ആ അമ്മേ.മോന്റെ പരിഭവം മാറീട്ടില്ല.ഇവനെ ഞാനിന്ന് അങ്ങോട്ട് കൊണ്ടുപോകുവാ.സ്കൂൾ അടച്ചില്ലേ.ഒന്നു സംസാരിക്കാൻ ആരുമില്ല.പിന്നെ തുറന്നിട്ട് അവനുവേണ്ടി പ്രത്യേകം എക്സാം ഇട്ടോളാം.ആള് വന്നെഴുതിയാൽ മതി.
അത് അവൻ വന്നോളും ടീച്ചറെ.
എന്നാ ഇറങ്ങട്ടെ അമ്മേ.ഇവനെ അങ്ങ് കൂട്ടുവാ.വൈകിട്ട് വിട്ടേക്കാം.
നീ ചെല്ലെടാ മോനെ.
ഞാനില്ല.അമ്മയോട് ഇന്നലെ പറഞ്ഞത് മറന്നോ.
അത് ടീച്ചറെ,ഇവൻ ഇടക്ക് ചെറിയ ജോലിക്ക് പോകുവെ.ഇന്നാ
സജീവിന്റെ കൂടെ എന്തോ കാറ്ററിംഗ് പരിപാടി ഉണ്ട് അതാ.
അത് മോനങ്ങു ഒഴിവായേക്ക്.പഠിപ്പ് വിട്ടൊരു ജോലിയും വേണ്ട.എന്താ അമ്മേ വല്ല ബുദ്ധിമുട്ടും ഉണ്ടോ.
ഇല്ല ടീച്ചറെ.അവന്റെ അച്ഛൻ കഷ്ടപ്പെട്ടിട്ട് ആണേലും അതൊക്കെ നോക്കുന്നുണ്ട്.
പിന്നെന്തിനാടാ നീ?
അത് ടീച്ചറെ,ഇറങ്ങുന്ന ബുക്ക് ഒക്കെ വാങ്ങണ്ടേ.അതാ.
ഇങ്ങനൊരാൾ ഇവിടുണ്ടോ.എന്താ പേര്.
ശാരിക.ഇപ്പൊ പത്തിലാ.അവിടെത്തന്നെ.
അല്ല ടീച്ചറെ.ഇവളങ്ങനെ പറയും.വല്ലപ്പഴുമെ ഉള്ളു.കൂടുതലും വായനശാലെന്നുതന്നാ. പിന്നെ ഇഷ്ട്ടപ്പെട്ട പുസ്തകം വാങ്ങിവക്കും.മിച്ചമുള്ളത് മുടങ്ങാതെ കൊണ്ടുതരും ടീച്ചറെ.ചോദിക്കുമ്പോൾ പറയും”വച്ചേരെ അടുത്തകൊല്ലോം സ്കൂളിൽ പോവണ്ടേ അന്നേരം എന്നാ ചെയ്യൂന്ന്”
പോട്ടെ.എല്ലാം ശരിയാവും.ശരത്തെ ഇന്നു പോവണ്ട പ്ലീസ്.സജീവിനെ ഞാൻ വിളിച്ചു പറയാം.വീട്ടിലെ കാറ്ററിംഗ് പുള്ളിക്കല്ലേ.ഏട്ടൻ വന്നിട്ട് ഞങ്ങൾ വരുന്നുണ്ട്.
ടീച്ചറീത്രേം പറഞ്ഞതല്ലേ.ഇന്ന് പോവണ്ട. ചെല്ല് മോനെ.
മ്മം ശരി.ടീച്ചറ് പൊക്കോ ഞാൻ വന്നോളാം.
അതുവേണ്ട.ഇന്ന് നീ അവിടെയാ.വന്നാൽ മതി.പിന്നെ ഇത് ഞാൻ എടുക്കുവാ വായിച്ചിട്ടു തരാം.
ഒരു ചിരി പൊട്ടി.നോക്കുമ്പോൾ ശാരിക.”ടീച്ചറെ ഒരു ബുക്ക് ഒരാളെക്കൊണ്ട് തൊടീക്കാത്ത ആളാ.നിൽക്കുന്ന കണ്ടില്ലേ”
ഒന്നു പോടീ.നിനക്ക് കുഞ്ഞിപ്പിള്ളേരുടെ കൂടെ കറങ്ങിനടപ്പല്ലേ. നല്ലശീലം ഒന്നുമില്ലല്ലോ.അതാ.എടുത്തോ ടീച്ചറെ ഞാനിന്നലെ വായിച്ചുതീർത്തു.
………
അന്നത്തെ ദിവസം അവർ സംസാരിച്ചിരുന്നു.ബുക്സ് അതായിരുന്നു സംസാരത്തിൽ ഏറെയും.സന്ധ്യക്ക് തിരിച്ചുപോരുമ്പോൾ അവർ നല്ല സുഹൃത്തുക്കളായിരുന്നു.