ഞാൻ എച് ആറിന് ” ഇന്ന് വരാൻ ലേറ്റ് ആകും.വയറു വേദന ആണ് എന്നൊക്കെ പറഞ്ഞു മെസ്സേജും അയച്ചു”
അവൻ അഞ്ചു മിനിറ്റിനു മുമ്ബ് തന്നെ വന്നു, എന്നിട്ടു “പോവാം” എന്ന്
എങ്ങോട്ട്?? ചോദിച്ചില്ല. അവന്റെ പിന്നാലെ പോയി.
ഒരു 28 വയസ്സ് കാണും. കല്യാണം കഴിഞ്ഞതാണോ? ആവാതിരിക്കട്ടെ. ലുക്കുള്ള ചെക്കമ്മാരോന്നും അങ്ങനെ ഇപ്പൊ പെട്ടന്ന് കെട്ടി പോണ്ട..
ഓരോന്ന് ചിന്തിച്ചപ്പോഴേക്കും ലിഫ്റ്റ് ബേസ്‌മെന്റിൽ എത്തി. അവൻ ഒരു കാറിന്റെ അടുത്തോട്ടു നടന്നു. തള്ളക്കോഴിയുടെ പിന്നാലെ കോഴിക്കുഞ്ഞു നടക്കുന്ന പോലെ ഞാനും പിന്നാലെ നടന്നു.
ഡോർ തുറന്നു തന്നിട് ” കയറു ജെയിൻ “
ഭാഗ്യം. ഇവനെങ്കിലും എന്നെ ജാനു എന്ന് വിളിക്കുന്നില്ലല്ലോ.
അങ്ങനെ ഒരു ടെസ്റ്റിൽസ് ന്റെ മുന്നിൽ പോയി വണ്ടി നിർത്തീട്ടു അവൻ പറഞ്ഞു,
“ജെയിൻ കാറിൽ ഇരുന്നാൽ മതി, ഞാൻ ഡ്രസ്സ് വാങ്ങി വരാം”
“ഓക്കേ”
അതെന്തായാലും നന്നായി. ഇനി കങ്കാരു ആയിട്ട് ടെസ്റ്റിലെസിൽ പോവണ്ടല്ലോ.
സൈസ് എത്രയാ?? എന്റെ നെഞ്ചത്തോട്ടു നോക്കിയിട്ടാണ് ചോദിച്ചത്.
“36 സി “
“ജെയിൻ, ഞാൻ അതിന്റെ സൈസ് അല്ല ചോദിച്ചത്. ഷർട്ടിന്റെ ആണ്”
പണി പാളി. ഞാൻ വീണ്ടും ഒരു വളിച്ച ചിരി പാസ് ആക്കി.
“ശരി. 36 നു മാച്ച് ആയ ഷർട്ട് ഞാൻ വാങ്ങി വരാം” ന്നും പറഞ്ഞിട്ട് അവൻ പോയി.
അഞ്ചു മിനിറ്റ് കൊണ്ട് അവൻ തിരിച്ചു വന്നു വണ്ടിയിൽ കയറി ഷർട്ടിന്റെ പൊതി എനിക്ക് തന്നു.
ഇനി ഇപ്പൊ ഇത് എങ്ങനെയാ ഇടുക.. അവന്റെ കൂടെ ടെസ്റ്റിൽസിൽ കയറി ട്രയൽ റൂമിന്ന് ഡ്രസ്സ് ഇട്ടാൽ മതിയാരുന്നു. ഇന്നത്തെ ദിവസം ആരെ കണി കണ്ടിട്ടാണാവോ എണീറ്റത്?
“ജെയിൻ കാറിൽ ഇരുന്നു ഡ്രസ്സ് മാറിക്കോളു. ഞാൻ പുറത്തു നിൽക്കാം “
“അല്ലെങ്കിലും ഇനി കാണാൻ ബാക്കി ഒന്നല്ല. ഇനി പ്പോ എന്തിനാ പുറത്തു നിൽക്കണത്??”
ഞാൻ തമാശ രീതിൽ ചോദിച്ചു. അവൻ അത് കാര്യമാക്കി എടുക്കും എന്ന് വിചാരിച്ചില്ല. പണി വീണ്ടും പാളി