” ഠോ ” എന്ന ഭായനക മായ സൗണ്ട് ഞാൻ ഒരു വിധത്തിൽ സൈക്കിൾ
ബ്രേക് പിടിച്ചു നിർത്തി ,ഞാൻ നോക്കുമ്പോൾ ?
“ആരും പേടിക്കണ്ടാ എന്റെ സൈക്കിളിന്റെ മുൻപിലത്തെ ടയർ പഞ്ചർ ആയാ സൗണ്ട് ആയിരുന്നു അത് “
ഞാൻ സൈക്കിളിൽ നിന്ന് ഇറങ്ങി.
ഇന്നു ആരെ ആണൊ കണി കണ്ടത് എന്നു വിചാരിച്ച് അവന്നെ പ്രാകി,
അപ്പോഴാ ഓർക്കുന്നെ ഇന്നു എന്നെ തന്നെ അല്ലേ കണി കണ്ടത് ഫോണിന്റെ വാൾപ്പെപ്പറിൽ ‘ശ്ശേ പ്രാകാണ്ടായിരുന്നു’
ഞാൻ അവിടെ ഒക്കെ ഒരു പഞ്ചർ കട നോക്കിടും എവിടെയും കണ്ടില്ല .
ആവിശ്യം നേരത്ത് അലെങ്കിലും ഇങ്ങനെയാ ഒരു കടപോലും കാണുകയില്ല ,അലെങ്കിൽ വെറുതെ മുട്ടിനു മുട്ടിനു കട കാണാം,
ഞാൻ കുറച്ചു ദൂരം സൈക്കിളും തള്ളി കൊണ്ട് നടന്നു ,എന്റെ പാർത്ഥന ദൈവം കേട്ടു എന്നു തോന്നുന്നു,
ദേ അങ്ങകലെ ഒരു പഞ്ചർ കടയുടെ ബോർഡ് ,ഞാൻ വേഗം സൈക്കിൾ തള്ളി അവിടെ എത്തിച്ചു.
അവിടത്തെ ചേട്ടൻ വളരെ വേഗം അതു ശരിയാക്കി,
അതിന്റെ കൂലി കൊടുക്കാൻ പേഴ്സ് തുറന്നപ്പോൾ നയാ പൈസ ഇല്ല’
പിന്നെ ഉള്ളത് ബാങ്കിന്റെ കാർഡ് ആണു ,അതു ഇവിടെ പറ്റോന്നു ചോദിക്കാൻ പോയപോഴെക്കും ,
എന്റെ അവസ്ഥ മനസിലാക്കിയിട്ട് ആകണം ,ആ ചേട്ടൻ സ്വപ്പിംഗ് മിഷിൻ ആയി വന്നു, കാലം പോയ പോക്കെ ഒരു നോട്ടു നിരോധനം വന്നപ്പോഴേക്കും പിച്ചകാരന്റെ കൈയിൽ വരെ ഇത് ആയി.
ഞാൻ വേഗം കാർഡും ഉരച്ച് വീണ്ടും സൈക്കിളിന്റെ പുറത്ത് കയറി ,”ശ്ശോ ” വാച്ച് നോക്കിയപ്പോൾ ഒൻപത് മണിക്ക് അഞ്ചു മിനിറ്റ് മാത്രം.
ഞാൻ സൈക്കിൾ ഒരു പറ പറപ്പിച്ചു
കാറുകൾ ഇടയിൽ കൂടി അത് ശരവേഗത്തിൽ പാഞ്ഞു’
“ഭാഗ്യം പോലിസ് ചെക്കിംഗ് ഉണ്ടാവാത്തത് ഇല്ലെങ്കിൽ അവർക്ക് ഓവർ സ്പിഡിന് കാശു കൊണ്ടുകെണ്ടി വന്നാനെ”
അങ്ങനെ ഞാൻ മറെൻ ഡ്രൈവിൽ എത്തി, ഞാൻ സൈക്കിൾ ഒരു മരത്തിൽ ചാരി വെച്ചിട്ട് ഞാൻ അവിടെ ഒക്കെ നോക്കിയപ്പോൾ അവിടെ ആരെം കാണാനില്ല ഇനി പരിപ്പാടി എങ്ങാന്നും മാറ്റി വെച്ചോ? ഇനി ചമ്മൽ കാരണം ആരും വരാതത്ത് ആണോ?
അങ്ങനെ ആലോച്ചിച്ച് നിൽക്കുമ്പോൾ ആണ് അങ്ങകലെ ചെറിയ ഒരു സ്റ്റേജ് കണ്ടത്.