാസ്സിൽ കേറ്റുവോന്നു.
വേണ്ട.അവരുടെ നിർബന്ധം കൊണ്ടാ ഇപ്പൊ ഇങ്ങനെയായേ.ഒരു മാപ്പ് പറയിച്ചു തീർക്കാൻ നോക്കിയതാ രേവതിടീച്ചർ.എന്നുവെച്ചവരോട് എനിക്ക് വിരോധമൊന്നുമില്ല.അവരെന്റെ ടീച്ചറല്ലേ.അമ്മ പോയി ഇത്തിരി വെള്ളം എടുത്തുതാ ഒന്നു കിടക്കട്ടെ.ഒന്നുറങ്ങിയാൽ ശരിയാവും.പിന്നെ സുധാകരൻ മാഷിനോട് പറയാൻ നിക്കണ്ട.
അമ്മേ,ഏട്ടൻ വന്നോ?സ്കൂളിൽ എന്തോ പ്രശ്നമായെന്നു കെട്ടു.വൈകിട്ട് സ്കൂൾ വിട്ടുവന്ന ശാരിക ചോദിച്ചു(അതെ സ്കൂളിൽ പത്താം തരത്തിലാണവൾ)
ഉച്ചക്കെത്തി.വന്നപാടെ കേറിക്കിടന്നു. നീ പോയി അവനെയൊന്നു വിളിക്ക്.
വൈകിട്ട് മാധവൻ വന്നപ്പോഴും,ഇതൊരു ചർച്ചാവിഷയമായി.ശരത്തെ വൈകിട്ട് രേവതിടീച്ചർ മാർക്കറ്റ് വഴി വന്നിരുന്നു.ആ കുട്ടിയുടെ വീട്ടിൽ പ്രശ്നം ആകാതെ
നോക്കാന്നുപറഞ്ഞിട്ടാ പോയെ.ഇനിയിപ്പോ എങ്ങനാ നിന്റെ പരീക്ഷയൊക്കെ അല്ലെ.ഞാൻ വൃന്ദടീച്ചറെ പോയെന്നു കാണണോ.
അച്ഛാ വേണ്ട.അവർ സമ്മതിക്കില്ല.വെറുതെയെന്തിനാ.
അല്ല നീ വഴക്കിടാൻ ഉള്ള കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ.
അത് പറയാൻ നിർബന്ധിക്കരുത്. അവൻ മുറിയിലേക്ക് പോയി.
……….
ആഴ്ചയൊന്നു പിന്നിട്ടു.സുധാകരൻ മാഷ് കാണാതെ അവൻ സ്കൂളിൽ പോകുന്ന രീതിയിൽ അടുത്തുള്ള ടൗണിൽ പാർട്ട് ടൈം ജോലിയിൽ കയറി.സ്കൂളിൽ പരീക്ഷയും തുടങ്ങി.ഒരു ദിവസം രാവിലെ പത്രമിടാൻ ചെല്ലുമ്പോൾ പതിവുപോലെ വൃന്ദയുടെ അമ്മ പുറത്തുണ്ട്.
ആ ഇന്നും കൃത്യസമയം ആണല്ലോ. ഞാൻ വിചാരിച്ചു പരീക്ഷ തുടങ്ങിയ കാരണം വൈകുമെന്ന്.
അങ്ങനൊന്നും ഇല്ലമ്മേ.
അല്ല നിന്റെ എക്സാം ഒക്കെ എങ്ങനെ.
നന്നായി പോണു.എന്നാ ചെല്ലട്ടെ അല്പം ധൃതിയുണ്ട്.