വേണ്ട രമണി,അവനു വിഷമം കാണും.പോട്ടേ.ഇന്നലെ ഈ പെണ്ണൊരുപോള കണ്ണടച്ചിട്ടില്ല.രാവിലത്തെകൂടിയായപ്പോ മനുഷ്യന് ഇരിക്കപ്പോറുതി തരുന്നില്ല.ഇനി നിങ്ങൾ എന്നാന്നുവച്ചാൽ സംസാരിക്ക്.ഞാൻ അങ്ങോട്ട് പോകുവാ.അടുക്കളെലെ കാര്യം നോക്കട്ടെ.
ടീച്ചറെ ഇവിടെയിത്രേക്കെ സൗകര്യമേയുള്ളൂ.മോന്റെ റൂമിലേക്ക് ഇരുന്നോ.ഞാനിപ്പോ വരാം.ഡാ ചെല്ലെടാ.
മുറിയിൽ പരസ്പരം നോക്കാതെ രണ്ടുപേർ.അവൾ കണ്ണോടിച്ചു.ചെറിയ മുറിയിൽ ഭിത്തിയിൽ തട്ടടിച്ചു വൃത്തിയായി അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങൾ.
ശരത് ഒരുപാട് വായിക്കും അല്ലെ.
മ്മം,എനിക്ക് വേറെ കൂട്ടുകാരില്ല ടീച്ചറെ.
ആരാ,ഇഷ്ട്ടപ്പെട്ട റൈറ്റർ.അവൾ അലക്ഷ്യമായി കണ്ണോടിക്കുമ്പോൾ കട്ടിലിന്റെ തലക്കലായി വച്ചിരിക്കുന്നു “മിൽക്ക്മാൻ”
ദേ,ഇതെത്ര തിരക്കീന്നോ.നമ്മുടെ വായനശാലയിലും നോക്കി.ഔട്ട് ഓഫ് സ്റ്റോക്ക് ആയതുകൊണ്ട് കിട്ടീല്ലന്നാ മാഷ് പറഞ്ഞെ.ഇതെങ്ങനെ.
എഴുത്തുകാരൻ,അല്ല എഴുത്തുകാരി എന്നുവേണം പറയാൻ അരുന്ധതി റോയ്.പിന്നെയിത് ഞാൻ നിക്കുന്ന മെഡിക്കൽ ഷോപ്പിലെ ഓണർ സ്റ്റോക്ക് എടുക്കാൻ പോയപ്പോൾ കൊച്ചിയിൻ നിന്നും വാങ്ങിത്തന്നതാണ്,പൈസ ശമ്പളത്തീന്നു പിടിച്ചു.ബുക്കർ പ്രൈസ് കിട്ടിയതല്ലേ കിട്ടാനുണ്ടാവില്ല. ഇതുതന്നെ ഭാഗ്യം കൊണ്ടാണ്.
ഓഹ് സമാധാനം ആയി.ശരത്തിന് പരിഭവം ഒന്നുമില്ലല്ലോ.അല്ല അന്നെന്താ ഒന്നും പറയാതിരുന്നേ?
അന്ന് കടിച്ചുകീറാൻ നിക്കുവല്ലാരുന്നോ.അപ്പൊ ഞാൻ പറഞ്ഞാൽ ആരാ വിശ്വസിക്കുക.പോരാത്തതിന് സാക്ഷികളും ഉണ്ടല്ലോ.പിന്നെ പരിഭവം അത് പിന്നെ…….
അറിയാതെ ഞാനും എപ്പോഴും എന്തൊക്കെയോ പറയുകയൊക്കെ ചെയ്തു.മനസീന്ന് കളഞ്ഞേക്ക് കേട്ടോ.
ടീച്ചറെ,ദാ ചായകുടിക്ക്.