ഞാൻ – അത് കുഴപ്പമില്ല രാഹുൽ ഞങ്ങൾക്ക് ഓക്കേ ആണ് , ഒരു ദിവസം ഇരുന്നാൽ പോരെ..
രാഹുൽ – എന്നാൽ പിന്നെ ഞാൻ ടിക്കറ്റ് എടുക്കുവാ … ചേച്ചിയോട് എന്റെ അന്വേഷണം അറിയിചേക്കു..
പിന്നെ ഒരു കാര്യം പറയാൻ മറന്നു പോയി ഞാൻ അന്ന് തന്ന രണ്ടു പൊതിയിൽ , ചെറിയ പൊതി നിങ്ങൾ തുറന്നുനോക്കി കാണുമല്ലോ അത് ഇട്ടുകൊണ്ട് വേണം വരാൻ.. ചേച്ചിക്കുള്ള സർപ്രൈസ് ആണ്.
ഞാൻ – അതെന്താ രാഹുൽ, രാഹുലിന്റെ വല്ലോം ആണോ..
രാഹുൽ – അതൊന്നുമല്ല ചേട്ടാ, ഇത് ചേച്ചിക്കുള്ള ഒരു അടിപൊളി സർപ്രൈസ് ആണ്..
ഞാൻ – ആയിക്കോട്ടെ രാഹുൽ, അപ്പോൾ നാളെ സ്റ്റേഷനിൽ വച്ച് കാണാം..
അതും പറഞ്ഞു രാഹുൽ ഫോൺ വെച്ചു…
റോസു – എന്താടാ രാഹുൽ പറഞ്ഞത്.. പരിപാടി ക്യാൻസൽ ആകുവോ..
ഞാൻ – അതൊന്നും നീ പേടിക്കണ്ട ക്യാൻസൽ ഒന്നും ആവില്ല… നാളത്തെ ഫ്ലൈറ്റ് ക്യാൻസൽ ആയി പകരം ട്രെയിൻ ആണ് നമ്മൾ പോകുന്നത്..
പിന്നെ നമ്മൾ ആ ചെറിയ പൊതി തുറക്കാൻ മറന്നില്ലേ അതോന്നു നോക്കിക്കേ അത് ഇട്ടു കൊണ്ട് വരണം എന്നാണ് അവൻ പറഞ്ഞത്..
റോസു – ശരിയാണല്ലോ… ഞാനും അതങ്ങ് മറന്നു പോയി..
അതിനി എന്തായിരിക്കും എന്തോ
ഞാൻ – നീ ഏതായാലും തുറക്ക്..